Onam 2025: ഓണത്തിന് റേഷന്‍ കടകളിലൂടെ സ്‌പെഷ്യല്‍ അരി; ഓരോ കാര്‍ഡുകാര്‍ക്കും എത്ര കിട്ടും? സൗജന്യകിറ്റ് ആര്‍ക്കൊക്കെ?
Onam 2025 ration rice distribution and free kit updates in Kerala: ഓണം ഫെയറുകള്‍ നാളെ ആരംഭിക്കും. സെപ്തംബര്‍ നാലു വരെ ഇത് നീണ്ടുനില്‍ക്കും. ജില്ലാ കേന്ദ്രങ്ങളില്‍ 10 ദിവസവും, എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അഞ്ചു ദിവസവും ഫെയറുകളുണ്ടാകും.
തിരുവനന്തപുരം:വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണി ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. ഓണത്തിന് റേഷന്‍ കടകളിലൂടെ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യും. പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡിന് നിലവിലെ സൗജന്യ വിഹിതത്തിന് പുറമെ അഞ്ച് കിലോഗ്രാം അരി 10.90 രൂപ നിരക്കില്‍ നല്‍കും. എന്‍പിഎസ് (നീല) കാര്‍ഡുകാര്‍ക്ക് 10.90 രൂപ നിരക്കില്‍ 10 കിലോഗ്രാം അരി ലഭിക്കും. സൗജന്യ വിഹിതത്തിന് പുറമെയാണിത്. എന്‍പിഎന്‍എസ് (മഞ്ഞ) കാര്‍ഡുകാര്‍ക്ക് 10.90 രൂപ നിരക്കില്‍ ആകെ 15 കിലോഗ്രാം അരി ലഭിക്കും. എഎവൈ (മഞ്ഞ) കാര്‍ഡിന് ഒരു കിലോ പഞ്ചസാരയും, എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും മണ്ണെണ്ണ വിഹിതവും ഉറപ്പാക്കിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയതായി 5,72,839 കാര്‍ഡുകള്‍ വിതരണം ചെയ്തു.
സൗജന്യ കിറ്റ് ആര്‍ക്കൊക്കെ?
ആറു ലക്ഷത്തിലധികം എഎവൈ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും ഇത്തവണ സൗജന്യ ഓണക്കിറ്റ് ലഭിക്കും. 14 ഇന ഭക്ഷ്യസാധനങ്ങള്‍ കിറ്റിലുണ്ടാകും.
ഓണം ഫെയറുകൾ
ഓണം ഫെയറുകള്‍ നാളെ (ഓഗസ്ത് 25) ആരംഭിക്കും. സെപ്തംബര്‍ നാലു വരെ ഇത് നീണ്ടുനില്‍ക്കും. ജില്ലാ കേന്ദ്രങ്ങളില്‍ 10 ദിവസവും, എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അഞ്ചു ദിവസവും ഫെയറുകളുണ്ടാകും. ഓണച്ചന്തകള്‍ ഉള്‍പ്രദേശങ്ങളിലേക്കും എത്തുമെന്നതാണ് പ്രത്യേകത.




ഗിഫ്റ്റ് കാര്‍ഡുകള്‍
ഇത്തവണ ഓണസമ്മാനമായി സപ്ലൈകോ ഗിഫ്റ്റ് കാര്‍ഡുകള്‍ പുറത്തിറക്കും. സമൃദ്ധി കിറ്റ്, സമൃദ്ധി മിനി കിറ്റ്, ശബരി സിഗ്നേച്ചര്‍ കിറ്റ് തുടങ്ങിയവയാണ് ഗിഫ്റ്റ് ഓപ്ഷനുകള്‍. സമൃദ്ധി കിറ്റില്‍ 18 ഇനങ്ങളുണ്ടാകും. സമൃദ്ധി മിനി കിറ്റില്‍ പത്തിനങ്ങളുണ്ട്. ഒമ്പത് ശബരി ഉത്പന്നങ്ങള്‍ അടങ്ങുന്നതാണ് ശബരി സിഗ്നേച്ചര്‍ കിറ്റ്. 500, 1000 രൂപയുടെ ഗിഫ്റ്റ് കാര്‍ഡുകളുമുണ്ടാകും.
Also Read: Onam Market: അവശ്യ സാധനങ്ങൾ വില കുറവിൽ, 13 ഇന സബ്സിഡി സാധനങ്ങളുമായി ഓണച്ചന്ത നാളെ മുതൽ
1225 രൂപയുടെ സമൃദ്ധി കിറ്റ് 1000 രൂപയ്ക്ക് സപ്ലൈകോയിലൂടെ ലഭിക്കും. 625 രൂപയുടെ സമൃദ്ധി മിനി കിറ്റിന് സപ്ലൈകോയില്‍ 500 രൂപയാകും വില. 305 രൂപയുടെ ശബരി സിഗ്നേച്ചര്‍ കിറ്റ് 229 രൂപയ്ക്കും ലഭിക്കും.
അതേസമയം, ജൂലൈയില്‍ സപ്ലൈകോയില്‍ 168 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായതായി സര്‍ക്കാര്‍ വ്യക്തമാക്കി. 60 കോടി രൂപയുടെ സബ്‌സിഡി ഉത്പന്നങ്ങളാണ് വിതരണം ചെയ്തത്. 32 ലക്ഷത്തോളം പേര്‍ സപ്ലൈകോയെ ആശ്രയിച്ചെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.