5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Onam Bumper 2024: ബമ്പറടിക്കാൻ എവിടെ നിന്ന് ലോട്ടറി എടുക്കുന്നതാണ് നല്ലത്?

Best Place to Buy Onam Bumper Lottery 2024 : ചില ജില്ലകളിൽ മാത്രം കൂടുതൽ തവണ ബമ്പർ ലോട്ടറി അടിക്കാറുണ്ടെന്ന് ഇപ്പോഴും ഒരു വിഭാഗം വിലയിരുത്തുന്നു. അതു കൊണ്ട് തന്നെ ആ ജില്ലകളിൽ ടിക്കറ്റ് വിൽപ്പന തകൃതിയിലുമാണ്

Onam Bumper 2024: ബമ്പറടിക്കാൻ എവിടെ നിന്ന് ലോട്ടറി എടുക്കുന്നതാണ് നല്ലത്?
Onam Bumper 2024 | Represental Image
Follow Us
arun-nair
Arun Nair | Updated On: 26 Sep 2024 16:45 PM

തിരുവനന്തപുരം: ലോട്ടറി അടിക്കാൻ ഒരു ഭാഗ്യം വേണമെന്ന ചൊല്ലുള്ള നാട്ടിൽ ഭാഗ്യം എങ്ങനെ കൈപ്പിടിയിലാക്കാം എന്നാണ് ആളുകൾ ചിന്തിക്കുന്നത്. ഓണം ബമ്പറിൻ്റെ കാര്യത്തിലും അതങ്ങനെ തന്നെ. മുൻവർഷങ്ങളിലെ ലോട്ടറി ഫലങ്ങൾ നോക്കി ടിക്കറ്റെടുക്കുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടു വരുന്നത്. പലരും സാധ്യതകളും, സീരിസുകളും വിലയിരുത്തി ഇത്തരത്തിൽ ലോട്ടറി എടുക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ചില ജില്ലകളിൽ മാത്രം കൂടുതൽ തവണ ബമ്പർ ലോട്ടറി (Thiruvonam Bumper Lottery)  അടിക്കാറുണ്ടെന്ന് ഇപ്പോഴും ഒരു വിഭാഗം വിലയിരുത്തുന്നു. അതു കൊണ്ട് തന്നെ ആ ജില്ലകളിൽ ടിക്കറ്റ് വിൽപ്പന തകൃതിയിലുമാണ്. ഇത്തരത്തിൽ ഏത് ജില്ലയെ ആണ് ഇങ്ങനെ ലോട്ടറി എടുക്കാൻ ആളുകൾ കൂടുതൽ സമീപിക്കുന്നതെന്ന് പരിശോധിക്കാം.

ഭാഗ്യം നേടിയ ജില്ലകൾ

ഇതുവരെയുള്ള കണക്ക് നോക്കിയാൽ തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ് ഏറ്റവും കൂടുതൽ തവണ ഓണം ബമ്പർ അടിച്ചത്. രണ്ട് തവണ തിരുവനന്തപുരത്തും രണ്ട് തവണ ആലപ്പുഴയിലും ഭാഗ്യശാലികളുണ്ടായി. 2022-ൽ തിരുവന്തപുരം സ്വദേശിക്കാണ് ടിക്കറ്റ് വിറ്റു പോയതെങ്കിൽ  2023-ലെ ടിക്കറ്റ് അടിച്ചത് കോഴിക്കോട് നിന്നും പാലക്കാട്ടെ ഏജൻസിക്ക് വിറ്റ ടിക്കറ്റിലായിരുന്നു അതു കൊണ്ട് തന്നെ ബമ്പറിൻ്റെ കാര്യത്തിൽ സാധ്യത കൂടുതലാണ്. കഴിഞ്ഞ 10 വർഷത്ത കണക്കും ടിക്കറ്റ് നമ്പരും നോക്കാം.

ALSO READ: Kerala Onam Bumper Lottery: ജ്യോത്സ്യന്‍ പ്രവചിക്കുന്ന ദിവസങ്ങളിൽ ലോട്ടറി എടുക്കൽ; ഇത്തവണത്തെ ഓണം ബംബര്‍ ജേതാവ് തമിഴ്നാട്ടിൽ നിന്നോ?

2014 – TA 192044 -ആലപ്പുഴ (6 കോടി)
2015 – TE 513282 -തിരുവനന്തപുരം-  (7 കോടി)
2016 – TC 788368 -തൃശൂർ-  (8 കോടി)
2017 – AJ 442876 – മലപ്പുറം- (10 കോടി)
2018 – TB 128092 – തൃശൂർ-  (10 കോടി)
2019 – TM 160869-ആലപ്പുഴ- (12 കോടി)
2020 – TB 173964- എറണാകുളം- (12 കോടി)
2021 –  TE 645465 -കൊല്ലം-  (12 കോടി)
2022 – TJ 750605 -തിരുവനന്തപുരം- (25 കോടി)
2023 – TE 230662- കോഴിക്കോട്- (25 കോടി)- (പാലക്കാടേക്ക് വിറ്റത്)

ഇത്തവണ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ ഇതുവരെ വിറ്റു പോയത് പാലക്കാട് ജില്ലയിലുമാണ്.  ഇതുവരെ സംസ്ഥാനത്ത് ആകെ 44 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റു പോയത്.   ഒരാഴ്ച കൊണ്ട് മാത്രം 14 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ തവണ അച്ചടിച്ച 80 ലക്ഷം ടിക്കറ്റുകളിൽ 75,76,000 ടിക്കറ്റുകളാണ് വിറ്റത്.

500 രൂപയ്ക്ക് 25 കോടി

500 രൂപ വിലയുള്ള ഓണം ബമ്പർ ടിക്കറ്റിന് 25 കോടി രൂപയാണ് ഒന്നാം സമ്മാനം. .  20 പേർക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. 50 ലക്ഷം വീതം 20 പേര്‍ക്കാണ് മൂന്നാം സമ്മാനം , അഞ്ച് ലക്ഷം രൂപ വീതം 10 പേര്‍ക്ക് നാലാം സമ്മാനം, പത്ത് പേർക്ക് രണ്ട് ലക്ഷം രൂപ വീതം അഞ്ചാം സമ്മാനം, 5,000 രൂപ ആറാം സമ്മാനം,  ഏഴാം സമ്മാനം 2000 രൂപ,  എട്ടാം സമ്മാനം 1,000 രൂപ, അവസാന സമ്മാനമായി 500 രൂപയും ലഭിക്കും. ഒൻപത് പേർക്ക് 5 ലക്ഷം സമാശ്വാസ സമ്മാനവും ലഭിക്കും.

ഇതാണ് സമ്മാന ഘടന. 25 കോടി അടിക്കുന്ന ഭാഗ്യശാലിക്ക് 2.5 കോടി ഏജൻസി കമ്മീഷൻ കൊടുക്കേണ്ടതുണ്ട്. ബാക്കിയുള്ള 22.5 കോടി രൂപയിൽ നികുതി (30%) 6.75 കോടി രൂപയും കുറയും. ഇതിന് ശേഷം 15.75 കോടി രൂപ ബമ്പർ വിജയിയുടെ അക്കൗണ്ടിൽ എത്തും. നികുതി തുകയുടെ സർചാർജ് (37%*): 2,49,75,000 രൂപയും കുറയും ഇത്തരത്തിൽ 2.85 കോടി രൂപ അക്കൗണ്ടിൽ വരുന്ന തുകയുടെ മൊത്തം നികുതി കിഴിച്ച് 12,88,26,000 രൂപ സമ്മാനാർഹനാണ്.

Latest News