AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Savings Tips: സമ്പാദിക്കാന്‍ ലോണ്‍ എടുത്താലും മതി; നഷ്ടമാകില്ല എങ്ങനെയെന്ന് നോക്കിക്കോളൂ

Savings Through Loan: പെട്ടെന്നെത്തുന്ന ആവശ്യങ്ങള്‍ക്കായി ലോണെടുക്കുന്നവരേക്കാള്‍ ഈ രീതി ഫലപ്രദം കയ്യില്‍ അത്യാവശ്യം പണമുള്ളവര്‍ക്കാണ്. നിങ്ങള്‍ക്ക് വീട് വെക്കാന്‍ പ്ലാനുണ്ടെന്ന് കരുതുക. അതിന് അഞ്ച് കോടി രൂപ വേണം. ഈ പണം കണ്ടെത്തുന്നതിന് രണ്ട് വഴികള്‍ പരീക്ഷിക്കാം.

Savings Tips: സമ്പാദിക്കാന്‍ ലോണ്‍ എടുത്താലും മതി; നഷ്ടമാകില്ല എങ്ങനെയെന്ന് നോക്കിക്കോളൂ
പ്രതീകാത്മക ചിത്രം Image Credit source: jayk7/Moment/Getty Images
shiji-mk
Shiji M K | Published: 26 May 2025 12:51 PM

ലോണുകള്‍ എങ്ങനെയെങ്കിലും അടച്ച് തീര്‍ത്ത് സ്വസ്ഥമായി ജീവിക്കണമെന്നാണ് നമ്മള്‍ ചിന്തിക്കുന്നത്. ലോണുകളെ എല്ലാവര്‍ക്കും പേടിയാണ്. എന്നാല്‍ ലോണുകളെടുത്ത് സമ്പാദിക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ? പലയാളുകളും കോടീശ്വരന്മാരാകുന്നത് ഇത്തരത്തിലാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?

പെട്ടെന്നെത്തുന്ന ആവശ്യങ്ങള്‍ക്കായി ലോണെടുക്കുന്നവരേക്കാള്‍ ഈ രീതി ഫലപ്രദം കയ്യില്‍ അത്യാവശ്യം പണമുള്ളവര്‍ക്കാണ്. നിങ്ങള്‍ക്ക് വീട് വെക്കാന്‍ പ്ലാനുണ്ടെന്ന് കരുതുക. അതിന് അഞ്ച് കോടി രൂപ വേണം. ഈ പണം കണ്ടെത്തുന്നതിന് രണ്ട് വഴികള്‍ പരീക്ഷിക്കാം.

ആദ്യത്തെ വഴി സ്വന്തം കയ്യിലുളള പണം ഉപയോഗിച്ച് വീട് വെക്കാം, അല്ലെങ്കില്‍ ഹോംലോണ്‍ എടുക്കാം. ലോണെടുത്ത് വീട് വെക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് കയ്യിലുള്ള പണം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. 12 മുതല്‍ 15 ശതമാനം വരെ നിക്ഷേപിക്കാവുന്ന സ്‌കീമുകളുണ്ട്. അങ്ങനെയാണെങ്കില്‍ ഹോം ലോണിനായി 20 വര്‍ഷത്തിനുള്ളില്‍ ചിലവ് വരുന്നത് വെറും 10.50 കോടി രൂപയാണ്.

ഇക്കാലയളവില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന ലാഭം 81 കോടി രൂപയാണ്. ഹോം ലോണിന് 10 കോടി ചിലവഴിച്ചാലും നിങ്ങള്‍ക്ക് 71 കോടി സമ്പാദ്യമുണ്ടാകും.

Also Read: 8th Pay Commission : മനക്കോട്ട ഒന്നും കെട്ടണ്ട! എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെൻ്റ് ഫാക്ടർ രണ്ട് കടക്കില്ല

ലോണ്‍ എടുത്ത് ഫിക്‌സഡ് ഡെപ്പോസിറ്റ് നടത്തിയും നിങ്ങള്‍ക്ക് സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. ഇതില്‍ നിന്ന് ലഭിക്കുന്ന പലിശയും നിങ്ങള്‍ക്ക് ഗുണം ചെയ്യും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.