Silver Rate: വെള്ളി വൈകാതെ ഔണ്‍സിന് 60 ഡോളറിലെത്തും, എത്ര ഇന്ത്യന്‍ രൂപയാണെന്ന് അറിയാമോ?

Silver Price Prediction 2026: യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നതും ഡോളറില്‍ ഇടിവ് സംഭവിക്കുന്നതും സ്വര്‍ണത്തെ പോലെ തന്നെ വെള്ളിയ്ക്കും ഗുണം ചെയ്യുമെന്നാണ് എംകെ വെല്‍ത്ത് മാനേജ്‌മെന്റ് പറയുന്നത്.

Silver Rate: വെള്ളി വൈകാതെ ഔണ്‍സിന് 60 ഡോളറിലെത്തും, എത്ര ഇന്ത്യന്‍ രൂപയാണെന്ന് അറിയാമോ?

പ്രതീകാത്മക ചിത്രം

Published: 

11 Oct 2025 | 10:24 AM

സ്വര്‍ണത്തിന് വില കുതിക്കുന്നതിനിടയില്‍ ആരും അറിയാതെ ഒരു വശത്ത് കൂടെ വെള്ളിയുടെ വില ഉയരുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ വെള്ളി ഔണ്‍സിന് 60 ഡോളറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ വിലയില്‍ നിന്നും 20 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്. 20 ശതമാനം സപ്ലൈ ടു ഡിമാന്‍ഡ് കമ്മിയും അതോടൊപ്പം വ്യാവസായിക ആവശ്യങ്ങളിലുണ്ടാകുന്ന വര്‍ധനവുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

60 ഡോളര്‍ എന്ന് പറയുന്നത് ഏകദേശം 5,323.14 ഇന്ത്യന്‍ രൂപയാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് വിപണിയിലെ നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടുന്നത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നതും ഡോളറില്‍ ഇടിവ് സംഭവിക്കുന്നതും സ്വര്‍ണത്തെ പോലെ തന്നെ വെള്ളിയ്ക്കും ഗുണം ചെയ്യുമെന്നാണ് എംകെ വെല്‍ത്ത് മാനേജ്‌മെന്റ് പറയുന്നത്.

വിലക്കയറ്റത്തിന് കാരണം

  • ഇലക്ട്രോണിക് ഉപകരണങ്ങള്‍, സോളാര്‍ പാനലുകള്‍, വൈദ്യുത വാഹനങ്ങള്‍ തുടങ്ങിയവയില്‍ വെള്ളി വലിയ തോതില്‍ ഉപയോഗിക്കുന്നു. അതിനാല്‍ തന്നെ ഈ മേഖലയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നത് വെള്ളി വിലയ്ക്ക് ആക്കംകൂട്ടും.
  • സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന തകര്‍ച്ച തുടങ്ങിയ കാരണങ്ങള്‍ ആളുകളെ വെള്ളിയിലും നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നു.
  • സ്വര്‍ണം പോലെ വെള്ളിയെയും സുരക്ഷിത നിക്ഷേപമായാണ് ആളുകള്‍ പരിഗണിക്കുന്നത്. വിപണിയിലെ അസ്ഥിരതകള്‍ക്കിടയില്‍ വെള്ളി മെച്ചപ്പെട്ട വരുമാനം നല്‍കുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്കുണ്ട്.

Also Read: Silver Rate: സ്വർണത്തെ പിന്നിലാക്കി വെള്ളിയുടെ തേരോട്ടം; 2 വർഷത്തിനുള്ളിൽ വില 3 ലക്ഷം!

ഇപ്പോള്‍ നിക്ഷേപിക്കണോ?

വില ഉയരാന്‍ സാധ്യതയുള്ളതിനായി വെള്ളിയില്‍ നിക്ഷേപം നടത്തുന്നത് മികച്ച ചുവടുവെപ്പായി കണക്കാക്കാം. എന്നാല്‍ വിപണിയിലെ സാഹചര്യങ്ങള്‍ കൃത്യമായി വിലയിരുത്തുക. നിക്ഷേപം നടത്തുന്നതിന് മുമ്പ് സാമ്പത്തിക വിദഗ്ധന്റെ ഉപദേശം സ്വീകരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ