Best Savings Account: സേവിംഗ്സ് അക്കൗണ്ടിന് 4.25 ശതമാനം മുതൽ പലിശയോ? അയ്യോ ഞെട്ടി

വെബ്‌സൈറ്റിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം വർദ്ധിപ്പിച്ച പുതിയ പലിശ നിരക്ക് മെയ് 24 മുതൽ നിലവിൽ വന്നു

Best Savings Account: സേവിംഗ്സ് അക്കൗണ്ടിന്  4.25 ശതമാനം മുതൽ പലിശയോ? അയ്യോ ഞെട്ടി

Best Savings Account

Updated On: 

27 May 2024 13:45 PM

ഉള്ള പണം എവിടെയെങ്കിലും നിക്ഷേപിക്കണം എന്ന് കരുതുന്നവരാണോ നിങ്ങൾ. എങ്കിലിതാ കിടിലൻ അവസരം നിങ്ങളെ തേടി എത്തിയിരിക്കുകയാണ്. സ്വകാര്യമേഖലയിലെ പ്രധാന ബാങ്കുകളിലൊന്നായ ആർബിഎൽ അവരുടെ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇനി മുതൽ സേവിംഗ്സ് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന ഉപഭോക്താക്കൾക്ക് 4.25 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ ഇനത്തിൽ ലഭിക്കും.

ഒരു ലക്ഷം രൂപ പ്രതിദിന ബാലൻസ് ഉള്ള അക്കൗണ്ട് ഉടമകൾക്കായിരിക്കും ഈ പലിശ നിരക്കുകൾ ബാധകമാകുന്നത്. വെബ്‌സൈറ്റിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം വർദ്ധിപ്പിച്ച പുതിയ പലിശ നിരക്ക് മെയ് 24 മുതൽ നിലവിൽ വന്നു.

ALSO READ: Gold Rate: ആശ്വാസം നല്‍കാതെ സ്വര്‍ണം; ഇന്നത്തെ സ്വര്‍ണവില ഇങ്ങനെ

7.50% വരെ പരമാവധി പലിശ

പലിശ വർദ്ധനവിന് ശേഷം,ഒരു ലക്ഷം രൂപ വരെ പ്രതിദിന ബാലൻസുള്ള ഉപഭോക്താക്കൾക്ക് 4.25% വരെ പലിശ ലഭിക്കും. 1 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 5.50%, 10 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 6%, 25 ലക്ഷം രൂപ മുതൽ 2 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 7.50% എന്നിങ്ങനെയാണ് പലിശ. , 2 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 7% പലിശയും 3 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 6.50% പലിശയും 3 കോടി രൂപ മുതൽ 7.5 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 6.50% പലിശയും ലഭിക്കും.

ഇവിടെ ഉയർന്ന പലിശ

7.5 കോടി മുതൽ 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 6.25% ഉം 50 കോടി മുതൽ 75 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 5.25% ഉം 75 കോടി മുതൽ 125 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന നിരക്കുമാണ് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. 125 കോടി മുതൽ 200 കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് 6%, 200 കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 4%, 400 കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 6.75%. എന്നിങ്ങനെയാണ് നിരക്ക് ആർബിഎൽ ബാങ്കിന് രാജ്യത്ത് ആകെ 545 ശാഖകളുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്