AFMS Recruitment 2024: 85000 രൂപ മുതൽ ശമ്പളം, എഴുത്ത് പരീക്ഷ ഇല്ലാതെ സൈന്യത്തിൽ ഓഫീസറാകാം

AFMS Recruitment 2024 Online Application: താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ 16 മുതൽ അപേക്ഷ നടപടിക്രമങ്ങൾ ആരംഭിക്കും.

AFMS Recruitment 2024: 85000 രൂപ മുതൽ ശമ്പളം, എഴുത്ത് പരീക്ഷ ഇല്ലാതെ സൈന്യത്തിൽ ഓഫീസറാകാം

AFMS Doctor Vacancy | Credits: ADGPI Interview

Published: 

12 Jul 2024 15:52 PM

സൈന്യത്തിൽ ഓഫീസർമാരാകാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് സുവർണാവസരം. ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസിന് (എഎഫ്എംഎസ്) കീഴിൽ 450 ഷോർട്ട് സർവീസ് കമ്മീഷൻ മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് mcsscentry.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ 16 മുതൽ അപേക്ഷ നടപടിക്രമങ്ങൾ ആരംഭിക്കും. ഓഗസ്റ്റ് 4 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി.

ഒഴിവുകളുടെ വിശദമായ കണക്ക്

മെഡിക്കൽ ഓഫീസറുടെ (MO) ആകെ തസ്തികകളുടെ എണ്ണം – 450

പുരുഷൻമാർ – 338

സ്ത്രീകൾ – 112

യോഗ്യത, പ്രായപരിധി

ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസിൽ (എഎഫ്എംഎസ്) ഷോർട്ട് സർവീസ് കമ്മീഷനു കീഴിൽ മെഡിക്കൽ ഓഫീസർ (എംഒ) തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ എംബിബിഎസ് അല്ലെങ്കിൽ പിജി ബിരുദം ഉണ്ടായിരിക്കണം. എംബിബിഎസ് ബിരുദമുള്ളവരുടെ പരമാവധി പ്രായപരിധി 30 വയസും പിജി ബിരുദമുള്ളവരുടെ പരമാവധി പ്രായപരിധി 35 വയസും ആയിരിക്കും

അപേക്ഷാ ഫീസ്,ശമ്പളം

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 200 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷാ ഫീസ് നൽകിയിരിക്കുന്ന ഗേറ്റ്‌വേ വഴി ഓൺലൈനായി അടയ്‌ക്കേണ്ടതാണ്. തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 85,000 രൂപ ശമ്പളമായി ലഭിക്കും. അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇതിനുശേഷം ഡോക്യുമെൻ്റ് വെരിഫിക്കേഷനും മെഡിക്കൽ ടെസ്റ്റും ഉണ്ടായിരിക്കും.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്