CBSE Class 12 Toppers: മൊബൈൽ ഫോൺ ഉപയോഗം പരിമിതപ്പെടുത്തി; സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയിൽ 600ൽ 599 മാർക്ക്

CBSE 12th Toppers from Rajasthan: പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 500 ൽ 499 മാർക്ക് നേടി രാജസ്ഥാന് അഭിനമായിരിക്കുകയാണ് ശെഖാവതി മേഖലയിലെ രണ്ട് വിദ്യാർത്ഥികൾ. ജയ്പൂർ സ്വദേശിയായ ദേബാൻഷിയും ശെഖാവത്ത് സിക്കാറിലെ ഖുഷി ശെഖാവത്തുമാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

CBSE Class 12 Toppers: മൊബൈൽ ഫോൺ ഉപയോഗം പരിമിതപ്പെടുത്തി; സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയിൽ 600ൽ 599 മാർക്ക്

ദേബാൻഷിയും ഖുഷിയും

Updated On: 

15 May 2025 17:54 PM

ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഫലം മെയ് 12ന് പ്രഖ്യാപിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 500 ൽ 499 മാർക്ക് നേടി രാജസ്ഥാന് അഭിനമായിരിക്കുകയാണ് ശെഖാവതി മേഖലയിലെ രണ്ട് വിദ്യാർത്ഥികൾ. ജയ്പൂർ സ്വദേശിയായ ദേബാൻഷിയും ശെഖാവത്ത് സിക്കാറിലെ ഖുഷി ശെഖാവത്തുമാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

ജയ്പൂരിലെ വിദ്യാശ്രമം സ്കൂളിലെ വിദ്യാർത്ഥിനിയാണ് ദേബാൻഷി. എഡിജെയും (അഡീഷണൽ ജില്ലാ ജഡ്ജി) ടോപ്പറുമായിരുന്ന തന്റെ പിതാവ് ലോകേന്ദ്ര സിംഗ് ഷെഖാവത്തിന്റെ നിർദേശങ്ങളാണ് ദേബാൻഷി പിന്തുടർന്നത്. ഫലം പ്രഖ്യാപിച്ച സമയത്ത് ദേബാൻഷി ബിക്കാനീറിലായിരുന്നു. സമർപ്പണം, കുറഞ്ഞ മൊബൈൽ ഫോൺ ഉപയോഗം, കഠിനാധ്വാനം എന്നിവയാണ് തന്റെ വിജയത്തിന് കാരണമെന്ന് ദേബാൻഷി പറഞ്ഞു.

“ഞാൻ സ്മാർട്ട്‌ഫോൺ ഉപയോഗിച്ചിരുന്നില്ല, ദിവസവും നാല് മണിക്കൂർ മാത്രമേ വായിച്ചിരുന്നുള്ളൂ. സോഷ്യൽ മീഡിയ ഒഴിവാക്കിയത് തന്നെ ഒരുപാടു സഹായിച്ചു.” ദേബാൻഷിയെ ഉദ്ദരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. കുടുംബത്തിൽ നിന്നുള്ള നിരന്തരമായ ശ്രമങ്ങളും പിന്തുണയുമാണ് തന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, സിക്കാർ ജില്ലയിലെ ഖുഷി ഷെഖാവത്തും 499 മാർക്ക് എന്ന മിന്നും നേട്ടം കരസ്ഥമാക്കി. വിരമിച്ച ആർമി ഓഫീസർ ദിലീപ് സിംഗ് ഷെഖാവത്തിന്റെയും വീട്ടമ്മയായ സഞ്ജു കൻവാറിന്റെയും മകളാണ് ഖുഷി. ഐഎഎസ് ആണ് ഖുഷിയുടെ ലക്ഷ്യം. നിലവിൽ നിയമം പഠിക്കാൻ തയ്യാറെടുക്കുകയാണ്. ഐഎഎസ് ഉദ്യോഗസ്ഥയായി സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ഖുഷി പറയുന്നു.

ALSO READ: ഒരാഴ്ച കഴിഞ്ഞാൽ പ്ലസ് ടു റിസൽട്ടുമെത്തും; ഫലം അറിയാൻ പല മാർഗങ്ങൾ

പരീക്ഷാ സമയത്ത് മൊബൈൽ ഫോൺ ഉപയോഗം പരിമിതപ്പെടുത്തി പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതായി ഖുഷി പറഞ്ഞു. ആഴ്ചയിൽ 10-15 മിനിറ്റ് മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നത്. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ജോഗ്രഫി, പെയിന്റിംഗ് എന്നിവയിൽ മുഴുവൻ മാർക്കും ഇംഗ്ലീഷിൽ 99 മാർക്കുമാണ് ഖുഷി നേടിയത്.

സിബിഎസ്ഇയുടെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഈ വർഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണ് വിജയശതമാനത്തിൽ മുന്നിൽ. തുടർച്ചയായി 16-ാം വർഷമാണ് പെൺകുട്ടികൾ കൂടുതൽ വിജയശതമാനം നേടുന്നത്. രാജസ്ഥാനിൽ പെൺകുട്ടികളുടെ വിജയശതമാനം 93.30ഉം ആൺകുട്ടികളുടെ വിജയശതമാനം 88.31 ഉം ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പെൺകുട്ടികളുടെ വിജയശതമാനം 0.35 ശതമാനം മെച്ചപ്പെട്ടു, ആൺകുട്ടികളുടെ വിജയശതമാനം 1.13 ശതമാനം കുറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും