AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ‘സുവര്‍ണാ’വസരം ! വേഗം വിട്ടോ ജ്വല്ലറിയിലേക്ക്, സ്വര്‍ണവില വീണ്ടും കുറഞ്ഞു

Kerala Gold Price Today August 15 Details: വിവാഹ സീസണും, ഓണവും അടക്കം അടുത്തുവരുന്ന പശ്ചാത്തലത്തില്‍ വില ഇടിയുന്നത് ആഭരണപ്രേമികള്‍ക്ക് സുവര്‍ണാവസരമാണ്. എന്നാല്‍ ഈ വിലയിടിവ് എത്രനാള്‍ തുടരുമെന്ന് വ്യക്തമല്ല

Kerala Gold Rate: ‘സുവര്‍ണാ’വസരം ! വേഗം വിട്ടോ ജ്വല്ലറിയിലേക്ക്, സ്വര്‍ണവില വീണ്ടും കുറഞ്ഞു
സ്വര്‍ണവില Image Credit source: PTI
jayadevan-am
Jayadevan AM | Published: 15 Aug 2025 10:03 AM

ഭരണപ്രേമികള്‍ക്ക് സ്വാതന്ത്ര്യദിന സമ്മാനമായി സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് 74,240 രൂപയാണ് ഒരു പവന്റെ വില. പണിക്കൂലിയടക്കം കണക്കിലെടുക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ കൊടുക്കേണ്ടി വരും. കഴിഞ്ഞ ദിവസം 74,320 രൂപയായിരുന്നു ഒരു പവന് വില. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഓഗസ്ത് എട്ടിന് സര്‍വകാല റെക്കോഡിലെത്തിയതിന് ശേഷം സ്വര്‍ണവില കുറയുകയായിരുന്നു. അന്ന് 75,760 രൂപയായിരുന്നു പവന് നിരക്ക്. ഒരാഴ്ച കൊണ്ട് 1520 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് മുന്‍നിരക്കില്‍ നിന്ന് 10 രൂപ കുറഞ്ഞ് 9280 രൂപയിലെത്തി. ഏഴ് ദിവസം കൊണ്ട് 190 രൂപയാണ് ഗ്രാമിന് ഇടിഞ്ഞത്.

വിവാഹ സീസണും, ഓണവും അടക്കം അടുത്തുവരുന്ന പശ്ചാത്തലത്തില്‍ വില ഇടിയുന്നത് ആഭരണപ്രേമികള്‍ക്ക് സുവര്‍ണാവസരമാണ്. എന്നാല്‍ ഈ വിലയിടിവ് എത്രനാള്‍ തുടരുമെന്ന് വ്യക്തമല്ല. അമേരിക്കയില്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറഞ്ഞത് സ്വര്‍ണവില കൂടുന്നതിന് കാരണമായേക്കുമെന്ന് ആശങ്കയുണ്ട്. യുഎസ് ഫെഡ് റിസര്‍വ് പലിശനിരക്കില്‍ കുറവ് വരുത്താനാണ് സാധ്യത. ഇതും വിലവര്‍ധനവിന് വഴിയൊരുക്കും.

Also Read: EPFO: പിഎഫ് ഉടമ മരണപ്പെട്ടാല്‍ മക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തും; ചെയ്യേണ്ടത്‌

റഷ്യ-യുക്രൈന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ന് അലാസ്‌കയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മില്‍ നടക്കുന്ന ചര്‍ച്ചയും നിര്‍ണായകമാണ്. സംഘര്‍ഷം കുറയ്ക്കുന്നതിന് ധാരണയുണ്ടായാല്‍ സ്വര്‍ണവില കുറയും. മറിച്ചാണ് തീരുമാനമെങ്കില്‍, സ്വര്‍ണവില കൂടാനാണ് സാധ്യത.