CUET UG 2025: സിയുഇടി യുജി 2025; അപേക്ഷ തീയതി നീട്ടി; വേഗം അപേക്ഷിച്ചോളൂ

CUET UG 2025 Application Deadline Extended: ഉദ്യോഗാർത്ഥികൾക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്താനും മാറ്റങ്ങൾ വരുത്താനും മാർച്ച് 26 മുതൽ 28 വരെ സമയം അനുവദിച്ചതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ജോയിന്റ് ഡയറക്ടർ അറിയിച്ചു.

CUET UG 2025: സിയുഇടി യുജി 2025; അപേക്ഷ തീയതി നീട്ടി; വേഗം അപേക്ഷിച്ചോളൂ

പ്രതീകാത്മക ചിത്രം

Published: 

23 Mar 2025 | 05:17 PM

സിയുഇടി യുജി (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ്) 2025 പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം മാർച്ച് 24 വരെ നീട്ടി. ഫീസ് അടയ്ക്കാൻ മാർച്ച് 25 രാത്രി 11.50 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്താനും മാറ്റങ്ങൾ വരുത്താനും മാർച്ച് 26 മുതൽ 28 വരെ സമയം അനുവദിച്ചതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ജോയിന്റ് ഡയറക്ടർ അറിയിച്ചു.

ഉദ്യോഗാർത്ഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ നൽകുകയോ ആവശ്യമായ തിരുത്തലുകൾ വരുത്തുകയോ ചെയ്യാവുന്നതാണ്. രാജ്യത്തുടനീളം വിവിധ കേന്ദ്രങ്ങളിലായി മെയ് എട്ട് മുതൽ ജൂൺ ഒന്ന് വരെ സിയുഇടി യുജി പരീക്ഷ നടത്തും. കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് പരീക്ഷ നടത്തുക. മാർച്ച് 22 വരെയാണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനായി ആദ്യം സമയം അനുവദിച്ചിരുന്നത്. അതാണിപ്പോൾ രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ഇതുവരെ അപേക്ഷിക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് ഉടൻ അപേക്ഷാ നൽകാവുന്നതാണ്.

കേന്ദ്രസര്‍വകലാശാലകള്‍, വിവിധ സംസ്ഥാന സര്‍വകലാശാലകള്‍, സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവയിൽ വിവിധ വിഷയങ്ങളിലെ പ്രവേശനത്തിനായി നടത്തുന്ന എൻട്രസ് പരീക്ഷയാണ് കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്. വിദ്യാർത്ഥികൾക്ക് പരമാവധി അഞ്ച് വിഷയങ്ങൾക്ക് വരെ അപേക്ഷ നൽകാം. അപേക്ഷിക്കുന്നവർ സംസ്ഥാന/ കേന്ദ്ര അംഗീകൃത ബോർഡിൽ നിന്ന് 12-ാം ക്ലാസ് പരീക്ഷയോ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയോ പാസായിരിക്കണം. അല്ലെങ്കിൽ AICTE/ സ്റ്റേറ്റ് ബോർഡ് അംഗീകരിച്ച മൂന്ന് വർഷത്തെ ഡിപ്ലോമ പൂർത്തിയായവർക്കും, NIOS നടത്തുന്ന സീനിയർ സെക്കൻഡറി പരീക്ഷയിൽ കുറഞ്ഞത് അഞ്ച് വിഷയങ്ങളെങ്കിലും വിജയിച്ചവർക്കും അപേക്ഷ നൽകാവുന്നതാണ്. അതുമല്ലെങ്കിൽ അംഗീകൃത സർവകലാശാല/ ബോർഡിൽ നിന്ന് ഇന്റർമീഡിയറ്റ്/ രണ്ട് വർഷത്തെ പ്രീ-യൂണിവേഴ്സിറ്റി പരീക്ഷ പാസായവർക്കും, എൻ‌ഡി‌എയുടെ ജോയിന്റ് സർവീസസ് വിംഗിന്റെ രണ്ട് വർഷത്തെ കോഴ്സ് പാസായവർക്കും അപേക്ഷ നൽകാം.

ALSO READ: സിയുഇടി പിജി 2025; അഡ്മിറ്റ് കാർഡെത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

സിയുഇടി യുജി 2025; എങ്ങനെ അപേക്ഷിക്കാം?

  • ഔദ്യോഗിക വെബ്സൈറ്റായ cuet.nta.nic.in സന്ദർശിച്ച്, ഹോംപേജിൽ കാണുന്ന ‘CUET UG രജിസ്ട്രേഷൻ ലിങ്ക് 2025’ തിരഞ്ഞെടുക്കുക.
  • വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലഭിച്ച ലോഗിൻ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • അപേക്ഷ ഫോം കൃത്യമായി പൂരിപ്പിച്ച ശേഷം ഫീസ് കൂടി അടച്ച് അപേക്ഷ സമർപ്പിക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ