Onam Free Food Kit: സൗജന്യ ഭക്ഷ്യകിറ്റ്, വിതരണം ഈ ദിവസം മുതൽ

Onam Kit distribution: 5,92,657 മഞ്ഞകാർഡുകാർക്കും 10,634 ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി 6,03,291 കിറ്റുകളാണ് വിതരണം ചെയ്യുക.

Onam Free Food Kit: സൗജന്യ ഭക്ഷ്യകിറ്റ്, വിതരണം ഈ ദിവസം മുതൽ

പ്രതീകാത്മക ചിത്രം

Published: 

16 Aug 2025 | 09:18 PM

തിരുവനന്തപുരം: ഓണവുമായി ബന്ധപ്പെട്ട സൗജന്യ ഭക്ഷ്യ കിറ്റ് ഈ മാസം 26 മുതൽ വിതരണം ചെയ്യും. എല്ലാ വിഭാ​ഗക്കാർക്കും നൽകുമെന്ന സമൂഹമാധ്യമ പ്രചാരണം തെറ്റാണെന്നും മഞ്ഞ കാർഡുകാർക്ക് എ.എ.വൈ കാർഡുകൾക്ക് മാത്രമാണ് ഭക്ഷ്യ കിറ്റ് നൽകുന്നതെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

മഞ്ഞകാർഡുകാർക്കും (എ.എ.വൈ) ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ 42.83 കോടി രൂപ അനുവദിച്ചിരുന്നു. ഓഗസ്റ്റ് 26 മുതൽ എ.എ.വൈ കാർഡുടമകൾക്ക് ന്യായ വില കടകൾ വഴി (റേഷൻ കടകൾ) ഭക്ഷ്യകിറ്റുകൾ കൈപ്പറ്റാവുന്നതാണ്.

5,92,657 മഞ്ഞകാർഡുകാർക്കും 10,634 ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി 6,03,291 കിറ്റുകളാണ് വിതരണം ചെയ്യുക. 14 അവശ്യസാധനങ്ങളും തുണി സഞ്ചിയും അടങ്ങിയ കിറ്റിന് കയറ്റിറക്ക് കൂലി, ട്രാൻപോർട്ടേഷൻ ചാർജ് അടക്കം ഏകദേശം 710 രൂപയാണ് ചെലവ്.

ALSO READ: അരി വിലയ്ക്കും കടിഞ്ഞാണിടും; ഓണം ഫെയര്‍ 25 മുതലെന്ന് മന്ത്രി

സപ്ലൈകോയില്‍ വിലക്കുറവ് ഏതെല്ലാം സാധനങ്ങള്‍ക്ക്?

എല്ലാ ഓണക്കാലത്തും വിലക്കുറവില്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സപ്ലൈകോ ശ്രമിക്കാറുണ്ട്. വിലക്കയറ്റം രൂക്ഷമായ ഈ വര്‍ഷവും മികച്ച ഓഫറുകളില്‍ തന്നെയാണ് ആളുകളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ സപ്ലൈകോ ഒരുങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് 25നാണ് ഓണം ഫെയറിന്റെ ഉദ്ഘാടനം. ശേഷം ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെ 10 ദിവസം നീണ്ടുനില്‍ക്കുന്ന മെഗാ ഓണം ഫെയര്‍ നടക്കും.

സബ്‌സിഡി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപ നിരക്കില്‍ നിങ്ങള്‍ക്ക് ലഭിക്കും. അര ലിറ്ററിന് 179 രൂപയാണ് വില. സബ്‌സിഡിയില്ലാത്ത വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 219 ഉം അര ലിറ്ററിന് 219 ഉം ആണ് വില. ഈ വിലയില്‍ വര്‍ധനവുണ്ടാകാതെ വില്‍പന നടത്താനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്.

ശബരി, കേര വെളിച്ചെണ്ണയ്ക്ക് പുറമെ മറ്റ് ബ്രാന്‍ഡുകളുെട വെളിച്ചെണ്ണയും എംആര്‍പിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വില്‍പന നടക്കും. സണ്‍ഫ്‌ളവര്‍ ഓയില്‍, പാം ഓയില്‍ തുടങ്ങിയ ഭക്ഷ്യ എണ്ണകളും സപ്ലൈകോയില്‍ ലഭിക്കും.

ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ