AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fixed Deposit Interest: 8 ലക്ഷം രൂപയാണോ നിക്ഷേപം? എങ്കില്‍ മികച്ച ബാങ്ക് തന്നെ തിരഞ്ഞെടുക്കാം

Which is the Best Bank For Fixed Deposit: എല്ലാ ബാങ്കുകളും ഒരുപോലുള്ള പലിശ നിരക്കല്ല എഫ്ഡികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നതും കുറഞ്ഞ പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളും ധാരാളമുണ്ട്. ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകളില്‍ മുന്നില്‍ തന്നെയുള്ള എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയാണ്.

Fixed Deposit Interest: 8 ലക്ഷം രൂപയാണോ നിക്ഷേപം? എങ്കില്‍ മികച്ച ബാങ്ക് തന്നെ തിരഞ്ഞെടുക്കാം
ഇന്ത്യന്‍ രൂപ Image Credit source: PTI
shiji-mk
Shiji M K | Published: 26 Feb 2025 17:44 PM

സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ തന്നെയാണ് എല്ലാവരും ഫിക്‌സഡ് ഡെപ്പോസിറ്റുകളെ കാണുന്നത്. അതിനാല്‍ വിവിധ പ്രായപരിധിയിലുള്ള ആളുകള്‍ എഫ്ഡികളില്‍ നിക്ഷേപിക്കുന്നു. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ ഹ്രസ്വകാലത്തേക്കോ ദീര്‍ഘകാലത്തേക്കോ നിങ്ങള്‍ക്ക് എഫ്ഡി നിക്ഷേപം നടത്താവുന്നതാണ്. നിങ്ങള്‍ എത്ര നാളിലേക്കാണ് പണം നിക്ഷേപിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും പലിശ.

എപ്പോഴാണ് പലിശ ലഭിക്കേണ്ടത് എന്ന കാര്യവും നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാവുന്നതാണ്. പ്രതിമാസം, മൂന്ന് മാസത്തിലൊരിക്കല്‍, ആറ് മാസത്തില്‍, എല്ലാ വര്‍ഷവും, നിക്ഷേപം അവസാനിക്കുമ്പോള്‍ എന്നിങ്ങനെയാണ് പലിശ സ്വീകരിക്കാനുള്ള അവസരങ്ങള്‍.

എല്ലാ ബാങ്കുകളും ഒരുപോലുള്ള പലിശ നിരക്കല്ല എഫ്ഡികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നതും കുറഞ്ഞ പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളും ധാരാളമുണ്ട്. ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകളില്‍ മുന്നില്‍ തന്നെയുള്ള എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയാണ്.

നിങ്ങള്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത് 8 ലക്ഷം രൂപയാണെങ്കില്‍ ഏത് ബാങ്കായിരിക്കും ഉയര്‍ന്ന പലിശ നല്‍കുക എന്ന് പരിശോധിക്കാം.

എസ്ബിഐ

മൂന്ന് വര്‍ഷത്തെ എഫ്ഡികള്‍ക്ക് സാധാരണ പൗരന്മാര്‍ക്ക് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത് 6.75 ശതമാനം പലിശ നിരക്കാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കാണെങ്കില്‍ 7.25 ശതമാനം പലിശയും ലഭിക്കും. എസ്ബിഐയില്‍ 8 ലക്ഷം രൂപ മൂന്ന് വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ സാധാരണ പൗരന്മാര്‍ക്ക് മെച്യൂരിറ്റി തുകയായി ആകെ 9,77,914 രൂപ ലഭിക്കും. പലിശയിനത്തില്‍ മാത്രം നിങ്ങള്‍ക്ക് ലഭിക്കുന്ന 1,77,914 രൂപയാണ്. മുതിര്‍ന്ന പൗരന്മാരാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ മെച്യൂരിറ്റി തുകയായി 9,92,438 രൂപയായിരിക്കും ലഭിക്കുന്നത്. പലിശയിനത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന തുക 1,92,438 രൂപയാണ്.

പഞ്ചാബ് നാഷണല്‍ ബാങ്ക്

മൂന്ന് വര്‍ഷത്തെ എഫ്ഡിയില്‍ സാധാരണ പൗരന്മാര്‍ക്ക് 7 ശതമാനം പലിശയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് മൂന്ന് വര്‍ഷ എഫ്ഡിക്ക് 7.50 ശതമാനം പലിശയും ബാങ്ക് നല്‍കുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് നിങ്ങള്‍ 8 ലക്ഷം രൂപ എഫ്ഡി ഇട്ടാല്‍ മെച്യൂരിറ്റി തുകയായി 9,85,151 രൂപ ലഭിക്കും. പലിശയായി 1,85,151 രൂപയാണ് ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാരാണ് നിക്ഷേപിക്കുന്നതെങ്കില്‍ മെച്യൂരിറ്റി തുകയായി 9,99,773 രൂപ തിരികെ ലഭിക്കും. പലിശ 1,99,773 രൂപയാണ്.

Also Read: SIP: 60 വയസില്‍ 1 കോടി നേടാന്‍ മുപ്പതില്‍ നിക്ഷേപിച്ച് തുടങ്ങാം; ദാ മാസം ഇത്ര വേണം

ബാങ്ക് ഓഫ് ബറോഡ

സാധാരണ പൗരന്മാര്‍ക്ക് 7.15 ശതമാനം പലിശയാണ് ബാങ്ക് ഓഫ് ബറോഡ എഫ്ഡിക്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ആണെങ്കില്‍ 7.65 ശതമാനം പലിശയും ലഭിക്കും. ബാങ്ക് ഓഫ് ബറോഡയില്‍ മൂന്ന് വര്‍ഷത്തേക്ക് 8 ലക്ഷം രൂപ നിക്ഷേപിക്കുന്ന സാധാരണ പൗരന് മെച്യൂരിറ്റി തുകയായി 9.89.517 രൂപ ലഭിക്കും. പലിശയായി ലഭിക്കുന്നത് 1,89,517 രൂപയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കാണെങ്കില്‍ മെച്യൂരിറ്റി തുക 10,04,198 രൂപയാണ്. പലിശ 2,04,198 രൂപയും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.