AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali Picks 2025: അശോക് ലെയ്‌ലാന്‍ഡ്, ഫെഡറല്‍ ബാങ്ക് അങ്ങനെ 5 ഓഹരികള്‍; ചോയ്‌സ് പറയുന്നത് കേള്‍ക്കൂ

Choice Broking's Top 5 Stock Picks for Diwali 2025: ദീപാവലിയ്ക്ക് നിക്ഷേപം ആരംഭിക്കുന്നത് വഴി അടുത്ത വിപണി ഉയര്‍ച്ചയ്ക്ക് മുന്നോടിയായി നിക്ഷേപകര്‍ക്ക് ശക്തമായ പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്ന് ബ്രോക്കറേജ് അഭിപ്രായപ്പെടുന്നു.

Diwali Picks 2025: അശോക് ലെയ്‌ലാന്‍ഡ്, ഫെഡറല്‍ ബാങ്ക് അങ്ങനെ 5 ഓഹരികള്‍; ചോയ്‌സ് പറയുന്നത് കേള്‍ക്കൂ
പ്രതീകാത്മക ചിത്രം Image Credit source: sakchai vongsasiripat/Moment/Getty Images
shiji-mk
Shiji M K | Published: 17 Oct 2025 14:41 PM

ദീപാവലി കാലം ആഘോഷങ്ങളുടേത് മാത്രമല്ല, മികച്ച മാര്‍ഗങ്ങള്‍ വഴി പണം സമ്പാദിക്കുന്നതിന്റേത് കൂടിയാണ്. ഇന്നത്തെ കാലത്ത് ഓഹരി വിപണിയെയാണ് കൂടുതലാളുകളും പണം സമ്പാദിക്കുന്നതിനായി തിരഞ്ഞെടുക്കുന്നത്. ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ രാജ്യത്തെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പരിചയപ്പെടുത്തുന്ന ഓഹരികള്‍ പരിഗണിക്കാം.

ഈ വര്‍ഷത്തെ ദീപാവലി, ഓഹരി വിപണിയില്‍ പുതിയൊരു മുന്നേറ്റത്തിന് തുടക്കം കുറിക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ചോയ്‌സ് ഇക്വിറ്റി ബ്രോക്കിങ്. ദീപാവലിയ്ക്ക് നിക്ഷേപം ആരംഭിക്കുന്നത് വഴി അടുത്ത വിപണി ഉയര്‍ച്ചയ്ക്ക് മുന്നോടിയായി നിക്ഷേപകര്‍ക്ക് ശക്തമായ പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്ന് ബ്രോക്കറേജ് അഭിപ്രായപ്പെടുന്നു.

2026 ദീപാവലിയോടെ നിഫ്റ്റി 26,500 ഉം 28,000 ലക്ഷ്യമിടുന്നുവെന്നാണ് ചോയ്‌സ് പറയുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച സമ്പത്ത് സൃഷ്ടിക്കുന്നതിന് ഈ ഓഹരികളെ പോര്‍ട്ട്‌ഫോൡയോയില്‍ ചേര്‍ക്കാം. അവ ഏതെല്ലാമാണെന്ന് അറിയേണ്ടേ?

ഫെഡറല്‍ ബാങ്ക്

നിലവിലെ വില- 195 രൂപ
ടാര്‍ഗെറ്റ് വില- 245-255 രൂപ

സിപ്ല

നിലവിലെ വില- 1,580 രൂപ
ടാര്‍ഗെറ്റ് വില- 1,770-1,850 രൂപ

ഭാരത് ഡൈനാമിക്‌സ്

നിലവിലെ വില- 1,560 രൂപ
ടാര്‍ഗെറ്റ് വില- 1,700-1,785 രൂപ

Also Read: Diwali Picks 2025: 23% വരെ വര്‍ധനവ്; ആക്‌സിസ് സെക്യൂരിറ്റീസിന്റെ 9 ഓഹരി തിരഞ്ഞെടുപ്പുകള്‍

അശോക് ലെയ്‌ലാന്‍ഡ്

നിലവിലെ വില- 135 രൂപ
ടാര്‍ഗെറ്റ് വില- 151-158 രൂപ

സെയില്‍

നിലവിലെ വില- 138 രൂപ
ടാര്‍ഗെറ്റ് വില- 147-153 രൂപ

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.