CUET PG 2026: സിയുഇടി പിജി രജിസ്ട്രേഷൻ: അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ എന്തെല്ലാം?

CUET PG Registration 2026: ഫീസ് സമർപ്പിക്കുന്നതിന് മുമ്പ് അപേക്ഷകർ അവരുടെ വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കണമെന്നും, പിന്നീട് മാറ്റങ്ങൾ നടത്താനുള്ള അനുവാദം ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അപേക്ഷാ ഫീസ് കൂടി സമർപ്പിച്ചാൽ മാത്രമെ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാകുകയുള്ളൂ.

CUET PG 2026: സിയുഇടി പിജി രജിസ്ട്രേഷൻ: അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ എന്തെല്ലാം?

Cuet

Published: 

19 Jan 2026 | 10:49 AM

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പോസ്റ്റ് ഗ്രാജുവേറ്റ് (സിയുഇടി പിജി) 2026-നുള്ള അപേക്ഷാ പ്രക്രിയ ജനുവരി 20ന് അവസാനിക്കും. ഇതുവരെ അപേക്ഷിക്കാത്ത ഉദ്യോഗാർത്ഥികൾ ഫോം പൂരിപ്പിച്ച് ശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് രാത്രി 11:50-നകം അപേക്ഷാ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യണമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു.

അപേക്ഷാ ഫീസ് കൂടി സമർപ്പിച്ചാൽ മാത്രമെ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാകുകയുള്ളൂ. ഫീസ് സമർപ്പിക്കുന്നതിന് മുമ്പ് അപേക്ഷകർ അവരുടെ വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കണമെന്നും, പിന്നീട് മാറ്റങ്ങൾ നടത്താനുള്ള അനുവാദം ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ

അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ ഉദ്യോഗാർത്ഥികൾ ഇനിപ്പറയുന്ന രേഖകൾ സ്കാൻ ചെയ്ത് സമർപ്പിക്കേണ്ടതുണ്ട്.

10, 12 ക്ലാസുകളിലെ മാർക്ക് ഷീറ്റുകൾ
ജനന സർട്ടിഫിക്കറ്റ്
ആധാർ കാർഡ്
നിങ്ങളുടെ ജാതി/ മതം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
സ്ഥിരതാമസ സർട്ടിഫിക്കറ്റ്
ഫോട്ടോഗ്രാഫും ഒപ്പും

ALSO READ: വിദ്യാർഥികളുടെ ശ്രദ്ധക്ക്; സിബിഎസ്ഇ 10, 12 പരീക്ഷയുടെ ഹാൾ ടിക്കറ്റ് എത്തി

CUET PG 2026 അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടത്

ഔദ്യോഗിക വെബ്സൈറ്റായ exams.nta.nic.in/cuet-pg സന്ദർശിക്കുക

ഹോംപേജിലെ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

അടിസ്ഥാന വിവരങ്ങൾ നൽകി ഫോം പൂരിപ്പിക്കുക

രജിസ്റ്റർ ചെയ്ത ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക

ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് ഫീസ് അടയ്ക്കുക

ഫോം സമർപ്പിച്ച ശേഷം ഭാവി ആവശ്യങ്ങൾക്കായി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാം

CUET PG 2026 പരീക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ, അപ്‌ഡേറ്റുകൾ, അറിയിപ്പുകൾ എന്നിവയ്ക്കായി ഉദ്യോഗാർത്ഥികൾ ഔദ്യോ​ഗിക വെബ്‌സൈറ്റായ https://exams.nta.nic.in/cuet-pg/ പതിവായി പരിശോധിക്കുക.

 

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ