AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Loan: സ്വര്‍ണ വായ്പയുടെ പലിശ കൃത്യമായി അടയ്ക്കണം; സിബില്‍ സ്‌കോര്‍ കുറയും

How Gold Loan Affects Cibil Score: കുടിശിക വരുത്തുന്നവരുടെ പട്ടികയിലേക്ക് ആളുകളെ മാറ്റുന്നത് ഒഴിവാക്കാനായി വായ്പയെടുത്ത തീയതി മുതല്‍ എല്ലാ മാസവും വായ്പയുടെ മുഴുവന്‍ പലിശയും ഈടാക്കാന്‍ ചില ബാങ്കുകള്‍ തീരുമാനിച്ചു.

Gold Loan: സ്വര്‍ണ വായ്പയുടെ പലിശ കൃത്യമായി അടയ്ക്കണം; സിബില്‍ സ്‌കോര്‍ കുറയും
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Updated On: 11 Oct 2025 | 10:00 AM

സ്വര്‍ണത്തിന് വില കൂടുന്നത് ആര്‍ക്കും അത്ര സന്തോഷം നല്‍കുന്ന കാര്യമൊന്നുമല്ല, എന്നാല്‍ സ്വര്‍ണത്തില്‍ വായ്പയെടുക്കുന്നവര്‍ക്ക് സന്തോഷിക്കാന്‍ കാരണങ്ങള്‍ ഒരുപാടുണ്ടല്ലോ. സ്വര്‍ണത്തില്‍ വായ്പ എടുത്തവരുടെ കൂട്ടത്തില്‍ നിങ്ങളും ഉള്‍പ്പെടുന്നുണ്ടോ? അങ്ങനെയെങ്കില്‍ ചില കാര്യങ്ങള്‍ മനസിലാക്കിയേ പറ്റൂ. സ്വര്‍ണ വായ്പയെടുത്ത 30 ശതമാനത്തിലധികം പേരും 1 വര്‍ഷത്തിനുള്ളില്‍ തിരിച്ചടവ് നടത്തുന്നില്ല. അതിനാല്‍ അവരെ കുടിശിക വരുത്തുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു.

കുടിശിക വരുത്തുന്നവരുടെ പട്ടികയിലേക്ക് ആളുകളെ മാറ്റുന്നത് ഒഴിവാക്കാനായി വായ്പയെടുത്ത തീയതി മുതല്‍ എല്ലാ മാസവും വായ്പയുടെ മുഴുവന്‍ പലിശയും ഈടാക്കാന്‍ ചില ബാങ്കുകള്‍ തീരുമാനിച്ചു. ഉപഭോക്താവ് എല്ലാ മാസവും പലിശ അടച്ചില്ലെങ്കില്‍ അത് അയാളുടെ ക്രെഡിറ്റ് സ്‌കോറിനെയാണ് ബാധിക്കുക.

കുടിശിക പട്ടികയില്‍ ഉപഭോക്താവ് പ്രവേശിച്ച് കഴിഞ്ഞാല്‍ സ്വാഭാവികമായും സിബില്‍ സ്‌കോര്‍ കുറയും. എന്നാല്‍ ഉപഭോക്താവിന്റെ സാമ്പത്തിക സ്ഥിതി പരിേേശാധിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് ബാങ്കുകള്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ മാത്രം സ്വര്‍ണ വായ്പകള്‍ 28 ശതമാനം വര്‍ധിച്ചു. വായ്പയെടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ ബാക്കി തുക പൂര്‍ണമായും തിരിച്ചടയ്ക്കുകയും അതിന് ശേഷം മാത്രമേ അടുത്ത വായ്പ എടുക്കാവൂവെന്നും വ്യവസ്ഥയുണ്ട്.

Also Read: Gold buying with PPF account: പിപിഎഫ് അക്കൗണ്ട് വഴി സ്വർണം വാങ്ങാൻ കഴിയുമോ? അറിയേണ്ടതെല്ലാം…

സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കി എത്ര വായ്പ നല്‍കണമെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു. സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനം 2.5 ലക്ഷം വരെ വായ്പയെടുക്കവര്‍ക്കും, 5 ലക്ഷം രൂപ വരെയാണെങ്കില്‍ 80 ശതമാനവും അതില്‍ കൂടുതലാണെങ്കില്‍ 75 ശതമാനവും നല്‍കണമെന്നാണ് നിയമം പറയുന്നത്.