Onam 2025 Price Hike: നല്ലൊരു സാമ്പാര്‍ വെക്കാന്‍ പുത്തന്‍ ഇമ്മിണി ഇറക്കണം; പച്ചക്കറി വില കേട്ട് ഞെട്ടരുത്
Onam Sadhya Item Prices 2025: സദ്യ ഒരുക്കാതെ എങ്ങനെയാണ് ഓണം ആഘോഷിക്കുന്നത്. പക്ഷെ പച്ചക്കറികളുടെ ഉള്‍പ്പെടെ വില വര്‍ധിക്കുന്നത് സദ്യയൊരുക്കാനുള്ള മലയാളികളുടെ താത്പര്യത്തെ തന്നെ ഇല്ലാതാക്കുന്നു. എങ്കിലും ചെറുതായെങ്കിലും ഓണം ആഘോഷിക്കാതെ എങ്ങനെ മുന്നോട്ട് പോകും.
ഓണത്തിന് ഇനി അധികനാളുകളില്ല, മലയാളികള്‍ ഇപ്പോഴേ സദ്യയ്ക്കും ഓണക്കോടിയ്ക്കുമുള്ള തയാറെടുപ്പുകള്‍ ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ വിചാരിച്ചത് പോലല്ല ഇത്തവണത്തെ കാര്യങ്ങള്‍. വിഷുവും പെരുന്നാളും കഴിഞ്ഞതിന് പിന്നാലെ തന്നെ കേരളത്തില്‍ സാധനങ്ങള്‍ക്ക് വില വര്‍ധിക്കാന്‍ തുടങ്ങി. വെളിച്ചെണ്ണ, തേങ്ങ തുടങ്ങി പല അവശ്യ വസ്തുക്കളും ഇതോടെ മലയാളികളുടെ ഭക്ഷണ വിഭവങ്ങളില്‍ നിന്നും സുല്ല് പറഞ്ഞ് വിടവാങ്ങി. ഓണം വന്നെത്തുമ്പോഴും വിലക്കയറ്റം തെല്ലൊന്നുമല്ല ആശങ്ക സൃഷ്ടിക്കുന്നത്.
സദ്യ ഒരുക്കാതെ എങ്ങനെയാണ് ഓണം ആഘോഷിക്കുന്നത്. പക്ഷെ പച്ചക്കറികളുടെ ഉള്‍പ്പെടെ വില വര്‍ധിക്കുന്നത് സദ്യയൊരുക്കാനുള്ള മലയാളികളുടെ താത്പര്യത്തെ തന്നെ ഇല്ലാതാക്കുന്നു. എങ്കിലും ചെറുതായെങ്കിലും ഓണം ആഘോഷിക്കാതെ എങ്ങനെ മുന്നോട്ട് പോകും.
സദ്യയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് സാമ്പാര്‍. സാമ്പാര്‍ ഉണ്ടാക്കുന്നതിന് ധാരാളം പച്ചക്കറികള്‍ ആവശ്യമാണ്. ചില നാടുകള്‍ തേങ്ങ വറുത്തരച്ച് സാമ്പാര്‍ വെക്കുമ്പോള്‍ മറ്റുചിലയിടങ്ങളില്‍ തേങ്ങയില്ലാത്ത സാമ്പാറാണ്. രണ്ടിനും അതിന്റേതായ ചെലവുണ്ട്.




സാമ്പാറുവെക്കാം
സവാള- കിലോയ്ക്ക് 25 രൂപ വരെ
ചെറിയ ഉള്ളി- 100 രൂപ വരെ
ഉരുളക്കിഴങ്ങ്- 40 രൂപ വരെ
തക്കാളി- 40 രൂപ വരെ
വെണ്ട- 70 രൂപ വരെ
വഴുതന- 55 രൂപ വരെ
ക്യാരറ്റ്- 90 രൂപ വരെ
മുരിങ്ങക്കായ- 65 രൂപ വരെ
പച്ചമുളക്- 100 രൂപ വരെ
Also Read: Supplyco Offer: ഉച്ചയ്ക്ക് 2.30 മുതല്‍ 4 വരെ പ്രത്യേക ഓഫര്‍; സപ്ലൈകോയിലേക്ക് വേഗം വിട്ടോളൂ
നാടന്‍ പച്ചക്കറികള്‍ക്ക് വില ഇതിലും കൂടുതലാണ്. 100 രൂപയോളമാണ് ഓരോന്നിനും കിലോയ്ക്ക് വ്യാപാരികള്‍ ഈടാക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് പച്ചക്കറികളില്‍ ഭൂരിഭാഗവും നശിച്ചതാണ് വില വര്‍ധനവിന് കാരണമായത്. ഓണം ആകുമ്പോഴേക്ക് വില ഇനിയും വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.