Onam Market: ജയ അരി 8 കിലോയ്ക്ക് വെറും 264 രൂപ; വെളിച്ചെണ്ണയ്ക്കും വിലക്കുറവ്; ഓണച്ചന്തകള്‍ നാളെ മുതല്‍

Consumerfed Onam Fair: കേരളത്തിലാകെ 1,800 വിപണന കേന്ദ്രങ്ങളുണ്ടാകും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ക്ക് സബ്‌സിഡിയുണ്ടാകും. ജയ, കുറുവ അരി, കുത്തരി, പഞ്ചസാര, കടല, ചെറുപയര്‍, ഉഴുന്ന്, വന്‍പയര്‍, തുവര പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവയ്‌ക്കെല്ലാം സബ്‌സിഡി ബാധകമാണ്.

Onam Market: ജയ അരി 8 കിലോയ്ക്ക് വെറും 264 രൂപ; വെളിച്ചെണ്ണയ്ക്കും വിലക്കുറവ്; ഓണച്ചന്തകള്‍ നാളെ മുതല്‍

കണ്‍സ്യൂമര്‍ഫെഡ്‌

Published: 

25 Aug 2025 07:34 AM

ഈ ഓണക്കാലത്ത് കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ സാധനങ്ങള്‍ ലഭ്യമാക്കാനുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ നടപടിയ്ക്ക് നാളെ തുടക്കം. ഓഗസ്റ്റ് 26ന് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ ആരംഭിക്കും. സെപ്റ്റംബര്‍ നാല് വരെയാണ് ചന്തയുടെ പ്രവര്‍ത്തനം. 26 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ 167 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകള്‍ തുറക്കുക.

കേരളത്തിലാകെ 1,800 വിപണന കേന്ദ്രങ്ങളുണ്ടാകും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ക്ക് സബ്‌സിഡിയുണ്ടാകും. ജയ, കുറുവ അരി, കുത്തരി, പഞ്ചസാര, കടല, ചെറുപയര്‍, ഉഴുന്ന്, വന്‍പയര്‍, തുവര പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവയ്‌ക്കെല്ലാം സബ്‌സിഡി ബാധകമാണ്. ത്രിവേണിയുടെ ഉത്പന്നങ്ങളായ മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, അരിപ്പൊടി, റവ, തേയില, വെളിച്ചെണ്ണ എന്നിവയും വിലക്കുറവിന്റെ ഭാഗമാണ്.

ഇതിന് പുറമെ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും വിപണിയിലെത്തും. വിപണിയിലെത്തിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം സര്‍ക്കാര്‍ അംഗീകാരമുള്ള പ്രത്യേക ഏജന്‍സി പരിശോധിച്ചുറപ്പാക്കിയുണ്ട്. ഒരു ദിവസം ഒരു കേന്ദ്ര വഴി 75 പേര്‍ക്ക് സാധനങ്ങള്‍ ലഭിക്കും.

വിലവിവരം

ജയ അരി 8 കിലോ- 264 രൂപ

കുറുവ അരി 8 കിലോ- 264 രൂപ

കുത്തരി 8 കിലോ- 264 രൂപ

പച്ചരി 2 കിലോ- 58 രൂപ

പഞ്ചസാര- 1 കിലോ- 34.65 രൂപ

ചെറുപയര്‍ 1 കിലോ- 90 രൂപ

കടല 1 കിലോ- 65 രൂപ

ഉഴുന്ന് 1 കിലോ- 90 രൂപ

വന്‍പയര്‍ 1 കിലോ- 70 രൂപ

Also Read: Consumerfed Onam Fair: കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം വിപണി ആരംഭിക്കാറായി; വമ്പന്‍ വിലക്കുറവ്

തുവര പരിപ്പ് 1 കിലോ- 93 രൂപ

മുളക് 1 കിലോ- 115.5 രൂപ

മല്ലി 500 ഗ്രാം- 40.95 രൂപ

വെളിച്ചെണ്ണ 1 ലിറ്റര്‍- 349 രൂപ

നോണ്‍ സബ്‌സിഡി

സബ്‌സിഡി ഇല്ലാത്ത സാധനങ്ങളും വിപണിയിലെത്തുന്നുണ്ട്. അവയ്ക്ക് 10 മുതല്‍ 40 ശതമാനം വരെ വിലക്കിഴിവുണ്ടാകും. ഇതിന് പുറമെ നിങ്ങള്‍ 1000 രൂപയുടെ നോണ്‍ സബ്‌സിഡി പര്‍ച്ചേസ് നടത്തുമ്പോള്‍ സമ്മാന കൂപ്പണും ലഭിക്കുന്നതാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്