CTET 2024 : സി-ടെറ്റ് പരീക്ഷ; ഉത്തര സൂചിക പുറത്തു വിട്ടു, എങ്ങനെ ഡൗൺലോഡ് ചെയ്യാം?

CTET July 2024 Answer Key: ഉത്തര സൂചികയിൽ എതിർപ്പുള്ള ഉദ്യോഗാർഥികൾക്ക്‌ എതിർപ്പുന്നയിക്കാനുള്ള ഏകജാലകവും തുറന്നിട്ടുണ്ട്. ഫീസ് അടച്ച് എതിർപ്പുകൾ ഉന്നയിക്കാവുന്നതാണ്‌.

CTET 2024 : സി-ടെറ്റ് പരീക്ഷ; ഉത്തര സൂചിക പുറത്തു വിട്ടു, എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Published: 

25 Jul 2024 13:34 PM

ജൂലൈ ഏഴിന് നടന്ന സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എക്‌സേമിനേഷൻ (സിബിഎസ്ഇ) കേന്ദ്ര അധ്യാപിക യോഗ്യത പരീക്ഷയുടെ (C-TET 2024) താത്കാലിക ഉത്തര സൂചിക പുറത്തു വിട്ടു. പരീക്ഷയ്ക്ക് ഹാജരായ ഉദ്യോഗാർത്ഥികൾക്ക്‌ സിടെറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാനും കഴിയും. സി-ടെറ്റ് ഉത്തര സൂചികയിൽ ഏതെങ്കിലും ഉത്തരത്തിൽ വിയോചിപ്പുണ്ടെങ്കിൽ ഉദ്യോഗാർഥികൾക്ക്‌ ഫീസ് അടച്ചു എതിർപ്പ് ഉന്നയിക്കാവുന്നതാണ്‌. ഉത്തര സൂചികയിൽ എതിർപ്പ് ഉന്നയിക്കുന്നതിനു ഉദ്യോഗാർത്ഥികൾ ഓരോ ചോദ്യത്തിനും ആയിരം രൂപ വീതം ആണ് ഫീസ് അടക്കേണ്ടത്. വിദഗ്ധർ പരിശോധിച്ച് ഉത്തര സൂചികയിൽ എന്തെങ്കിലും പിശക് കണ്ടെത്തിയാൽ നയപരമായ നടപടി എടുക്കുകയും ഫീസ് തിരികെ നൽകുകയും ചെയ്യും. ഫീസുകൾ ഇല്ലാതെ ഉന്നയിക്കുന്ന എതിർപ്പുകൾ സ്വീകരിക്കുകയില്ല. ഉന്നയിച്ച എതിർപ്പുകൾ ശെരിയെന്നു കണ്ടെത്തിയാൽ മാത്രമേ ഫീസ് തിരികെ നൽകുകയുള്ളൂ, അല്ലാത്തപക്ഷം ഫീസ് റീഫണ്ട് ചെയ്യുന്നതല്ല എന്നും സിബിഎസ്ഇ അറിയിച്ചു.

ഉത്തര സൂചിക എങ്ങനെ ഡൗൺലോഡ് ചെയ്യാം?

1.https://ctet.nic.in/ എന്ന സിബിഎസ്ഇ സി-ടെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

2.ഹോം പേജിൽ ലഭ്യമായ സി-ടെറ്റ് ഉത്തര സൂചിക-2024 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

3.അപേക്ഷ നമ്പറും ജനന തീയതിയും പൂരിപ്പിക്കുക.

4.നിങ്ങളുടെ ഉത്തരസൂചിക സ്‌ക്രീനിൽ ദൃശ്യമാകും.

5.ആവശ്യമെങ്കിൽ ഉത്തര സൂചിക പിഡിഎഫ് ഫോർമാറ്റിൽ ഡൗൺലോഡ് ചെയുക.

6.ഉത്തരസൂചികയിൽ ഏതെങ്കിലും ഉത്തരത്തിൽ നിങ്ങള്‍ക്ക് എതിർപ്പുണ്ടെങ്കിൽ, എതിർപ്പുന്നയിക്കാൻ ആഗ്രഹിക്കുന്ന ചോദ്യത്തിൽ ക്ലിക്ക് ചെയ്യുക.

7.ഇത് തെളിയിക്കാൻ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.

8.സബ്മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്തതിനു ശേഷം അപേക്ഷ ഫീസ് അടക്കുക.

9.കൺഫൊർമെഷൻ പേജ് ഡൗൻലോഡ് ചെയ്തു കൈയിൽ കരുതുക.

10.കൂടുതൽ വിവരങ്ങൾക്ക് സി.ബി.എസ്.സി സി-ടെറ്റ് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

ALSO READ: Budget 2024: വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം, വിദ്യാഭ്യാസ ലോണ്‍ പരിധി 10 ലക്ഷം വരെയാക്കി ഉയര്‍ത്തി

ദേശീയ തലത്തിലുള്ള അധ്യാപിക യോഗ്യത പരീക്ഷ ജൂലൈ 7ന് രാജ്യത്തിലുടനീളമായി 136 നഗരങ്ങളിലെ കേന്ദ്രങ്ങളിലായിട്ടാണ് നടന്നത്. 2 ഷിഫ്റ്റുകളായാണ് പരീക്ഷ നടന്നത്- പേപ്പർ 2 രാവിലെ 9.30 മുതൽ 12 വരെയും, പേപ്പർ 1 ഉച്ചയ്ക്ക് 2 മുതൽ 4.30 വരെയുമാണ് പരീക്ഷ സംഘടിപ്പിച്ചത്. സി-ടെറ്റ് വിജയിക്കുന്നതിന് പരീക്ഷാർഥികൾക്ക് 60 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക് നേടിയിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് ( എസ് സി, എസ് ടി, ഒ ബി സി, ഭിന്നശേഷി ) യോഗ്യത മാർക്കിൽ ഇളവ് നൽകാൻ സ്കൂൾ മാനേജ്‌മെന്റുകൾക്ക് അധികാരമുണ്ട്. അധ്യാപക റിക്രൂട്ടിട്മെന്റിനുള്ള ഒരു യോഗ്യത മാനദണ്ഡം മാത്രമാണ് സി-ടെറ്റ് യോഗ്യത.

ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം