5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

November Ration Distribution: നവംബർ ഒന്നിന് റേഷൻ വിതരണം ഉണ്ടാകില്ല…?; ഓരോ കാർഡിനും ലഭിക്കുന്ന വിഹിതം എന്തെല്ലാം, വിശദവിവരങ്ങൾ

November Month Ration Distribution: എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2024 നവംബർ മാസത്തെ റേഷൻ വിഹിതം രണ്ടാം തീയതി മുതൽ വിതരണം ചെയ്യുമെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു. അടുത്ത മാസത്തെ റേഷൻ വിതരണം ശനിയാഴ്ച്ച (2.12.2024) മുതൽ ആരംഭിക്കുന്നതാണ്. ഒന്നാം തീയതി (വെള്ളി) റേഷൻ കടകൾക്ക് അവധി ആയിരിക്കും.

November Ration Distribution: നവംബർ ഒന്നിന് റേഷൻ വിതരണം ഉണ്ടാകില്ല…?; ഓരോ കാർഡിനും ലഭിക്കുന്ന വിഹിതം എന്തെല്ലാം, വിശദവിവരങ്ങൾ
Represental Image (Credits: Social Media)
neethu-vijayan
Neethu Vijayan | Published: 31 Oct 2024 15:05 PM

സംസ്ഥാനത്തെ ഒക്ടോബർ മാസത്തെ റേഷൻ വിതരണം ഇന്ന് (31.10.2024) അവസാനിക്കുന്നതാണ്. എന്നാൽ അടുത്ത മാസത്തെ റേഷൻ വിതരണം ശനിയാഴ്ച്ച (2.12.2024) മുതൽ ആരംഭിക്കുന്നതാണ്. ഒന്നാം തീയതി (വെള്ളി) റേഷൻ കടകൾക്ക് അവധി ആയിരിക്കും. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2024 നവംബർ മാസത്തെ റേഷൻ വിഹിതം രണ്ടാം തീയതി മുതൽ വിതരണം ചെയ്യുമെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു. ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന വെബ്സൈറ്റ് വഴി വിശദവിവരങ്ങൾ പരിശോധിക്കാവുന്നതാണ്.

ഓരോ റേഷൻ കാർഡിനും അർഹമായ വിഹിതങ്ങളുടെ വിശദവിവരം

അന്ത്യോദയ അന്നയോജന (എഎവൈ – മഞ്ഞ) കാർഡിന് – 30 കിലോ അരിയും മൂന്ന് കിലോ ​ഗോതമ്പും സൗജന്യമായും ലഭിക്കുന്നതാണ്. ഏഴ് രൂപ നിരക്കിൽ രണ്ട് പായ്ക്കറ്റ് ആട്ടയും ഈ കാർഡുടമകൾക്ക് ലഭിക്കുന്നതാണ്.

മുൻഗണന വിഭാഗം ( പി എച്ച് എച്ച്- പിങ്ക്) കാർഡിലെ ഓരോ അം​ഗത്തിനും നാല് കിലോ അരിയും, ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും മൂന്ന് കിലോ കുറച്ചിട്ടുണ്ട്. അതിന് പകരം മൂന്ന് പായ്ക്കറ്റ് ആട്ട ഒമ്പത് രൂപാ നിരക്കിൽ ലഭിക്കുന്നതാണ്.

പൊതു വിഭാഗം (എൻ പി എസ് – നീല) കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപാ നിരക്കിൽ റേഷൻ കടകളിൽ നിന്ന് ലഭിക്കുന്നതാണ്.

പൊതു വിഭാഗം (എൻ പി എൻ എസ് – വെള്ള) കാർഡിന് രണ്ട് കിലോ അരി, കിലോയ്ക്ക് 10.90/- രൂപാ എന്ന നിരക്കിൽ ലഭിക്കും.

പൊതു വിഭാഗം സ്ഥാപനം (എൻ പി ഐ – ബ്രൌൺ) ബ്രൌൺ കാർഡിന് രണ്ട് കിലോ അരി, കിലോയ്ക്ക് 10.90/- രൂപാ നിരക്കിൽ ലഭിക്കും.

Latest News