AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bonus: ബെവ്‌കോയ്ക്ക് പൂക്കാലം, സര്‍ക്കാര്‍ ജീവനക്കാരും പ്രതീക്ഷയില്‍; ബോണസ് എത്ര പ്രതീക്ഷിക്കാം?

Onam 2025 Government Employee Bonus: കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ സ്ഥിരം ജീവനക്കാരുടെ ഓണം ബോണസ് പ്രഖ്യാപിച്ചിരുന്നു. ഇത്തവണ 1,02,500 രൂപയാണ് ബോണസായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7,500 രൂപ അധികമാണിത്.

Onam Bonus: ബെവ്‌കോയ്ക്ക് പൂക്കാലം, സര്‍ക്കാര്‍ ജീവനക്കാരും പ്രതീക്ഷയില്‍; ബോണസ് എത്ര പ്രതീക്ഷിക്കാം?
ഓണം ബോണസ്‌ Image Credit source: Minister For Finance Kerala Official Website
shiji-mk
Shiji M K | Published: 23 Aug 2025 11:01 AM

മറ്റൊരു ഓണക്കാലം കൂടി വന്നെത്തിക്കഴിഞ്ഞു. ബോണസിനും ഉത്സവബത്തയ്ക്കുമായുള്ള കാത്തിരിപ്പിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍. ജീവനക്കാരുടെ ഉത്സവബത്ത, ബോണസ് എന്നിവയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ 3,000 കോടി രൂപയാണ് കടമെടുക്കുന്നത്. അതിനാല്‍ തന്നെ വൈകാതെ ഇതെല്ലാം കൈപ്പറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ സ്ഥിരം ജീവനക്കാരുടെ ഓണം ബോണസ് പ്രഖ്യാപിച്ചിരുന്നു. ഇത്തവണ 1,02,500 രൂപയാണ് ബോണസായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7,500 രൂപ അധികമാണിത്. ബെവ്‌കോ ജീവനക്കാര്‍ക്ക് വമ്പന്‍ ഓണം ബോണസ് ലഭിക്കുന്നതിനാല്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാരും ബോണസ് തുകയില്‍ വര്‍ധനവ് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ്.

കഴിഞ്ഞ വര്‍ഷം എത്ര നല്‍കി?

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം ബോണസായി 4,000 രൂപയാണ് വിതരണം ചെയ്തത്. ഉത്സവബത്തയായി നല്‍കിയത് 2,750 രൂപയുമായിരുന്നു. പെന്‍ഷന്‍ക്കാര്‍ക്ക് 1,000 രൂപയും ഉത്സവബത്ത ലഭിച്ചു. 37,129 രൂപയോ അതില്‍ കുറവോ ശമ്പളം വാങ്ങിക്കുന്നവര്‍ക്കായിരുന്നു 4,000 രൂപ ബോണസ് ലഭിച്ചത്. വീട്ടുവാടക ബത്ത, നഷ്ടപരിഹാര ബത്ത എന്നിവ ഒഴിവാക്കിയതിന് ശേഷമാണ് ആകെ ശമ്പളം കണക്കാക്കേണ്ടത്.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിച്ചിരുന്നു. പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് 6,000 രൂപയായിരുന്നു അഡ്വാന്‍സ്. 13 ലക്ഷത്തിലധികം ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് സഹായമെത്തിയത്.

Also Read: Onam Bonus 2025 : ഇത് ഓണം ബോണസോ അതോ ബമ്പറോ? ബെവ്കോ ജീവനക്കാർക്ക് 1,02,500 രൂപ ലഭിക്കും

അതേസമയം, കഴിഞ്ഞ വര്‍ഷം ബെവ്‌കോ ജീവനക്കാര്‍ക്ക് ബോണസായി നല്‍കിയത് 95,000 രൂപയായിരുന്നു. മദ്യത്തിലൂടെ വരുമാനം വര്‍ധിച്ചതാണ് ഇത്രയേറെ തുക ബോണസ് നല്‍കുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. അതിന് മുമ്പത്തെ വര്‍ഷം 90,000 രൂപയായിരുന്നു ബോണസ്.