Senior Citizen FD Rates 2025: വയോധികരേ നിങ്ങളറിഞ്ഞോ ഈ ബാങ്കുകള്‍ നല്‍കുന്നു എഫ്ഡിയ്ക്ക് മികച്ച റിട്ടേണ്‍
High Interest FD in India: എഫ്ഡികളെ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. 60 വയസിന് മുകളിലുള്ള ആളുകള്‍ക്ക് ബാങ്കുകള്‍ മികച്ച പലിശയാണ് എഫ്ഡിയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. 1 ദിവസം മുതല്‍ 10 വര്‍ഷം വരെ നിക്ഷേപ കാലാവധിയും ലഭിക്കും

പ്രതീകാത്മക ചിത്രം
നമ്മുടെ രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സുരക്ഷിതവും സുസ്ഥിരവുമായ വരുമാനം നല്‍കുന്നതിന് വിശ്വസ്തനീയമായ നിക്ഷേപ രീതികളിലൊന്നാണ് സ്ഥിര നിക്ഷേപകള്‍ (എഫ്ഡികള്‍). എഫ്ഡികള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ നിരക്കാണ് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഏത് ധനകാര്യ സ്ഥാപനമാണ് മികച്ച നേട്ടം നല്‍കുന്നതെന്ന് നോക്കി നിങ്ങള്‍ക്ക് റിട്ടയര്‍മെന്റ് ജീവിതത്തിനായുള്ള നിക്ഷേപം കെട്ടിപ്പടുക്കാം.
സീനിയര്‍ സിറ്റിസണ്‍ എഫ്ഡികള്‍
എഫ്ഡികളെ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. 60 വയസിന് മുകളിലുള്ള ആളുകള്‍ക്ക് ബാങ്കുകള്‍ മികച്ച പലിശയാണ് എഫ്ഡിയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. 1 ദിവസം മുതല്‍ 10 വര്‍ഷം വരെ നിക്ഷേപ കാലാവധിയും ലഭിക്കും. ഇതുവഴി മുതിര്‍ന്ന പൗരന്മാര്‍ക്ക് ലിക്വിഡിറ്റി ആവശ്യങ്ങള്‍ ഉള്‍പ്പെടെ നിറവേറ്റാനാകുന്നു. മികച്ച വരുമാനം നല്‍കുന്ന ചില ബാങ്കുകള്‍ പരിചയപ്പെടാം.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 444 ദിവസത്തെ കാലാവധിയുള്ള അമൃത് വൃഷ്ടി പദ്ധതി പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്. മറ്റ് സ്റ്റാന്‍ഡേര്‍ഡ് പ്ലാനുകള്‍ക്ക് 7.05 ശതമാനം വരെയും പലിശ നല്‍കുന്നു.
1 വര്‍ഷത്തെ നിക്ഷേപത്തിന് 6.75 ശതമാനം
3 വര്‍ഷത്തെ നിക്ഷേപത്തിന് 7.80 ശതമാനം
5 വര്‍ഷത്തെ നിക്ഷേപത്തിന് 7.05 ശതമാനം
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡയുടെ സ്‌ക്വയര്‍ ഡ്രൈവ് ഡെപ്പോസിറ്റ് സ്‌കീമില്‍ 444 ദിവസത്തെ നിക്ഷേപത്തിന് 7.10 ശതമാനം പലിശ നല്‍കുന്നു. മറ്റ് പതിന് പ്ലാനുകള്‍ക്ക് 7 ശതമാനമാണ് പലിശ നല്‍കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്ക്
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 390 ദിവസത്തെ നിക്ഷേപങ്ങള്‍ക്ക് 7.10 ശതമാനം പലിശയാണ് ലഭിക്കുക. സ്റ്റാന്‍ഡേര്‍ഡ് കാലാവധികളില്‍, 1 വര്‍ഷത്തേക്ക് 6.90 ശതമാനം, 3 വര്‍ഷത്തേക്ക് 7 ശതമാനം, 5 വര്‍ഷത്തേക്ക് 6.80 ശതമാനം എന്നിങ്ങനെയും പലിശ ലഭിക്കും.
Also Read: Savings Tips: മാസം 25,000 രൂപ വരുമാനമുണ്ടോ? 1 കോടി വരെ സമ്പാദ്യമുണ്ടാക്കാം
കാനറ ബാങ്ക്
444 ദിവസത്തെ പ്രത്യേക എഫ്ഡിയ്ക്ക് 7 ശതമാനം പലിശയാണ് കാനറ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള എഫ്ഡികള്‍ക്ക് 6.75 ശതമാനവുമാണ് മുതിര്‍ന്ന് പൗരന്മാര്‍ക്ക് ബാങ്ക് പലിശ നല്‍കുന്നത്.
ഐസിഐസിഐ ബാങ്ക്
സ്വകാര്യ ബാങ്കായ ഐസിഐസിഐ 2 വര്‍ഷവും 1 ദിവസവും മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.10 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.
1 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 6.7 ശതമാനം
3 വര്‍ഷത്തെയും 5 വര്‍ഷത്തെയും നിക്ഷേപങ്ങള്‍ക്ക് 7.10 ശതമാനം പലിശയും ലഭിക്കും.