AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Inflation: 2050ല്‍ 1 കോടി രൂപയുടെ മൂല്യം എത്രയായിരിക്കും?

Future Value of Money India: കാലക്രമേണ സാധനങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ധിക്കുകയും പണത്തിന്റെ വാങ്ങല്‍ ശേഷി കുറയുകയും ചെയ്യുന്നതാണ് പണപ്പെരുപ്പം. രാജ്യത്ത് കഴിഞ്ഞ 20 മുതല്‍ 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ചില്ലറ പണപ്പെരുപ്പം ശരാശരി 6 ശതമാനത്തില്‍ കൂടുതലാണ്.

Inflation: 2050ല്‍ 1 കോടി രൂപയുടെ മൂല്യം എത്രയായിരിക്കും?
പ്രതീകാത്മക ചിത്രം Image Credit source: PTI
shiji-mk
Shiji M K | Published: 15 Aug 2025 10:17 AM

ഇന്ന് ഒരാളുടെ കൈവശം ഒരു കോടി രൂപയുണ്ടെങ്കില്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നതെന്തും വാങ്ങിക്കാം. ഇന്നതൊരു വലിയ തുക തന്നെയാണ്. വീട്, കാര്‍, വിവാഹം, വിദ്യാഭ്യാസം തുടങ്ങി എന്തിനും ആ തുക മതിയാകും. എന്നാല്‍ 25 വര്‍ഷത്തിന് ശേഷം ഒരു കോടി രൂപയ്ക്ക് എന്തെല്ലാം വാങ്ങിക്കാന്‍ സാധിക്കുമെന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

പണപ്പെരുപ്പം

കാലക്രമേണ സാധനങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ധിക്കുകയും പണത്തിന്റെ വാങ്ങല്‍ ശേഷി കുറയുകയും ചെയ്യുന്നതാണ് പണപ്പെരുപ്പം. രാജ്യത്ത് കഴിഞ്ഞ 20 മുതല്‍ 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ചില്ലറ പണപ്പെരുപ്പം ശരാശരി 6 ശതമാനത്തില്‍ കൂടുതലാണ്. നിലവില്‍ അല്‍പം ഇടിവ് നേരിട്ടുമുണ്ട്. അതിനാല്‍ തന്നെ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇത് ശരാശരി 5 ശതമാനമായിരിക്കുമെന്ന് കരുതാം.

5 ശതമാനം പണപ്പെരുപ്പം കണക്കാക്കിയാല്‍ ഇന്നത്തെ ഒരു കോടി രൂപ 2050 ല്‍ വെറും 29.53 ലക്ഷം രൂപയ്ക്ക് തുല്യമായിരിക്കും. ഇന്ന് ഒരു കോടി രൂപയ്ക്ക് ലഭ്യമാകുന്നത് 25 വര്‍ഷത്തിന് ശേഷം ഏകദേശം 3.4 കോടി രൂപ കൊടുത്തെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കൂ.

പണപ്പെരുപ്പം പണത്തിന്റെ മൂല്യത്തെ എങ്ങനെ ഇല്ലാതാക്കുന്നു എന്ന് പരിശോധിക്കാം.

നിങ്ങളുടെ മകളുടെ വിവാഹത്തിന് ഒരു കോടി രൂപ ഇപ്പോള്‍ ചെലവഴിക്കുന്നു.

ഇന്നത്തെ ചെലവ്- 1 കോടി രൂപ

Also Read: Indian Rupee Symbol: ഇന്ത്യന്‍ രൂപയ്ക്ക് ഈ ചിഹ്നം നൽകിയതാര്? ചരിത്രം അറിയാം…

25 വര്‍ഷത്തിന് ശേഷം ശരാശരി പണപ്പെരുപ്പം 5 ശതമാനമാകുമ്പോള്‍ അന്നത്തെ ചെലവ്- 3.4 കോടി രൂപ

അതായത്, 2050ല്‍ ഇന്ന് ഒരു കോടി രൂപയ്ക്ക് സാധ്യമാകുന്ന വിവാഹമോ വിദ്യാഭ്യാസമോ മൂന്നിരട്ടിയിലധികം തുക നല്‍കി വേണ്ടിവരും പൂര്‍ത്തിയാക്കാന്‍. ഇത് നിങ്ങളുടെ സമ്പാദ്യത്തെ ദുര്‍ബലമാക്കുന്നു.