5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Investment Options For Senior Citizens: റിട്ടയര്‍മെന്റിനെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടാ; വരുമാനം കണ്ടെത്താന്‍ ഈ വഴികള്‍ നോക്കാം

Best investment plans for senior citizens in India: ഓരോരുത്തരുടെയും ആഗ്രഹങ്ങള്‍ വ്യത്യസ്തമാണ്. അതിനാല്‍ തന്നെ ആരെയും ആശ്രയിക്കാതെ വാര്‍ധക്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് പണം ആവശ്യമാണ്. നിങ്ങള്‍ക്ക് ഓരോ മാസവും കൃത്യമായി പെന്‍ഷന്‍ നല്‍കുന്ന ഒട്ടനവധി ഓപ്ഷനുകളാണ് നിലവിലുള്ളത്. അവ ഏതെല്ലാമാണെന്ന് നോക്കാം.

Investment Options For Senior Citizens: റിട്ടയര്‍മെന്റിനെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടാ; വരുമാനം കണ്ടെത്താന്‍ ഈ വഴികള്‍ നോക്കാം
പ്രതീകാത്മക ചിത്രം (Image Courtesy : DEV IMAGES/Getty Images)
shiji-mk
Shiji M K | Published: 17 Dec 2024 13:30 PM

വിരമിക്കലിന് ശേഷമുള്ള ജീവിതം എങ്ങനെയായിരിക്കുമെന്നതാണ് പലരെയും അലട്ടുന്ന കാര്യം. ചിലര്‍ യാത്രകള്‍ പോകണമെന്നും സ്വസ്ഥമായിരിക്കണമെന്നും ആലോചിക്കുമ്പോള്‍ മറ്റുചിലര്‍ക്ക് അവരുടെ ജീവിതം കുടുംബത്തോടൊപ്പം ചിലവഴിക്കണമെന്നാകും ആഗ്രഹം.

ഓരോരുത്തരുടെയും ആഗ്രഹങ്ങള്‍ വ്യത്യസ്തമാണ്. അതിനാല്‍ തന്നെ ആരെയും ആശ്രയിക്കാതെ വാര്‍ധക്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് പണം ആവശ്യമാണ്. നിങ്ങള്‍ക്ക് ഓരോ മാസവും കൃത്യമായി പെന്‍ഷന്‍ നല്‍കുന്ന ഒട്ടനവധി ഓപ്ഷനുകളാണ് നിലവിലുള്ളത്. അവ ഏതെല്ലാമാണെന്ന് നോക്കാം.

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം

60 വയസിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് വേണ്ടിയാണ് ഈ സ്‌കീം പ്രവര്‍ത്തിക്കുന്നത്. ഇത് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ പിന്തുണയോടെ ആയതിനാല്‍ ഉയര്‍ന്ന പലിശയും ഉറപ്പായ റിട്ടേണും വാഗ്ദാനം ചെയ്യുന്നുണ്ട്. 8.2 ശതമാനം പലിശയാണ് ഈ പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് ലഭിക്കുക. എന്നാല്‍ ഈ പലിശ വ്യവസ്ഥയില്‍ ഓരോ വര്‍ഷവും മാറ്റം സംഭവിക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തെ കാലാവധിയാണ് ഈ സ്‌കീമിനുള്ളത്. എന്നാല്‍ നിങ്ങള്‍ക്ക് പിന്നീട് മൂന്ന് വര്‍ഷം കൂടി നീട്ടാവുന്നതാണ്. 30 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മൂന്ന് മാസത്തേക്ക് 61,500 രൂപയാണ് നിങ്ങള്‍ക്ക് പലിശയായി ലഭിക്കുക.

പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍

ബാങ്കുകളിലുള്ളത് പോലെ തന്നെ പോസ്റ്റ് ഓഫീസുകളിലും പ്രതിമാസ വരുമാന പദ്ധതികളുണ്ട്. മറ്റ് നിക്ഷേപ രീതികളെ അപേക്ഷിച്ച് ഇവയ്ക്ക് അപകട സാധ്യത കുറവാണ്. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് പ്രതിവര്‍ഷം 7.4 ശതമാനം പലിശയാണ് നല്‍കുന്നത്. 15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് പ്രതിമാസം 9.250 രൂപ ലഭിക്കുന്നതാണ്.

ആന്വറ്റി പ്ലാനുകള്‍

ഒരു സാധാരണ വരുമാന മാര്‍ഗമാക്കി മാറ്റുന്നതാണ് ഈ നിക്ഷേപരീതി. ജീവിതത്തിന് അല്ലെങ്കില്‍ ഒരു നിശ്ചിത കാലയളവിനുള്ളില്‍ ഉറപ്പുള്ള വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്ലാന്‍ വളരെ മികച്ചതാണ്.

Also Read: SIP Calculator: 1000 രൂപയുടെ എസ്‌ഐപിയാണോ തുടങ്ങിയത്? 1 കോടി നേടാന്‍ ഇത്ര വര്‍ഷം മതി

ഇക്വിറ്റി ഫണ്ടുകള്‍

റിസ്‌ക് എടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലുള്ള സിസ്റ്റമാറ്റിക് പിന്‍വലിക്കല്‍ പ്ലാനുകള്‍ നിക്ഷേപകരെ ബാക്കിയുള്ള കോര്‍പ്പസ് നിക്ഷേപിച്ചുകൊണ്ട് ഓരോ മാസവും നിശ്ചിത തുക പിന്‍വലിക്കാന്‍ അനുവദിക്കുന്നു. ഹൈബ്രിഡ് ഇക്വിറ്റി ഫണ്ടുകളില്‍ 20 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പ്രതിമാസം 15,000 രൂപ മുതല്‍ 20,000 വരെ ലഭിക്കുന്നതാണ്.

ആര്‍ബിട്രേജ് ഫണ്ടുകള്‍

ഇവ അല്‍പം അപകടസാധ്യത കൂടുതലുള്ള നിക്ഷേപരീതിയാണ്. സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഫണ്ടുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ശരാശരി വാര്‍ഷിക വരുമാനം 6 മുതല്‍ 7 ശതമാനം വരെയുള്ള ഫണ്ടുകളില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പ്രതിമാസം 7,500 രൂപ തിരികെ ലഭിക്കുന്നതാണ്.