SIP vs PPF: 1,000 രൂപയുടെ എസ്‌ഐപിയോ പിപിഎഫോ? 15 വര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ ഏതാണ് ബെസ്റ്റ്
Best Option For Monthly Investment of RS 1,000: ഒരു നിക്ഷേപകന്‍ പ്രതിമാസം 1,000 രൂപ നിക്ഷേപിക്കാന്‍ തയാറെടുക്കുകയാണെങ്കില്‍ പിപിഎഫ് ആണോ അല്ലെങ്കില്‍ എസ്‌ഐപിയാണോ കൂടുതല്‍ ലാഭം സമ്മാനിക്കുന്നതെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം
ദീര്‍ഘകാല നിക്ഷേപങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ വിവിധ ഘടകങ്ങള്‍ പരിശോധിക്കേണ്ടതായിട്ടുണ്ട്. ആദ്യമായി നിക്ഷേപം ആരംഭിക്കുന്നവരില്‍ ഭൂരിഭാഗം ആളുകള്‍ തിരഞ്ഞെടുക്കുന്ന രണ്ട് പദ്ധതികളാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടും മ്യൂച്വല്‍ ഫണ്ടുകളിലെ പ്രതിമാസ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളും.
ഒരു നിക്ഷേപകന്‍ പ്രതിമാസം 1,000 രൂപ നിക്ഷേപിക്കാന്‍ തയാറെടുക്കുകയാണെങ്കില്‍ പിപിഎഫ് ആണോ അല്ലെങ്കില്‍ എസ്‌ഐപിയാണോ കൂടുതല്‍ ലാഭം സമ്മാനിക്കുന്നതെന്ന് നോക്കാം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
15 വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവില്‍ സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സമ്പാദ്യ പദ്ധതിയാണ് പിപിഎഫ്. പ്രതിവര്‍ഷം 7.1 ശതമാനം സ്ഥിര പലിശയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. പിപിഎഫ് നിക്ഷേപം ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമാണ്. ലഭിക്കുന്ന പലിശയ്ക്കും നികുതി ഉണ്ടായിരിക്കില്ല.
പിപിഎഫ് അക്കൗണ്ടില്‍ പ്രതിമാസം 1,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 15 വര്‍ഷത്തിനുള്ളില്‍ ആകെ നിക്ഷേപം 1.8 ലക്ഷം രൂപ. 7.1 ശതമാനം പലിശ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ആകെ റിട്ടേണ്‍ 3.25 ലക്ഷം രൂപയായിരിക്കും. ഈ റിട്ടേണുകള്‍ സ്ഥിരവും നികുതി രഹിതവുമാണ്. അതിനാല്‍ തന്നെ ഇവിടെ പണം നഷ്ടപ്പെടുമെന്ന ഭയം വേണ്ട.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്താം. പിപിഎഫില്‍ നിന്നും വ്യത്യസ്തമായി എസ്‌ഐപിയില്‍ റിട്ടേണ്‍ വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നു. റിട്ടേണിന് യാതൊരുവിധ ഗ്യാരണ്ടിയുമില്ല. ദീര്‍ഘാകാലാടിസ്ഥാനത്തില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ മറ്റ് സ്ഥിര വരുമാന നിക്ഷേപങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
12 ശതമാനം വാര്‍ഷിക വരുമാനം കണക്കാക്കിയാല്‍ 15 വര്‍ഷത്തേക്ക് 1,000 രൂപയുടെ പ്രതിമാസ എസ്‌ഐപി ഏകദേശം 5 ലക്ഷം രൂപയായാണ് വളരുന്നത്. പിപിഎഫില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ ഏകദേശം 1.8 ലക്ഷം രൂപ കൂടുതലായി ലഭിക്കും.
Also Read: Retirement Planning: 60 വയസാകുമ്പോഴേക്ക് 3 കോടി രൂപ വേണോ? 48 വയസില്‍ നിക്ഷേപം ആരംഭിച്ചാല്‍ മതി
അതേസമയം, വിപണിയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് റിട്ടേണിലും വ്യത്യാസം വരും. ഫണ്ടിന്റെ ആകെ പ്രകടനവുമായി ബന്ധപ്പെട്ടാണ് കോര്‍പ്പസ് ഉണ്ടാകുന്നത്. മാത്രമല്ല 1.25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇക്വിറ്റി ഫണ്ടുകളിലെ ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ക്ക് 12.5 ശതമാനം നിരക്കില്‍ നികുതി നല്‍കുകയും വേണം.
ഏതാണ് നല്ലത്?
ഉറപ്പായ വരുമാനം, സുരക്ഷ, നികുതി രഹിത വരുമാനം എന്നിവയ്ക്കാണ് നിങ്ങള്‍ മുന്‍ഗണന നല്‍കുന്നതെങ്കില്‍ പിപിഎഫ് തിരഞ്ഞെടുക്കാവുന്നതാണ്. റിസ്‌ക്കെടുത്ത് ഉയര്‍ന്ന വരുമാനം സൃഷ്ടിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ 1,000 രൂപയുടെ എസ്‌ഐപി നിക്ഷേപം നടത്താം.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.