SIP: എസ്‌ഐപിയില്‍ നിക്ഷേപം എത്രയായി? 5 ലക്ഷം 20 ആക്കാന്‍ ഇത്ര വര്‍ഷം മതി
How To Grow 5 Lakhs as 20 Lakhs in SIP: ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപികളെ തിരഞ്ഞെടുക്കാവുന്നതാണ്. അച്ചടക്കത്തോടെയുള്ള നിക്ഷേപത്തിനോടൊപ്പം കൂട്ടുപലിശയുടെ കരുത്തും എസ്‌ഐപികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

നിങ്ങള്‍ എവിടെങ്കിലും പണം നിക്ഷേപിച്ച് തുടങ്ങിയോ? ഇല്ലെങ്കില്‍ പെട്ടെന്ന് തന്നെ അത് ആരംഭിച്ചേ മതിയാകൂ. ഒരു രൂപ പോലും സമ്പാദ്യമില്ലാതിരിക്കുന്നത് നിങ്ങളെ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിലാക്കാന്‍ ഇടയുണ്ട്. ലഭിക്കുന്ന ശമ്പളത്തിന്റെ 20 ശതമാനമെങ്കിലും നിക്ഷേപത്തിലേക്ക് പോകണം.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപികളെ തിരഞ്ഞെടുക്കാവുന്നതാണ്. അച്ചടക്കത്തോടെയുള്ള നിക്ഷേപത്തിനോടൊപ്പം കൂട്ടുപലിശയുടെ കരുത്തും എസ്‌ഐപികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
എസ്‌ഐപി നിക്ഷേപത്തില്‍ നിന്ന് എത്ര രൂപയാകും റിട്ടേണായി ലഭിക്കുക എന്നറിയാന്‍ പലരും താത്പര്യം പ്രകടിപ്പിക്കാറുണ്ട്. നിങ്ങള്‍ക്ക് ലഭിക്കുന്ന റിട്ടേണിനെ മനസിലാക്കാന്‍ സഹായിക്കുന്ന റൂളാണ് റൂള്‍ ഓഫ് 144.




നിങ്ങള്‍ നിക്ഷേപിച്ചത് 5 ലക്ഷം രൂപയാണെങ്കില്‍ ആ തുക 20 ലക്ഷമായി വളര്‍ത്തുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ റൂള്‍ ഓഫ് 144 വെച്ച് എത്ര വര്‍ഷമെടുക്കും അതിനെന്ന് മനസിലാക്കാന്‍ സാധിക്കുന്നു. റൂള്‍ ഓഫ് 72ന്റെ വലിയ പതിപ്പാണ് റൂള്‍ ഓഫ് 144. റൂള്‍ ഓഫ് 72 വഴി നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാന്‍ എത്ര വര്‍ഷമെടുക്കും എന്ന് മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ നിക്ഷേപം നാലിരട്ടിയാക്കാന്‍ എത്ര സമയമെടുക്കുമെന്നാണ് റൂള്‍ ഓഫ് 144 കണക്കാക്കുന്നത്.
എങ്ങനെയാണ് തുക കണ്ടെത്തുന്നത് നോക്കാം. നിങ്ങള്‍ക്ക് ലഭിക്കുന്ന വാര്‍ഷിക വരുമാനം 12 ശതമാനമാണെങ്കില്‍ നിങ്ങള്‍ നിക്ഷേപിച്ച 5 ലക്ഷം രൂപ 20 ലക്ഷമാകുന്നത് എപ്പോഴെന്ന് കണ്ടെത്താന്‍ 144നെ 12 കൊണ്ട് ഹരിക്കാം. അപ്പോള്‍ ഉത്തരം 12 എന്നായിരിക്കും ലഭിക്കുന്നത്. നിങ്ങള്‍ 5 ലക്ഷം രൂപ നിക്ഷേപിച്ച് കഴിഞ്ഞാല്‍ 12 വര്‍ഷം കൊണ്ട് 20 ലക്ഷമായി വളരുമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. 10 ശതമാനം റിട്ടേണ്‍ ആണ് ലഭിക്കുന്നതെങ്കില്‍ 14.4 വര്‍ഷമെടുത്തും 15 ശതമാനമാണെങ്കില്‍ 9.6 വര്‍ഷമെടുത്തും നിങ്ങള്‍ക്ക് 20 ലക്ഷം രൂപ റിട്ടേണ്‍ ലഭിക്കുന്നതാണ്.
Also Read: SIP in 2025: എസ്‌ഐപി ചില്ലറകാര്യമല്ല; 5000 രൂപ നിക്ഷേപിച്ച് പുതുവര്‍ഷം തുടങ്ങാം
എന്നാല്‍ എസ്‌ഐപികള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് മ്യൂച്വല്‍ ഫണ്ടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കുക. നിങ്ങള്‍ റിസ്‌ക്കെടുക്കാന്‍ തയാറാണോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനം എത്ര തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിക്കുന്നത് നല്ലതാണ്.
(ഓഹരികളില്‍ നിക്ഷേപം നടത്തുന്നത് വിപണിയിലെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തുക. കൃത്യമായ പഠനം നടത്താതെയുള്ള നിക്ഷേപങ്ങള്‍ക്കും അവയിലുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനും ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.)