AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Masked Aadhar: ആധാർ വിവരം ചോരില്ല, എവിടെയും ധൈര്യമായി നൽകാം; ഇനി ‘മാസ്ക്ഡ് ആധാർ’ ഉപയോഗിക്കാം, അറിയേണ്ടതെല്ലാം

How to Download Masked Aadhaar: ഐഡി പ്രൂഫ് ആവശ്യമായി വരുന്ന മിക്ക സേവനങ്ങൾക്കും ഫിസിക്കൽ ആധാറിന് പകരമായി മാസ്ക്ഡ് ആധാർ ഉപയോഗിക്കാവുന്നതാണ്.

Masked Aadhar: ആധാർ വിവരം ചോരില്ല, എവിടെയും ധൈര്യമായി നൽകാം; ഇനി ‘മാസ്ക്ഡ് ആധാർ’ ഉപയോഗിക്കാം, അറിയേണ്ടതെല്ലാം
Aadhar CardImage Credit source: Avishek Das/SOPA Images/LightRocket via Getty Images
nandha-das
Nandha Das | Published: 14 Oct 2024 19:43 PM

ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ചടുത്തോളം ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക് ഇടപാടുകൾക്ക്, വില്ലേജിലെ ആവശ്യങ്ങൾക്ക്, തുടങ്ങി ഹോട്ടൽ ബുക്ക് ചെയ്യുന്നതിന് വരെ ഐഡി പ്രൂഫായി നൽകേണ്ടത് ആധാറാണ്. ഇത്തരത്തിൽ ഒരുപാട് ഇടങ്ങളിൽ ആധാർ നൽകേണ്ടതായി വരുന്നത് കൊണ്ടുതന്നെ വിവരങ്ങൾ ചോരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണ് മാസ്ക്ഡ് ആധാറിന്റെ ഉപയോഗം വരുന്നത്.

എന്താണ് മാസ്ക്ഡ് ആധാർ?

ഉടമയുടെ വ്യക്തികത വിവരങ്ങൾ സംരക്ഷിക്കാനും, ആധാർ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് കുറയ്ക്കുന്നതിനുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഓഫ് ഇന്ത്യ (യുഐഡിഎഐ) അവതരിപ്പിച്ചിട്ടുള്ള ആധാർ കാർഡിന്റെ ഇതര പതിപ്പാണ് മാസ്ക്ഡ് ആധാർ. മാസ്ക്ഡ് ആധാറിലും സാധാരണ ആധാറിലേത് പോലെ പേരും, ഫോട്ടോയും, മറ്റ് ജനസംഖ്യാ വിശദാംശങ്ങളും ഉണ്ടാകും.

എന്നാൽ, ഇത് സാധാരണ ആധാറിൽ നിന്നും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് ചോദിച്ചാൽ, മാസ്ക് ചെയ്ത ആധാറിൽ ചില നമ്പറുകൾ ഉണ്ടാകില്ല. അതായത്, 12 അക്ക ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ മാത്രമേ ഇതിൽ ഉണ്ടാവുകയുള്ളു. ആദ്യത്തെ എട്ട് അക്കങ്ങൾക്ക് പകരം ‘XXXX-XXXX’ പോലുള്ള അക്ഷരങ്ങൾ ആയിരിക്കും. ആധാർ ദുരുപയോഗം ചെയ്യുന്നത് തടയാനും, വ്യക്തികത വിവരങ്ങളുടെ സുരക്ഷാ ഉറപ്പാക്കാനും ഇത് സഹായിക്കും.

ALSO READ: നിക്ഷേപത്തിന് 9.5 ശതമാനം പലിശ കൊടുക്കുന്ന ബാങ്കുകൾ

പ്രയോജനങ്ങൾ

  • സ്വകാര്യത സംരക്ഷിക്കുന്നു.
  • ആധാർ വിശദാംശങ്ങളുടെ ദുരുപയോഗം തടയുന്നു.
  • വിവരങ്ങൾ മോഷ്ടിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു.
  • മിക്ക സ്ഥാപനങ്ങളിലും ഇവ അംഗീകരിക്കുന്നതാണ്.

മാസ്ക്ഡ് ആധാർ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

മാസ്ക്ഡ് ആധാർ വളരെ എളുപ്പത്തിൽ യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

  • യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.uidai.gov.in സന്ദർശിക്കുക.
  • ഹോംപേജിൽ കാണുന്ന ‘എന്റെ ആധാർ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ‘ആധാർ നേടുക’ എന്ന വിഭാഗത്തിന് കീഴിലുള്ള ‘ഡൗൺലോഡ് ആധാർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ആധാർനമ്പരും ആവശ്യമായ വിശദാംശങ്ങളും പൂരിപ്പിച്ച് നൽകുക.
  • തുടർന്ന്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി വരുന്നതാണ്.
  • ഒടിപി കൊടുത്ത് ലോഗിൻ ചെയ്തുകഴിഞ്ഞാൽ, മാസ്ക്ഡ് ആധാറിനുള്ള ഒരു ഓപ്ഷൻ തെളിയും. അത് തിരഞ്ഞെടുത്ത് ഡൗൺലോഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ മാസ്ക്ഡ് ആധാർ ലഭിക്കും.

ഐഡി പ്രൂഫ് ആവശ്യമായി വരുന്ന മിക്ക സേവനങ്ങൾക്കും ഫിസിക്കൽ ആധാറിന് പകരമായി ഈ ഡിജിറ്റൽ പതിപ്പ് ഉപയോഗിക്കാവുന്നതാണ്.