AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Personal Loan for Wedding: കല്യാണം കഴിക്കാൻ ലോൺ എടുക്കണോ? അറിയാം പുതിയ തലമുറയുടെ ചിന്തകൾ..

Marriage Loan: സാമൂഹിക സമ്മർദ്ദം കാരണം ഉണ്ടാവുന്ന ചിലവുകൾ ഒഴിവാക്കാവുന്നതാണ്. നിങ്ങളുടെ വിവാഹ ബജറ്റ് നിയന്ത്രണത്തിൽ നിലനിർത്തുന്നതിനുള്ള നുറുങ്ങു വിദ്യകളുണ്ട്.

Personal Loan for Wedding: കല്യാണം കഴിക്കാൻ ലോൺ എടുക്കണോ? അറിയാം പുതിയ തലമുറയുടെ ചിന്തകൾ..
Aswathy Balachandran
Aswathy Balachandran | Published: 09 Jul 2024 | 12:34 PM

ന്യൂഡൽഹി: ഇന്ത്യയിൽ ഒരു കല്യാണം നടത്താൻ വേണ്ട ചിലവിനെപ്പറ്റി പ്രത്യേകം പറയേണ്ട കാര്യമില്ല. ഭൂമി പണയപ്പെടുത്തിയും കടംവാങ്ങിയും മാതാപിതാക്കൾ ദുരിതത്തിലാകുന്ന കല്യാണങ്ങളാണ് കൂടുതൽ. വിവാഹത്തിന് പണം കടം വാങ്ങുകയും അവരുടെ അവസാനം വരെ വായ്പ അടക്കാൻ വേണ്ടി പാടു പെടുന്നതാണ് പൊതുവേ കാണുന്നത്. ഇന്നത്തെ യുവാക്കൾക്കിടയിൽ സ്വന്തം വിവാഹ ചിലവുകൾ സ്വയം ഏറ്റെടുക്കുന്ന പ്രവണത വർദ്ധിച്ചു വരികയാണ്. ഇത് അഭിനന്ദനാർഹമായ ഒരു കാര്യമാണ്. കുട്ടികൾ ഇതിനായി പണം സ്വരൂപിച്ചിട്ടുണ്ടെങ്കിൽ അത് മികച്ച തീരുമാനമാണ് ഇല്ലെങ്കിൽ , കടം വാങ്ങുക എന്നത് പ്രശ്നമായിമാറും.

ഒരു കല്യാണം ജീവിതത്തിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന ഒന്നാണ്. സ്വാഭാവികമായും, മിക്കവാറും എല്ലാവരും ഇത് ഒരു അവിസ്മരണീയ സംഭവമാക്കാൻ ആഗ്രഹിക്കുന്നു. കയ്യിൽ സമ്പാദ്യമില്ലെങ്കിൽ, പണം കടം വാങ്ങി ആ ദിവസം മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കാൻ പണം കടം നൽകുന്നവരും പറയുന്നു. സഹായിക്കാനായി മുന്നോട്ടു വരുന്നവർ വിവാഹ വായ്‌പയെപ്പറ്റി സംസാ​രിച്ച് വശത്താക്കാൻ ശ്രമിച്ചാലും അത് ഒരു ബിസിനസ് ആണെന്ന് തിരിച്ചറിയണം. സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പ പോലെ ഒന്നാണിത്. കഴിവതും ഇത് ഒഴിവാക്കുന്നതാണ് ബുദ്ധി.

ALSO READ: ലോണെടുക്കുന്നവർ അറിയാൻ; സിബിൽ സ്കോറിൽ പുതിയ നിയമങ്ങൾ

സാമൂഹിക സമ്മർദ്ദം കാരണം ഉണ്ടാവുന്ന ചിലവുകൾ ഒഴിവാക്കാവുന്നതാണ്. നിങ്ങളുടെ വിവാഹ ബജറ്റ് നിയന്ത്രണത്തിൽ നിലനിർത്തുന്നതിനുള്ള നുറുങ്ങു വിദ്യകളുണ്ട്. ചെലവുകൾ നിങ്ങളുടെ ബജറ്റിൽ കൊണ്ടുവരിക എന്നതാണ് പ്രധാനം. കടം വാങ്ങേണ്ടി വന്നാലും, യഥാർത്ഥത്തിൽ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കടം വാങ്ങരുത്. കോവിഡ് സമയത്തെ കല്യണങ്ങൾ പരിശോധിക്കാം.

ഉദാഹരണമായി പറഞ്ഞാൽ രണ്ട് കുടുംബങ്ങളുടെയും മൊത്തം ചെലവ് ഏകദേശം 25 ലക്ഷം രൂപയാകേണ്ട സ്ഥാനത്ത് വെറും 8-10 ലക്ഷം രൂപയിൽ കാര്യം കഴിഞ്ഞ സംഭവങ്ങളുണ്ട്. ചിലവു കുറച്ചതോടെ ഇരുകൂട്ടർക്കും മൊത്തം 15 ലക്ഷം രൂപ ലാഭിക്കാൻ കഴിഞ്ഞു. വിവാഹ സമയത്ത് അത്ര തൃപ്തി തന്നില്ലെങ്കിലും ഭാവിയിൽ ഇത് ​ഗുണം ചെയ്യും എന്ന് ഉറപ്പ്. നിങ്ങൾക്ക് ഒരു വലിയ രീതിയിലാണ് കല്യാണം വേണ്ടതെങ്കിൽ അതിനായി നേരത്തെ പണം സ്വരൂപിച്ചു തുടങ്ങുക.