Supplyco Offer: ഇന്ന് മുതല്‍ സപ്ലൈകോയില്‍ വമ്പന്‍ വിലക്കുറവ്; 50 ദിവസം ഷോപ്പിങ് അടിപൊളിയാക്കാം

Supplyco Special Offer For Women: ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് 1 കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് ലഭിക്കും. ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവയ്ക്ക് 50 ശതമാനം വിലക്കുറവ് ലഭിക്കുന്നതാണ്.

Supplyco Offer: ഇന്ന് മുതല്‍ സപ്ലൈകോയില്‍ വമ്പന്‍ വിലക്കുറവ്; 50 ദിവസം ഷോപ്പിങ് അടിപൊളിയാക്കാം

സപ്ലൈകോ

Published: 

01 Nov 2025 | 06:56 AM

ഇന്ന് (നവംബര്‍1 ) മുതല്‍ ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഓഫര്‍ നല്‍കാനൊരുങ്ങി സപ്ലൈകോ. സപ്ലൈകോയുടെ 50ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഓഫര്‍ നല്‍കുന്നത്. സ്ത്രീ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം വിലക്കുറവ് ഇന്ന് മുതല്‍ ലഭിക്കും. നവംബര്‍ 1 മുതല്‍ 50 ദിവസത്തേക്ക് വന്‍ വിലക്കുറവില്‍ നിങ്ങള്‍ക്ക് സാധനങ്ങള്‍ സ്വന്തമാക്കാം. നിലവില്‍ ലഭിക്കുന്ന വിലക്കിഴിവിന് പുറമെയാണ് 10 ശതമാനം ഡിസ്‌കൗണ്ട്.

കേരളത്തിലെ 14 ജില്ലകളിലെയും എല്ലാ നിയോജക മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളുമെത്തും. സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ എന്നിവയാണ് സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി ലഭിക്കുക.

ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് 1 കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് ലഭിക്കും. ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവയ്ക്ക് 50 ശതമാനം വിലക്കുറവ് ലഭിക്കുന്നതാണ്. കിലോയ്ക്ക് 88 രൂപയാണ് ഇവയുടെ വില. എന്നാല്‍ ഇന്ന് മുതല്‍ 44 രൂപയ്ക്ക് സപ്ലൈകോ വഴി സ്വന്തമാക്കാവുന്നതാണ്.

വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് നിങ്ങള്‍ വാങ്ങിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് 5 ശതമാനം അധിക വിലക്കുറവുണ്ടായിരിക്കുന്നതാണ്. 500 രൂയ്ക്ക് സബ്‌സിഡിയിതര സാധനങ്ങള്‍ നിങ്ങള്‍ വാങ്ങിക്കുകയാണെങ്കില്‍ 250 ഗ്രാമിന്റെ ശബരി ഗോള്‍ഡ് തേയിലയും വിലക്കുറവില്‍ സ്വന്തമാക്കാം. 105 രൂപ വിലയുള്ള തേയില നിങ്ങള്‍ക്ക് ലഭിക്കുക, 61.50 രൂപയ്ക്കായിരിക്കും.

Also Read: Supplyco: ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക്, സ്ത്രീകൾക്ക് 10 ശതമാനം അധിക കിഴിവ്; ആകർഷകമായ ഓഫറുകളുമായി സപ്ലൈകോ

500 രൂപയ്ക്ക് മുകളിലുള്ള ബില്‍ നിങ്ങള്‍ യുപിഐ മുഖേന അടയ്ക്കുകയാണെങ്കില്‍ അഞ്ച് രൂപ വിലക്കുറവ് ലഭിക്കുന്നതാണ്. ഓഫര്‍ മിസ്സാകാതിരിക്കാന്‍ ഇന്ന് തന്നെ എല്ലാവരും സപ്ലൈകോയിലേക്ക് വിട്ടോളൂ.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ