CBSE Results 2024 : സിബിഎസ്ഇ പത്ത്, പ്ലസ് ടു ഫലങ്ങൾ പ്രഖ്യാപിച്ചു; വിജയശതമാനത്തിൽ വർധനവ്

CBSE Plus Two Result 2024 : 87.98% ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ .65% വർധനവ്

CBSE Results 2024 : സിബിഎസ്ഇ പത്ത്, പ്ലസ് ടു ഫലങ്ങൾ പ്രഖ്യാപിച്ചു; വിജയശതമാനത്തിൽ വർധനവ്

CBSE Exam Result 2024

Updated On: 

13 May 2024 | 02:57 PM

ന്യൂ ഡൽഹി : 2023-24 അധ്യയന വർഷത്തെ സിബിഎസ്ഇ പത്ത്, 12-ാം ക്ലാസുകളുടെ പരീക്ഷ ഫലം പുറത്ത് വിട്ടു. ഇന്ന് മെയ് 13-ാം തീയതി രാവിലെയാണ് സിബിഎസ്ഇ 12-ാം ക്ലാസിൻ്റെ ഫലം പ്രഖ്യാപിച്ചത്. 87.98% ആണ് പ്ലസ് ടു വിജയശതമാനം.  കഴിഞ്ഞ വർഷത്തെ വിജയശതമാനം 87.33% ആയിരുന്നു. കഴിഞ്ഞ പ്രാവിശ്യത്തെക്കാൾ .65 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഉച്ചയോടെയാണ് പത്താം ക്ലാസിൻ്റെ ഫലം പ്രഖ്യാപിച്ചത്. 93.60% ആണ് പത്താം ക്ലാസിൻ്റെ വിജയശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ .48% ആണ് വിജയശതമാനത്തിൽ വർധനവുണ്ടായിരിക്കുന്നത്. പതിവ് പോലെ ഇത്തവണയും സിഎസ്ഇയുടെ തിരുവനന്തപുരം മേഖലയാണ് ഏറ്റവും ഉയർന്ന വിജയം നേടിയത്. 99.75% ആണ് തിരുവനന്തപുരം മേഖലയുടെ വിജയശതമാനം.

ALSO READ : Post Matric Scholarship: പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കുന്നതിന് ഒരു അവസരം കൂടി

results.cbse.nic.in, cbse.gov.in, cbseresults.nic.in എന്നീ വെബ്സൈറ്റുകളിലായി പരീക്ഷ ഫലം അറിയാൻ സാധിക്കും. ഇവയ്ക്ക് പുറമെ ഉമാങ് ആപ്പ് (UMANG), ഡിജിലോക്കർ ആപ്പുകളിലൂടെയും ഫലം അറിയാൻ സാധിക്കും. ഇവയ്ക്ക് പുറമെ പരീക്ഷ സംഘം പോർട്ടലിലും സിബിഎസ്ഇ ഫലം ലഭ്യമാണ്. എസ്എംഎസിലൂടെ വിദ്യാർഥികൾക്ക് വേഗത്തിൽ ഫലം അറിയാൻ സാധിക്കും.

ഫെബ്രുവരി 12നാണ് സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ ആരംഭിച്ചത്. ഏപ്രിയ രണ്ടിന് അവസാനിക്കുകയും ചെയ്തു. ഉപരിപഠനത്തിനായി ഒരു വിഷയത്തിന് ഏറ്റവും കുറഞ്ഞത് 33% മാർക്ക് നേടണം.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്