Army NCC Special Entry 2024: 56,000 രൂപ സ്റ്റൈപ്പന്റോടെ എന്‍ സി സിക്കാര്‍ക്ക് സൈന്യത്തില്‍ അവസരം

Army Recruitment: തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കരസേനയുടെ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ വെച്ചാകും പരിശീലനം. ട്രെയിനിങ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഡിഫന്‍സ് മാനേജ്‌മെന്റ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസ് യോഗ്യത ലഭിക്കും.

Army NCC Special Entry 2024: 56,000 രൂപ സ്റ്റൈപ്പന്റോടെ എന്‍ സി സിക്കാര്‍ക്ക് സൈന്യത്തില്‍ അവസരം

Social Media Image

Published: 

18 Jul 2024 12:19 PM

ഇന്ത്യന്‍ ആര്‍മിയില്‍ എന്‍സിസിക്കാര്‍ക്ക് അവസരം. 57ാമത് സ്‌പെഷ്യല്‍ എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ പ്രകാരമാണ് സെലക്ഷന്‍ നടക്കുക. ആകെ 76 ഒഴിവുകളാണ് നിലവിലുള്ളത്. ഇതില്‍ ആറൊഴിവുകള്‍ സ്ത്രീകള്‍ക്കുള്ളതാണ്. അപേക്ഷിക്കുന്നവരെല്ലാവരും അവിവാഹിതരായിരിക്കണം.

എന്‍സിസിക്കാര്‍ക്ക് പുറമെ സര്‍വീസിലിരിക്കെ മരണപ്പെട്ട അല്ലെങ്കില്‍ പരിക്കേറ്റ അല്ലെങ്കില്‍ കാണാതായ സൈനികരുടെ ആശ്രിതര്‍ക്കും എട്ടൊഴിവുകളുണ്ട്. പുരുഷന്മാര്‍ക്ക് ഏഴ് സ്ത്രീകള്‍ക്ക് ഒന്ന് എന്ന നിലയിലാണ് ഒഴിവുള്ളത്.

Also Read: AFMS Recruitment 2024: 85000 രൂപ മുതൽ ശമ്പളം, എഴുത്ത് പരീക്ഷ ഇല്ലാതെ സൈന്യത്തിൽ ഓഫീസറാകാം

യോഗ്യത

50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും എന്‍സിസി സി സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ ബി ഗ്രേഡും ഉണ്ടായിരിക്കണം. എന്നാല്‍ സര്‍വീസിലിരിക്കെ മരണപ്പെട്ട, കാണാതായ, പരിക്കേറ്റ സൈനികരുടെ ആശ്രിതര്‍ക്ക് ഇതിന്റെ ആവശ്യമില്ല. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. വിദ്യാര്‍ഥികള്‍ 2025 ഏപ്രില്‍ ഒന്ന് മുമ്പായി പ്രൊവിഷണല്‍ അല്ലെങ്കില്‍ ഒറിജിനല്‍ ബിരുദസര്‍ട്ടിഫിക്കറ്റ് കൈപറ്റണം.

പ്രായം

2025 ജനുവരി ഒന്നിന് 19-25 വയസ്. അപേക്ഷിക്കുന്നവര്‍ 2000 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം.

സെലക്ഷന്‍

അഭിമുഖം, ശാരീരിക്ഷമത പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സെലക്ഷന്‍.

Also Read: Kerala SET Exam 2024 : സെറ്റ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം? വിശദാംശങ്ങൾ

ശമ്പളം

സെലക്ഷന്‍ ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 56,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 56,100 രൂപ മുതല്‍ 1,77,500 രൂപ വരെ ശമ്പള സ്‌കെയിലില്‍ ലെഫ്റ്റനന്റ് റാങ്കില്‍ നിയമനം ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കരസേനയുടെ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ വെച്ചാകും പരിശീലനം. ട്രെയിനിങ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഡിഫന്‍സ് മാനേജ്‌മെന്റ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസ് യോഗ്യത ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത് ഓണ്‍ലൈനായാണ്. അവസാന തീയതി ആഗസ്റ്റ് 9.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്