Senior Citizen Savings vs Bank FD: സീനിയർ സിറ്റിസൺ സേവിംഗ്സ് vs ബാങ്ക് എഫ്ഡി; ഉയർന്ന പലിശ നിരക്ക് നൽകുന്നത് ഏത്?

Senior Citizen Savings Scheme vs Bank FD: സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിന്റെ നിക്ഷേപ കാലാവധി അഞ്ച് വർഷമാണ്. കുറഞ്ഞത് 1,000 രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കും.

Senior Citizen Savings vs Bank FD: സീനിയർ സിറ്റിസൺ സേവിംഗ്സ് vs ബാങ്ക് എഫ്ഡി; ഉയർന്ന പലിശ നിരക്ക് നൽകുന്നത് ഏത്?

പ്രതീകാത്മക ചിത്രം

Updated On: 

21 Oct 2025 | 12:54 PM

മുതിർന്ന പൗരന്മാർക്ക് വേണ്ടി നിരവധി നിക്ഷേപ പദ്ധതികൾ നിലവിലുണ്ട്. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമും ബാങ്ക് എഫ്ഡിയും അവയിൽ ചിലത് മാത്രമാണ്. എന്നാൽ ഈ രണ്ടിലും മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് ലഭിക്കുന്ന പദ്ധതി ഏതാണെന്ന് അറിയാമോ? പലിശ നിരക്ക്, നിക്ഷേപ കാലാവധി, പിഴ തുടങ്ങിയവയെ കുറിച്ച് അറിഞ്ഞാലോ…

സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം

ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്കായി സർക്കാർ പിന്തുണയോടെ നടപ്പിലാക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം. 60 വയസ്സിന് മുകളിലുള്ളവർക്ക് വേണ്ടിയാണ് ഈ പദ്ധതി. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിന്റെ നിക്ഷേപ കാലാവധി അഞ്ച് വർഷമാണ്. അഞ്ച് വർഷത്തിന് ശേഷം, വീണ്ടും മൂന്ന് വർഷത്തേക്ക് കൂടി അക്കൗണ്ട് നീട്ടാൻ സാധിക്കും. കുറഞ്ഞത് 1,000 രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെ പദ്ധതിയിൽ നിക്ഷേപിക്കാം.

നിലവിൽ സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം ഏകദേശം 8.2% വരെ പലിശ നിരക്ക് നൽകുന്നുണ്ട്. പദ്ധതിയിൽ അക്കൗണ്ടുകൾ കാലാവധി പൂർത്തിയാകും മുമ്പ് ക്ലോസ് ചെയ്യാൻ സാധിക്കും. എന്നാൽ ഇതിന് ചില നിബന്ധനകളും പിഴകളും ബാധകമാണ്. നിക്ഷേപം കാലാവധി പൂർത്തിയാകും മുമ്പ് പിൻവലിക്കുമ്പോൾ അക്കൗണ്ട് ഉടമ പിഴയടയ്‌ക്കേണ്ടി വരും. പിഴയുടെ നിരക്ക് ഏത് സമയത്താണ് ക്ലോസ് ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.

ALSO READ: സ്ത്രീകൾക്കായി മികച്ച സമ്പാദ്യ ഓപ്ഷൻ! എത്ര രൂപ വരെ ലഭിക്കും?

നിക്ഷേപം കഴിഞ്ഞ് 1 വർഷത്തിന് ശേഷം, എന്നാൽ 2 വർഷത്തിന് മുമ്പ് ക്ലോസ് ചെയ്താൽ നിക്ഷേപ തുകയുടെ 1.5% പിഴയായി ഈടാക്കും. നിക്ഷേപം കഴിഞ്ഞ് 2 വർഷത്തിന് ശേഷമാണെങ്കിൽ നിക്ഷേപ തുകയുടെ 1% പിഴയായി ഈടാക്കും.

ബാങ്ക് എഫ്ഡി

ബാങ്ക് സ്ഥിര നിക്ഷേപം അല്ലെങ്കിൽ ബാങ്ക് എഫ്ഡി ഇത് ഒരു നിശ്ചിത കാലയളവിലേക്ക് ബാങ്കിൽ ഒറ്റത്തവണ തുക നിക്ഷേപിക്കുന്ന ഒരു പദ്ധതിയാണ്. സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണയായി 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുണ്ടാകും.

കാലാവധി പൂർത്തിയാകുമ്പോൾ, നിങ്ങൾ നിക്ഷേപിച്ച തുകയും അതിന്മേലുള്ള കൂട്ടുപലിശയും ചേർത്ത് തിരികെ ലഭിക്കുന്നു. ഇന്ത്യയിലെ ബാങ്കുകൾ നൽകുന്ന സ്ഥിര നിക്ഷേപ പലിശ നിരക്കുകൾക്ക് മാറ്റങ്ങൾ വരാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) റിപ്പോ നിരക്ക്, ബാങ്കുകളുടെ ലിക്വിഡിറ്റി, നിക്ഷേപ കാലയളവ് എന്നിവയെ ആശ്രയിച്ചാണ് ഈ നിരക്കുകൾ തീരുമാനിക്കുന്നത്.

പൊതുവായി, മുതിർന്ന പൗരന്മാർക്ക് ഏകദേശ പലിശ നിരക്ക് 3.00% – 8.50% മാണ്. കൂടിയ കാലയളവിലേക്കുള്ള നിക്ഷേപങ്ങൾക്കും ചില പ്രത്യേക ഹ്രസ്വകാല നിക്ഷേപങ്ങൾക്കും സാധാരണയായി ഉയർന്ന പലിശ ലഭിക്കാറുണ്ട്. കൂടാതെ, സാധാരണ പൗരന്മാരേക്കാൾ 0.50% വരെ അധിക പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നു.

 

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ