Tazhuthama: മുറ്റത്ത് ഈ ചെടിയുണ്ടോ? രക്ഷപ്പെട്ട്, കിലോയ്ക്ക് 240 രൂപ വരെ വില

Tazhuthama Farming: ആയുർവേദത്തിൽ വലിയ പ്രാധാന്യമുള്ള ഈ ചെടി ഇന്ന് വലിയ വാണിജ്യ സാധ്യതയുള്ള ഒന്നായി മാറിയിരിക്കുകയാണ്. കുറഞ്ഞ ചെലവിൽ മികച്ച ലാഭം കൊയ്യാവുന്ന ഒന്നാണ് ഇവയുടെ കൃഷി.

Tazhuthama: മുറ്റത്ത് ഈ ചെടിയുണ്ടോ? രക്ഷപ്പെട്ട്, കിലോയ്ക്ക് 240 രൂപ വരെ വില

തഴുതാമ

Published: 

02 Feb 2026 | 12:50 PM

നമ്മുടെ പറമ്പുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു പാഴ്ച്ചെടിയായാണ് പലരും തഴുതാമയെ കണക്കാക്കുന്നത്. എന്നാൽ ആയുർവേദത്തിൽ വലിയ പ്രാധാന്യമുള്ള ഈ ചെടി ഇന്ന് വലിയ വാണിജ്യ സാധ്യതയുള്ള ഒന്നായി മാറിയിരിക്കുകയാണ്. കുറഞ്ഞ ചെലവിൽ മികച്ച ലാഭം കൊയ്യാവുന്ന ഒന്നാണ് തഴുതാമ കൃഷി. ആയുർവേദത്തിൽ പുനർന്നവ വർഷഭവഃ, ശോഭഘ്‌നി എന്നീ പേരുകളിലും അറിയപ്പെടുന്നവ ഇവ നൽകുന്ന ലാഭം എത്രയാണെന്ന് അറിയാമോ?

വൃക്ക സംബന്ധമായ അസുഖങ്ങൾ, നീർവീക്കം, കരൾ രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളിൽ തഴുതാമ പ്രധാന ഘടകമാണ്. കൂടാതെ കഫം, വാതം എന്നിവ കുറയ്ക്കാനും ഇത് ഉത്തമമാണ്. തഴുതാമയുടെ ഇലകളും തണ്ടുകളും തോരൻ വെക്കാനും മറ്റ് കറികൾ തയ്യാറാക്കാനും ഉപയോഗിക്കാം. ആരോഗ്യദായകമായ ഒരു ഇലക്കറിയാണിത്. അതുകൊണ്ട് തന്നെ വിപണിയിൽ വളരെയധികം ഡിമാൻഡ് ഇവയ്ക്കുണ്ട്.

 

തഴുതാമ കൃഷി

വലിയ പരിചരണമില്ലാതെ തന്നെ ഏത് കാലാവസ്ഥയിലും തഴുതാമ വളരും. നല്ല നീർവാർച്ചയുള്ള മണ്ണാണ് കൃഷിക്ക് അനുയോജ്യം. തഴുതാമയുടെ വിത്തുകൾ വഴിയോ അല്ലെങ്കിൽ തണ്ടുകൾ മുറിച്ചു നട്ടോ കൃഷി ചെയ്യാം. മഴക്കാലത്തിന്റെ തുടക്കമാണ് നടാൻ ഏറ്റവും അനുയോജ്യമായ സമയം.

രാസവളങ്ങളുടെ ആവശ്യമില്ല. ചാണകപ്പൊടിയോ കമ്പോസ്റ്റോ അടിവളമായി നൽകാം. വേനൽക്കാലത്ത് ആവശ്യത്തിന് നനച്ചു കൊടുക്കുന്നത് ചെടി തഴച്ചു വളരാൻ സഹായിക്കും.

ALSO READ: മില്ലിഗ്രാമിന് 6000 രൂപ, ഇത് വെറുമൊരു കാട്ടുചെടിയല്ല; മുറിവ് ഉണക്കും പണവും തരും!

 

ലാഭം എങ്ങനെ?

 

കീടനാശിനികളോ വിലകൂടിയ വളങ്ങളോ ആവശ്യമില്ലാത്തതിനാൽ ഉൽപ്പാദന ചെലവ് വളരെ കുറവാണ്. ആയുർവേദ മരുന്ന് നിർമ്മാണ ശാലകൾ തഴുതാമ വൻതോതിൽ വാങ്ങാറുണ്ട്. പച്ചയായോ അല്ലെങ്കിൽ ഉണങ്ങിയ രൂപത്തിലോ ഇവ വിപണനം ചെയ്യാം.

തഴുതാമയുടെ ഇലകൾ ഉണക്കിപ്പൊടിച്ച് ടീ ബാഗുകളായോ ഹെൽത്ത് സപ്ലിമെന്റുകളായോ വിപണിയിൽ എത്തിച്ചാൽ വലിയ ലാഭം നേടാം.

Follow Us
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ
മുട്ടിക്കൊമ്പനെ കൊണ്ടുവരുന്ന ആനിമൽ ആംബുലൻസ് തിട്ടയിൽ തട്ടി ചരിഞ്ഞു
ആനപ്പുറത്ത് നിന്നിറങ്ങാൻ പ്രതിസന്ധിയോ?