Mutual Funds: 100 രൂപ മുതല്‍ എസ്‌ഐപിയില്‍ നിക്ഷേപിക്കാം; ഈ ഫണ്ടുകള്‍ക്ക് 10 വര്‍ഷംകൊണ്ട് 26.80% വരെ റിട്ടേണ്‍

SIP Starting From RS 100: തങ്ങള്‍ ശമ്പളം വാങ്ങിക്കുന്ന തുകയില്‍ നിന്ന് പ്രതിമാസം നിശ്ചിത തുക മാറ്റിവെച്ച് ദീര്‍ഘകാല നേട്ടം സ്വന്തമാക്കാന്‍ സഹായിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികളോടാണ് ആളുകള്‍ക്ക് കൂടുതല്‍ പ്രിയം.

Mutual Funds: 100 രൂപ മുതല്‍ എസ്‌ഐപിയില്‍ നിക്ഷേപിക്കാം; ഈ ഫണ്ടുകള്‍ക്ക് 10 വര്‍ഷംകൊണ്ട് 26.80% വരെ റിട്ടേണ്‍

പ്രതീകാത്മക ചിത്രം

Published: 

15 Jul 2025 11:34 AM

നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ മാറ്റിവെച്ച് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതിന്റെ കണക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തങ്ങള്‍ ശമ്പളം വാങ്ങിക്കുന്ന തുകയില്‍ നിന്ന് പ്രതിമാസം നിശ്ചിത തുക മാറ്റിവെച്ച് ദീര്‍ഘകാല നേട്ടം സ്വന്തമാക്കാന്‍ സഹായിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികളോടാണ് ആളുകള്‍ക്ക് കൂടുതല്‍ പ്രിയം.

മ്യൂച്വല്‍ ഫണ്ടുകളിലെ സ്ഥിര നിക്ഷേപ മാര്‍ഗമായ എസ്‌ഐപികളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ മികച്ച നേട്ടമുണ്ടാക്കിയ ചില ഫണ്ടുകളെ പരിചയപ്പെടാം.

മോട്ടിലാല്‍ ഓസ്വാള്‍ മിഡ്ക്യാപ് ഫണ്ട് ഡയറക്ട് ഗ്രോത്ത്

  • 10 വര്‍ഷം കൊണ്ടുള്ള് എസ്‌ഐപി റിട്ടേണ്‍- 23.90%
  • ആസ്തി(AUM)- 33.053 കോടി രൂപ
  • എക്‌സ്പന്‍സ് റേഷ്യോ-0.68%
  • യൂണിറ്റ് വാല്യൂ (NAV)- 117.86 രൂപ
  • കുറഞ്ഞ ലംപ്‌സം നിക്ഷേപം- 500 രൂപ
  • കുറഞ്ഞ എസ്‌ഐപി നിക്ഷേപം- 500 രൂപ

ക്വാണ്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഡയറക്ട് ഗ്രോത്ത്

  • എസ്‌ഐപി റിട്ടേണ്‍- 24.72%
  • ആസ്തി-3,370 കോടി രൂപ
  • യൂണിറ്റ് വാല്യൂ- 41.89 രൂപ
  • എക്‌സ്പന്‍സ് റേഷ്യോ- 0.65%
  • കുറഞ്ഞ ലംപ്‌സം നിക്ഷേപം- 5,000 രൂപ
  • കുറഞ്ഞ എസ്‌ഐപി നിക്ഷേപം- 1,000 രൂപ

നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ക്യാപ് ഫണ്ട് ഡയറക്ട് ഗ്രോത്ത്

  • എസ്‌ഐപി റിട്ടേണ്‍- 25.07%
  • ആസ്തി- 66,601 കോടി രൂപ
  • വിപണി മൂല്യം- 194.41 രൂപ
  • എക്‌സ്പന്‍സ് റേഷ്യോ- 0.64%
  • കുറഞ്ഞ ലംപ്‌സം നിക്ഷേപം- N/A
  • കുറഞ്ഞ എസ്‌ഐപി നിക്ഷേപം- 100 രൂപ

ക്വാണ്ട് സ്‌മോള്‍ക്യാപ് ഫണ്ട് ഡയറക്ട് ഗ്രോത്ത്

  • എസ്‌ഐപി റിട്ടേണ്‍- 26.80%
  • ആസ്തി- 28,205 കോടി രൂപ
  • വിപണി മൂല്യം- 285.02 രൂപ
  • എക്‌സ്പന്‍സ് റേഷ്യോ- 0.65%
  • കുറഞ്ഞ ലംപ്‌സം നിക്ഷേപം- 5,000 രൂപ
  • കുറഞ്ഞ എസ്‌ഐപി നിക്ഷേപം- 1,000 രൂപ

Also Read: Post Office Schemes: ഭാര്യയുടെ പേരിൽ 2 ലക്ഷം നിക്ഷേപിക്കാനുണ്ടോ? മാജിക് പോസ്റ്റോഫീസിലുണ്ട്

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ടര്‍ ഡയറക്ട് ഗ്രോത്ത്

  • എസ്‌ഐപി റിട്ടേണ്‍- 23.50%
  • ആസ്തി- 8,042 കോടി രൂപ
  • വിപണി മൂല്യം- 215.86 രൂപ
  • എക്‌സ്പന്‍സ് റേഷ്യോ- 1.14%
  • കുറഞ്ഞ ലംപ്‌സം നിക്ഷേപം- 5,000 രൂപ
  • കുറഞ്ഞ എസ്‌ഐപി നിക്ഷേപം- 100 രൂപ

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും