Senior Citizen Savings Scheme: 8.2% പലിശയുള്ള ഈ പദ്ധതിയുള്ളപ്പോള്‍ എന്തിന് മറ്റൊന്ന്; വയോധികരേ ഇതിലേ ഇതിലേ
Best Savings Schemes For Senior Citizens: പോസ്റ്റ് ഓഫീസിന് പുറമെ ദേശസാത്കൃത ബാങ്കുകളിലും നിങ്ങള്‍ക്ക് അക്കൗണ്ട് ആരംഭിച്ച് നിക്ഷേപിക്കാവുന്നതാണ്. 60 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.

പ്രതീകാത്മക ചിത്രം
സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ളതാണ്. പ്രായമായ ആര്‍ക്കും ഈ പദ്ധതിയില്‍ നിക്ഷേപം നടത്തി വാര്‍ധക്യം സാമ്പത്തിക ഭദ്രതയുള്ളതാക്കി മാറ്റാം.
അക്കൗണ്ട് ഒറ്റയ്‌ക്കോ അല്ലെങ്കില്‍ ജോയിന്റ് ആയോ നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസില്‍ ആരംഭിക്കാവുന്നതാണ്. ഇതിന്റെ പലിശ തന്നെയാണ് ഈ പദ്ധതിയെ വേറിട്ടതാക്കുന്നത്.
- പലിശ നിരക്ക് – 8.2 ശതമാനം
- ഒറ്റത്തവണ നിക്ഷേപ രീതി
- 30 ലക്ഷം രൂപ പരാമവധി നിക്ഷേപിക്കാവുന്നതാണ്.
- ഏറ്റവും കുറഞ്ഞ നിക്ഷേപ തുക- 1000 രൂപ
- നിക്ഷേപ കാലാവധി- 5 വര്‍ഷം
- ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതി ആനുകൂല്യം ലഭിക്കും.
പോസ്റ്റ് ഓഫീസിന് പുറമെ ദേശസാത്കൃത ബാങ്കുകളിലും നിങ്ങള്‍ക്ക് അക്കൗണ്ട് ആരംഭിച്ച് നിക്ഷേപിക്കാവുന്നതാണ്. 60 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. മാത്രമല്ല 55 വയസിന് ശേഷം വോളന്റര്‍ലി റിട്ടയര്‍മെന്റ് എടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പദ്ധതിയുടെ ഭാഗമാകാം.
Also Read: Crypto SIP: ക്രിപ്‌റ്റോ എസ്‌ഐപി എങ്ങനെ ആരംഭിക്കാം; തുടക്കക്കാരെ ഇതൊന്ന് നോക്കിക്കോളൂ
കൂടാതെ ഈ പദ്ധതിയില്‍ നോമിനേഷനും സൗകര്യമുണ്ട്. 30 ലക്ഷം രൂപ സിംഗിള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണെങ്കില്‍ പ്രതിവര്‍ഷം 8.2 ശതമാനം പലിശ ലഭിച്ചാല്‍ ഓരോ പാദത്തിലും 60,150 മാത്രം ഉണ്ടാകും. പ്രതിമാസം ലഭിക്കുന്നത് 20,050 രൂപ.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.