SBI Special FD Scheme : പലിശ 7.60%; എസ്ബിഐയുടെ ഈ സെപ്ഷ്യൽ എഫ്ഡി സ്കീം സെപ്റ്റംബർ 30 വരെയുള്ളൂ
SBI Amrit Kalash Special FD Scheme : 400 ദിവസം കാലാവധിയുള്ള എസ്ബിഐയുടെ പ്രത്യേക സ്ഥിരനിക്ഷേപ സ്കീമാണ് അമൃത് കലാഷ്. മുതിർന്ന് പൗരന്മാർക്ക് 7.60 ശതമാനമാണ് പലിശ ലഭിക്കുക.
നിരവധി സ്ഥിരനിക്ഷേപ സ്കീമുകളാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഘലയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലുള്ളത് (SBI). ഇതിനോടൊപ്പം എസ്ബിഐ പ്രത്യേക സ്ഥിരനിക്ഷേപ സ്കീമുകളും അവതരിപ്പിക്കാറുണ്ട്. സാധാരണ നിക്ഷേപങ്ങളെക്കാൾ അൽപ്പം അധികം പലിശ ഉയർത്തിയാണ് എസ്ബിഐ ഈ സ്കീമുകൾ അവതരിപ്പിക്കാറുള്ളത്. അത്തരത്തിലുള്ള എസ്.ബി.ഐയുടെ എഫ്ഡി സ്കീമാണ് അമൃത് കലാഷ്. ഉപയോക്താവിന് 7.60 ശതമാനം പലിശയാണ് ഈ അമൃത് കലാഷ് സ്കീമുലൂടെ എസ്ബിഐ നൽകുന്നത്. എന്നാൽ ഈ സ്കീമിൻ്റെ കാലാവധി സെപ്റ്റംബർ 30 ഓടെ അവസാനിക്കുകയാണ്.
അമൃത കലാഷ് എഫ്ഡി സ്കീം
എസ്.ബി.ഐയുടെ മറ്റ് ഒന്ന് മുതൽ രണ്ട് വർഷത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങളെക്കാൾ 30 ബേസിസ് പോയിൻ്റ് അധികം പരിശയാണ് അമൃത് കലാഷ് എഫ്ഡി സ്കീമിലുടെ എസ്ബിഐ നൽകുന്നത്. 400 ദിവസം വരെയാണ് ഈ പ്രത്യേക സ്കീമിൻ്റെ കാലാവധി. സ്ഥിര നിക്ഷേപത്തിനായി അമൃത് കലാഷ് സ്കീം തിരഞ്ഞെടുക്കാനുള്ള സമയം ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
ALSO READ : Systematic Investment Plan: എസ്‌ഐപി ആരംഭിച്ചില്ലെ ഇതുവരെ? 5,000 രൂപ മതി ഒരു കോടി സമ്പാദിക്കാം
എൻആർഐ ഉപയോക്താക്കൾക്കും ഈ സ്കീമിൽ നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്. നിക്ഷേപത്തിൻ്റെ പലിശ മാസന്തോറും, മൂന്ന് മാസം കൂടുമ്പോഴും അല്ലെങ്കിൽ ആറ് മാസമാകുമ്പോഴേക്കും സ്വന്തമാക്കാൻ സാധിക്കും. ഈ നിക്ഷേപത്തിലൂടെ പിടിച്ചെടുക്കുന്ന ടിഡിഎസ് തിരികെ ഉപയോക്താവിൻ്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതാണ്.
അമൃത കലാഷ് എഫ്ഡി സ്കീൻ്റെ പലിശ
സാധാരണ ഉപയോക്താക്കൾക്ക് 7.10 ശതമാനമാണ് പലിശ നിരക്ക്. മുതിർന്ന് പൗരന്മാർക്ക് ലഭിക്കുക 7.60 ശതമാനമാണ്. രണ്ട്സ കോടി വരെ ഈ സ്കീമിൽ നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്. മറ്റ് ഡെപോസിറ്റുകൾ പുതുക്കുന്നവർക്ക് അമൃത് കലാഷിലേക്ക് നിക്ഷേപം മാറ്റാൻ സാധിക്കുന്നതാണ്.
അമൃത് കലാഷ് സ്കീമിൽ എങ്ങനെ നിക്ഷേപം നടത്താം?
എസ്.ബി.ഐയുടെ ബ്രാഞ്ചിൽ നേരിട്ട് പോയി അമൃത് കലാഷ് സ്കീമിൽ നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്. എസ്.ബി.ഐയുടെ യോനോ ആപ്പിലൂടെ ഈ സ്കീമിൽ നിക്ഷേപം നടത്താൻ സാധിക്കും. നിക്ഷേപത്തിൽ നിന്നും പിടിച്ചെടുത്ത ടിഡിഎസ് തിരികെ ലഭിക്കുന്നതിനായി ഉപയോക്താവ് ഫോം 15G/15H സമർപ്പിക്കേണ്ടതാണ്.