Onam 2025: ഒരിലക്ക് മറ്റുള്ളവരേക്കാൾ കുറഞ്ഞ വില; ഓണസദ്യയൊരുക്കി വീട്ടിലെത്തിക്കാന്‍ കുടുംബശ്രീ
Kudumbashree Onam Sadhya: പരിപ്പ്, പപ്പടം, സാമ്പാര്‍, പായസം, അവിയല്‍ ഉള്‍പ്പെടെ എല്ലാ വിഭവങ്ങളും ഉള്‍പ്പെട്ട സദ്യയാണ് ഓണത്തിന് ലഭിക്കുക. രണ്ട് പായസമുള്‍പ്പെടെ 18 ഇനങ്ങള്‍ ഉണ്ടാകും. കേരളമൊന്നാകെയുള്ള കുടുംബശ്രീ യൂണിറ്റുകള്‍ സദ്യയൊരുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.
ഓണത്തിന് സദ്യയുള്‍പ്പെടെയുള്ള എല്ലാം മലയാളികളുടെ വീട്ടിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ. ഓണക്കിറ്റുകള്‍ക്ക് പുറമെ ഇത്തവണ ഓണസദ്യയും കുടുംബശ്രീ മിഷന്റെ ആപ്പായ പോക്കറ്റ് മാര്‍ട്ട് വഴി ആളുകളിലേക്കെത്തും. കുടുംബശ്രീയുടെ പുതിയ പദ്ധതി എന്തായാലും സംസ്ഥാനത്തെ ഒട്ടുമിക്ക ആളുകള്‍ക്കും ഗുണം ചെയ്യും. ആര്‍ക്കും സദ്യയൊരുക്കുന്നതിന് ആഘോഷങ്ങളില്‍ നിന്ന് മാറിനില്‍ക്കേണ്ടതായി വരില്ലെന്ന കാര്യം ഉറപ്പ്.
പരിപ്പ്, പപ്പടം, സാമ്പാര്‍, പായസം, അവിയല്‍ ഉള്‍പ്പെടെ എല്ലാ വിഭവങ്ങളും ഉള്‍പ്പെട്ട സദ്യയാണ് ഓണത്തിന് ലഭിക്കുക. രണ്ട് പായസമുള്‍പ്പെടെ 18 ഇനങ്ങള്‍ ഉണ്ടാകും. കേരളമൊന്നാകെയുള്ള കുടുംബശ്രീ യൂണിറ്റുകള്‍ സദ്യയൊരുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.
മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് അനുസരിച്ചാണ് സദ്യ ലഭിക്കുക. ബ്ലോക്ക് അടിസ്ഥാനത്തിലാണ് സദ്യയൊരുക്കുന്നത്. ഓരോ ജില്ലയിലെയും ഒരു ബ്ലോക്കിലെ രണ്ട് സിഡിഎസുകള്‍ക്കാണ് സദ്യയുടെ ചുമതല.




ഒരു സദ്യയ്ക്ക് 180 രൂപയാണ് വില. ആവശ്യക്കാര്‍ക്ക് പായസം മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഒരു ഗ്ലാസിന് 30 രൂപയാണ് വില. സേമിയ പായസം ലിറ്ററിന് 100 രൂപയും അട പായസം 125 രൂപയും പരിപ്പ് മിക്‌സഡ് പായസത്തിന് 150 രൂപയുമാണ് നിരക്ക്.
എവിടെ നിന്ന് വേണമെങ്കിലും നിങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. തുടര്‍ന്ന് ഏത് യൂണിറ്റിനാണ് ഓര്‍ഡര്‍ നല്‍കേണ്ടതെന്ന് തീരുമാനിക്കുകയും അതത് യൂണിറ്റുകള്‍ക്ക് ഉപഭോക്താവിന്റെ നമ്പര്‍ നല്‍കുകയും ചെയ്യുന്നതാണ് രീതി. എത്ര പേര്‍ക്ക് സദ്യ നല്‍കാമെന്ന കാര്യം യൂണിറ്റുകളാണ് തീരുമാനിക്കുന്നത്.
Also Read: Onam 2025: പോക്കറ്റ് ഫെണ്ട്‌ലി ഓണം! ആവശ്യമായതെല്ലാം മിതമായ നിരക്കില്‍ ഇവര്‍ തരും
പോക്കറ്റ് മാര്‍ട്ട് ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് കുടുംബശ്രീ നല്‍കുന്ന സേവനങ്ങളെ കുറിച്ച് പരിശോധിക്കാം. സേവനം, സ്ഥലം, സമയം എന്നിവ തിരഞ്ഞെടുക്കാനും വിലനിലവാരം അറിയാനും ആപ്പ് നിങ്ങളെ സഹായിക്കും.