B Tech Job Opportunity: ബിടെക്കുക്കാര്‍ക്ക് 37,500 രൂപ ശമ്പളത്തില്‍ ജോലി; ജൂനിയര്‍ എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റാകാം

KIIFB Recruitment 2025: കിഫ്ബി സഹായത്തോടെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന പദ്ധതികളിലേക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് അപേക്ഷ ക്ഷണിച്ചു

B Tech Job Opportunity: ബിടെക്കുക്കാര്‍ക്ക് 37,500 രൂപ ശമ്പളത്തില്‍ ജോലി; ജൂനിയര്‍ എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റാകാം

Apply Now

Published: 

20 Dec 2025 19:46 PM

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സഹായത്തോടെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന പദ്ധതികളിലേക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) അപേക്ഷ ക്ഷണിച്ചു. ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (എംഇപി-മെക്കാനിക്കല്‍) തസ്തികയിലാണ് നിയമനം. മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ബിടെക്ക് പാസായവര്‍ക്ക് അപേക്ഷിക്കാം. എച്ച്‌വിഎസി & ഫയർഫൈറ്റിംഗ് മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

2025 ഡിസംബർ ഒന്നിന് 30 വയസ് കവിയാൻ പാടില്ല. പ്രതിമാസം 37,500 രൂപയാണ് വേതനം. ഒരു ഒഴിവാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സിഎംഡി വെബ്സൈറ്റ് വഴി (cmd.kerala.gov.in) ഓൺലൈനായി അപേക്ഷിക്കാം. ഡിസംബര്‍ 29 ന് വൈകിട്ട് അഞ്ച് വരെയാണ് അപേക്ഷിക്കാന്‍ അവസരം.

Also Read: BEVCO LDC Recruitment 2025: നിയമന സാധ്യത അങ്ങേയറ്റം, ശമ്പളത്തിനൊപ്പം വന്‍ ബോണസ് സാധ്യതയും; ബെവ്‌കോയില്‍ ഒഴിവുകള്‍

അപേക്ഷിക്കുന്നതിന് മുമ്പ് സിഎംഡിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ വിശദമായി വായിച്ച് മനസിലാക്കണം. നോട്ടിഫിക്കേഷനില്‍ പറയുന്ന രീതിയില്‍ ഫോട്ടോയും ഒപ്പും നിശ്ചിത അളവിൽ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ആയിരിക്കണം. സ്‌ക്രീനിങ്, എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്‌കക്ഷന്‍, സ്‌കില്‍ ടെസ്റ്റ്/പ്രൊഫിഷ്യന്‍സി ടെസ്റ്റ്, അഭിമുഖം എന്നിവയില്‍ ഏതെങ്കിലും മാര്‍ഗങ്ങളിലൂടെയാകാം നിയമനപ്രക്രിയയെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. കൂടുതൽ വിവരങ്ങൾക്കായി 0471 2320101 എന്ന ഹെൽപ്പ് ഡെസ്ക് നമ്പറിൽ ബന്ധപ്പെടാം.

ജങ്ക് ഫുഡ് കൊതി മാറ്റണോ? വഴിയുണ്ട്
ഐപിഎല്‍ പരിശീലകരുടെ ശമ്പളമെത്ര?
കുളിച്ചയുടൻ ഭക്ഷണം കഴിക്കുന്നവരാണോ?
വെറും ഭംഗിക്കല്ല, മദ്യപിക്കാൻ കുപ്പി ഗ്ലാസ് എന്തിന്?
അയ്യോ, കടുവ! പ്രേമാ ഓടിക്കോ, എനിക്ക് ഈ ദേശത്തെ വഴിയറിയില്ല
ശ്രീനിയെ അവസാനം ഒരു നോക്ക് കാണാൻ മമ്മൂട്ടിയും മോഹൻലാലും എത്തിയപ്പോൾ
ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
തലശ്ശേരിയിൽ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചപ്പോൾ