AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

HDB IPO: എച്ച്ഡിബി ഫിനാന്‍ഷ്യല്‍ ഐപിഒ ജൂണ്‍ 25ന് ആരംഭിക്കും

HDB IPO Opening Date: ഓഹരിക്ക് 700 രൂപ മുതല്‍ 740 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് കണക്കാക്കിയിരുന്നത്. 2,500 കോടിയുടെ പുതിയ ഓഹരികളും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 10,000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഐപിഒയില്‍ ഉണ്ടായിരിക്കും.

HDB IPO: എച്ച്ഡിബി ഫിനാന്‍ഷ്യല്‍ ഐപിഒ ജൂണ്‍ 25ന് ആരംഭിക്കും
ഐപിഒ Image Credit source: Olemedia/E+/Getty Images
Shiji M K
Shiji M K | Published: 23 Jun 2025 | 04:33 PM

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ വരാന്‍ പോകുകയാണ്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ 12,500 കോടി രൂപയുടെ ഐപിഒ ജൂണ്‍ 25ന് ആരംഭിക്കും. ജൂണ്‍ 27 നാണ് ഐപിഒ അവസാനിക്കുന്നത്.

ഓഹരിക്ക് 700 രൂപ മുതല്‍ 740 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് കണക്കാക്കിയിരുന്നത്. 2,500 കോടിയുടെ പുതിയ ഓഹരികളും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 10,000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഐപിഒയില്‍ ഉണ്ടായിരിക്കും.

ലോട്ട് സൈസ്, 20 ഓഹരികളും 20 ഓഹരികളുടെ ഗുണിതങ്ങളുമാണ്. കമ്പനിയുടെ എന്റര്‍പ്രൈസ് ലെന്‍ഡിങ്, അസറ്റ് ഫിനാന്‍സ് കണ്‍സ്യൂമര്‍ ഫിനാന്‍സ്, കമ്പനിയുടെ ടയര്‍ 1 മൂലധനം തുടങ്ങിയുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് തുക ഉപയോഗിക്കുക.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹ്യുണ്ടായിയുടെ ബ്ലോക്ക്ബസ്റ്റര്‍ ഐപിഒ നടന്നിരുന്നു. അതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ എന്‍ബിഎഫ്‌സി ഐപിഒ ആണിത്. രാജ്യത്തെ ഏഴാമത്തെ വലിയ നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനിയാണ് എച്ച്ഡിബി ഫിനാന്‍ഷ്യല്‍സ്.

2024 മാര്‍ച്ച് 31 വരെ 90,220 കോടി രൂപയായിരുന്നു കമ്പനി ആകെ വായ്പയായി അനുവദിച്ചതെന്ന് ക്രെഡിറ്റ് റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എച്ചഡിബിയെ അപ്പര്‍ ലെയര്‍ നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനിയായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തരംതിരിച്ചിരിക്കുന്നത്.

Also Read: Liquor Price: സ്കോച്ചിന് വിലകുറയും; വിദേശ മദ്യം കഴുത്തറക്കില്ല, എന്നാൽ

2025 മാര്‍ച്ച് 31 ലെ കണക്കുകള്‍ പ്രകാരം 1,07,260 കോടി രൂപയാണ് കമ്പനി മാനേജ്‌മെന്റിന്റെ ആസ്തി. 2025 സാമ്പത്തിക വര്‍ഷത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം 2,180 കോടിയുമാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.