Pan Adhaar Linking: ഇനിയും ബന്ധിപ്പിച്ചില്ലേ? പിഴ കേട്ടാൽ കണ്ണു തള്ളും

ഇനി മുതൽ പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായനികുതി നിയമ പ്രകാരം ഇരട്ടി നിരക്കിൽ ടിഡിഎസ് ഈടാക്കും

Pan Adhaar Linking: ഇനിയും ബന്ധിപ്പിച്ചില്ലേ? പിഴ കേട്ടാൽ കണ്ണു തള്ളും

Pan Adhaar Linking

Published: 

29 May 2024 | 09:16 AM

ന്യൂഡല്‍ഹി: പല തവണ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും പാനും ആധാറും തമ്മില്‍ ഇനിയും ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ ഈ മാസം 31നകം അത് പൂർത്തിയാക്കണമെന്ന് അറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര ആദായനികുതി വകുപ്പ്.

അതല്ലെങ്കിൽ ഇരട്ടി തുക നികുതി കണക്കാക്കുമെന്ന് ആദായനികുതി വകുപ്പിൻറെ അറിയിപ്പിൽ പറയുന്നു. ടിഡിഎസ് ഉയർന്ന തോതിൽ ഒഴിവാക്കാനായാണിത്.

ഇനി മുതൽ പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായനികുതി നിയമ പ്രകാരം ഇരട്ടി നിരക്കിൽ ടിഡിഎസ് ഈടാക്കും. പാനും ആധാറുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെയെന്ന് പരിശോധിക്കാം.

www.incometax.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം Link Aadhaar ക്ലിക്ക് ചെയ്യുക. പാന്‍, ആധാര്‍, പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി നിങ്ങൾക്ക് ലിങ്ക് ചെയ്യും.

രണ്ട് രേഖകളിലെയും ആളുകളുടെ പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ലിങ്ക് ചെയ്യാൻ 1000 രൂപയാണ് നിരക്ക്.

അതേസമയം ഉയര്‍ന്ന ഇടപാടുകളുടെ സ്റ്റേറ്റ്‌മെൻറുകൾ മേയ് 31നകം ഫയല്‍ ചെയ്യണമെന്ന് വിവിധ ധനകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിശ്ചിത തീയതിക്കകം ഇത് ഫയല്‍ ചെയ്തില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം പിഴ ഉണ്ടാവും.

ഇന്ത്യയിലെ എല്ലാ നികുതിദായകരും ആധാർ കാർഡുമായി പാൻ ബന്ധിപ്പിക്കുന്നത് ഐടി വകുപ്പ് നിർബന്ധമാക്കി. സമയപരിധിക്ക് മുമ്പ് ഇവ രണ്ടും ലിങ്ക് ചെയ്യുന്നതിൽ പരാജയപ്പെടുന്നത് നിങ്ങളുടെ പാൻ കാർഡുകൾ പ്രവർത്തനരഹിതമാകുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു.

ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്