Gold Rate: സ്വര്‍ണത്തിന് ഇനി വില കുറയുമോ? വിപണിയിലേക്ക് കണ്ണുംനട്ട് ലോകം
Will Gold Price Go Down: ചരിത്ര നിരക്കിലേക്ക് എത്തിയ സ്വര്‍ണം ഇവിടംകൊണ്ടും അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിലാണ്. 1 ലക്ഷത്തിന് മുകളിലാണ് വിവിധ ആഭരണങ്ങള്‍ ഒരു പവനില്‍ വാങ്ങണമെങ്കില്‍ ഇന്ന് കേരളത്തില്‍ ചെലവഴിക്കേണ്ടത്.

പ്രതീകാത്മക ചിത്രം
സ്വര്‍ണവില എന്ന് കുറയുമെന്നുള്ള ചോദ്യം ഇന്ന് വളരെ പ്രധാനമാണ്. കഴിഞ്ഞ കുറേനാളുകളായി സ്വര്‍ണം നടത്തുന്ന കുതിപ്പ് എല്ലാവരെയും ഒരുപോലെ ആശങ്കപ്പെടുത്തി. ചരിത്ര നിരക്കിലേക്ക് എത്തിയ സ്വര്‍ണം ഇവിടംകൊണ്ടും അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിലാണ്. 1 ലക്ഷത്തിന് മുകളിലാണ് വിവിധ ആഭരണങ്ങള്‍ ഒരു പവനില്‍ വാങ്ങണമെങ്കില്‍ ഇന്ന് കേരളത്തില്‍ ചെലവഴിക്കേണ്ടത്.
സ്വര്‍ണവില കുറയുമോ?
ഇന്ത്യയില്‍ നിക്ഷേപമായും ആഭരണമായുമെല്ലാം കൂടുതലായി ഉപയോഗിക്കുന്ന ലോഹമാണ് സ്വര്‍ണം. കഴിഞ്ഞ കുറച്ചുനാളുകളായി സ്വര്‍ണത്തിലുണ്ടായ കുതിപ്പ് പലരെയും ആഭരണങ്ങള്‍ വാങ്ങിക്കുന്നതില്‍ നിന്ന് പോലും പിന്നോട്ട് വലിച്ചു. സ്വര്‍ണവില ഉയരുന്നതിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിക്കാം.
ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍
അമേരിക്ക, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍, മാന്ദ്യം തുടങ്ങിയ ഘടകങ്ങള്‍ സ്വര്‍ണവിലയെ നേരിട്ട് ബാധിക്കുന്നു. യുഎസിന്റെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതും സ്വര്‍ണവില ഉയരുന്നതിന് കാരണമായി.
രൂപയുടെ മൂല്യം
ഡോളറിനെതിരെ ഇന്ത്യന്‍ രൂപ താഴ്ന്നതും സ്വര്‍ണവില ഉയരുന്നതിന് ആക്കംക്കൂട്ടി. ഇങ്ങനെ സംഭവിക്കുമ്പോള്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ വില വര്‍ധിക്കും. അതിന്റെ ഫലമായി വിപണി വിലയും ഉയരും.
നികുതി
ഇന്ത്യയില്‍ സ്വര്‍ണത്തിന് ഇറക്കുമതി നികുതി കൂടുതലാണ്. കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി നികുതി കുറച്ചാല്‍ വില കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഡിമാന്‍ഡ് വര്‍ധിക്കല്‍
ദീപാവലി, ഓണം, വിവാഹ സീസണ്‍ എന്നിവ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. ഈ സാഹചര്യവും വില വര്‍ധനവിന് വഴിയൊരുക്കി. ഡിമാന്‍ഡ് കുറഞ്ഞാല്‍ സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ട്.
Also Read: Kerala Gold Rate: കണ്ണില്‍ പൊന്നീച്ച പറത്തി പൊന്നിന്‍വില, സ്വര്‍ണ വിലയില്‍ സര്‍വകാല റെക്കോഡ്
നിക്ഷേപകരോട്
- ദീര്‍ഘകാല നിക്ഷേപത്തിന് സ്വര്‍ണം സുരക്ഷിതമായ ഓപ്ഷനാണ്.
- ചെറിയ ഇടിവുകള്‍ സംഭവിക്കുന്നത് സാധാരണമാണ്. അതിനാല്‍ നഷ്ടം നേരിടുമെന്ന ഭയം വേണ്ട.
ഭാവിയെന്ത്?
സ്വര്‍ണവില കുറയണെങ്കില്‍ ആഗോള സാമ്പത്തിക സാഹചര്യങ്ങളും ആഭ്യന്തര നയങ്ങളും മാറണം. യുഎസിലെ പലിശ നിരക്കും ട്രംപിന്റെ താരിഫുകളും ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചയും സ്വര്‍ണത്തെ പ്രതികൂലമായി ബാധിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവിന് പോലും സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.