Onam 2025: പത്ത് പേര്‍ക്ക് ചെറിയൊരു സദ്യയൊരുക്കാന്‍ എത്ര രൂപ ചെലവ് വരും?
Sadya for 10 People Cost 2025: അവിയല്‍, സാമ്പാര്‍, പുളിശേരി, കാളന്‍, ഓലന്‍, തോരന്‍, പച്ചടി, കിച്ചടി, ഉപ്പേരി (മെഴുക്കുവരട്ടി), പുളിയിഞ്ചി (ഇഞ്ചിക്കറി), അച്ചാര്‍ അങ്ങനെ വിഭവങ്ങളുടെ പട്ടിക നീളുന്നു. ഇവയെല്ലാം ഉണ്ടാക്കുന്നതിന് ചെലവ് കൂടും.
ഇത്തവണത്തെ തിരുവോണത്തിന് എല്ലാ വിഭവങ്ങളുമുള്ള സദ്യയൊരുക്കണമെങ്കില്‍ വിലക്കയറ്റം കനിയണം. കാരണം കേരളത്തില്‍ ഇതിനോടകം തന്നെ പച്ചക്കറികള്‍ക്കും മറ്റും വര്‍ധിച്ചത് വലിയ തുകകള്‍ തന്നെയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികള്‍ക്ക് വ്യാപാരികള്‍ വില ഉയര്‍ത്തുന്നതോടെ വിലക്കയറ്റം സാരമായി തന്നെ ആളുകളെ ബാധിക്കുന്നു.
അവിയല്‍, സാമ്പാര്‍, പുളിശേരി, കാളന്‍, ഓലന്‍, തോരന്‍, പച്ചടി, കിച്ചടി, ഉപ്പേരി (മെഴുക്കുവരട്ടി), പുളിയിഞ്ചി (ഇഞ്ചിക്കറി), അച്ചാര്‍ അങ്ങനെ വിഭവങ്ങളുടെ പട്ടിക നീളുന്നു. ഇവയെല്ലാം ഉണ്ടാക്കുന്നതിന് ചെലവ് കൂടും. പച്ചക്കറിക്ക് മാത്രമല്ല തേങ്ങയും വെളിച്ചെണ്ണയും അവയ്ക്ക് മുമ്പേ ഓടിയത് തീവിലയിലല്ലേ.
ഓണം എത്തുന്നതോടെ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന സാധനങ്ങളുടെ അളവ് വര്‍ധിക്കും. എന്നാല്‍ സാധനങ്ങളുടെ വരവ് ഉയരുന്നത് വില കുറയാന്‍ കാരണമാകുമെന്ന പ്രതീക്ഷയും വ്യാപാരികള്‍ പങ്കുവെക്കുന്നുണ്ട്. മാറിമാറിയെത്തിയ കാലാവസ്ഥയും പച്ചക്കറി വില ഉയരാന്‍ കാരണമായിട്ടുണ്ട്.




അണുകുടുംബം ആണെങ്കില്‍ പോലും ഈ വര്‍ഷം സദ്യയൊരുക്കാന്‍ അല്‍പം വിയര്‍ക്കേണ്ടി വരും. അങ്ങനെയെങ്കില്‍ പത്ത് പേരടങ്ങിയ കുടുംബത്തിന് സദ്യയുണ്ടാക്കാന്‍ എത്ര രൂപ ചെലവ് വരുമെന്ന് പരിശോധിക്കാം.
വിലവിവര പട്ടിക
ക്യാരറ്റ്- 100 ഗ്രാം- എട്ട് രൂപ
ചേന- 200 ഗ്രാം- പത്ത് രൂപ
പച്ച നേന്ത്രക്കായ (ഏത്തക്ക)- 200 ഗ്രാം- 10 രൂപ
പടവലം- 150 ഗ്രാം- ഒന്‍പത് രൂപ
മുരിങ്ങക്കായ- 100 ഗ്രാം- ഒന്‍പത് രൂപ
വെള്ളരി- 150 ഗ്രാം- ആറ് രൂപ
വഴുതന- 150 ഗ്രാം- ഒന്‍പത് രൂപ
പയര്‍- 150 ഗ്രാം- ഒന്‍പത് രൂപ
ഉരുളക്കിഴങ്ങ്- 150 ഗ്രാം- ആറ് രൂപ
പച്ചമുളക്- 10 ഗ്രാം ആറ് രൂപ
ചെറിയ ഉള്ളി- 100 ഗ്രാം- ആറ് രൂപ
പച്ചമാങ്ങ- 100 ഗ്രാം- നാല് രൂപ
തേങ്ങ- രണ്ടെണ്ണം- 75 രൂപ
വെളിച്ചെണ്ണ- 250 ഗ്രാം- 105 രൂപ
ഇഞ്ചി- 100 ഗ്രാം- 12 രൂപ
സവാള- 500 ഗ്രാം- 15 രൂപ
Also Read: Onam 2025: ഒരിലക്ക് മറ്റുള്ളവരേക്കാൾ കുറഞ്ഞ വില; ഓണസദ്യയൊരുക്കി വീട്ടിലെത്തിക്കാന്‍ കുടുംബശ്രീ
ചുരുങ്ങിയത് 300 രൂപയെങ്കിലും ചെറിയൊരു സദ്യയൊരുക്കുന്നതിന് മലയാളിക്ക് ചെലവ് വരും. എന്നാല്‍ ഇത് ചെറിയൊരു സദ്യയെ കുറിച്ചാണ് പറയുന്നത്. എല്ലാ വിഭവങ്ങളും ഉള്ള നല്ലൊരു സദ്യയ്ക്ക് ഇതിലും കൂടുതല്‍ പണം വേണം. കൂടാതെ പത്ത് പേര്‍ മാത്രമായി എങ്ങനെ ഓണം ആഘോഷിക്കും അല്ലേ?