CUSAT: കുസാറ്റിലെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ നാളെ മുതൽ സമർപ്പിക്കാം; വിശദാംശങ്ങളറിയാം

CUSAT Admission 2025 - 2026 Starts Tomorrow: കുസാറ്റ് സർവകലാശാലയിലെ വിവിധ പ്രോഗ്രാമുകൾക്കുള്ള അപേക്ഷ ഫെബ്രുവരി ആറ് മുതൽ സമർപ്പിക്കാം. ഈ മാസം 20 ആണ് അവസാന തീയതി.

CUSAT: കുസാറ്റിലെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ നാളെ മുതൽ സമർപ്പിക്കാം; വിശദാംശങ്ങളറിയാം

പ്രതീകാത്മക ചിത്രം

Published: 

05 Feb 2025 | 05:18 PM

കുസാറ്റ് സർവകലാശാലയിൽ വിവിധ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ ഈ മാസം ആറ് മുതൽ സമർപ്പിക്കാം. 2025 – 2026 അധ്യയന വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ, ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് നാളെ മുതൽ അപേക്ഷ സമർപ്പിക്കാം. കുസാറ്റ് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ https://admissions.cusat.ac.in ലൂടെ അപേക്ഷകൾ സമർപ്പിക്കാം. ഈ മാസം 20 ആണ് അവസാന തീയതി.

പ്രധാനമായും സർകവലാശാല നടത്തുന്ന ഓൺലൈൻ കോമൺ അഡ്‌മിഷൻ ടെസ്‌റ്റ് അഥവാ കുസാറ്റ് – ക്യാറ്റ് ആണ് കുസാറ്റ് പ്രവേശനത്തിനുള്ള ഒരു മാർഗം. ബിടെക്‌ ലാറ്ററൽ എൻട്രി ടെസ്‌റ്റ് (എൽഇടി), ഡിപ്പാർട്ട്മെൻ്റൽ അഡ്മിഷൻ ടെസ്റ്റ് (ഡിഎടി) എന്നീ മാർഗങ്ങളിലൂടെയും കുസാറ്റ് പ്രവേശനം ലഭിക്കും. കേരളത്തിലെ പട്ടികജാതി വിഭാഗക്കാർക്ക് പല പ്രോഗ്രാമുകൾക്കും യോഗ്യതാപരീക്ഷയിൽ പാസ്‌മാർക്ക് ലഭിച്ചാൽ പ്രവേശനം ലഭ്യമാവും. ക്രീമിലെയറിൽപ്പെടാത്ത പിന്നാക്കവിഭാഗക്കാർക്ക് 5% മാർക്കിളവ് ലഭിക്കും. കുസാറ്റ് ടെസ്റ്റിൽ ലഭിക്കുന്ന റാങ്കനുസരിച്ച് ഓപ്ഷണൽ രെജിസ്ട്രേഷൻ്റെ സമയത്ത് സ്വന്തം മുൻഗണനാക്രമമനുസരിച്ച് പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാം.

Also Read: World Bank Internship: വേൾഡ് ബാങ്കിൽ ഇന്റേൺഷിപ്പ് അവസരം; ഗ്രാജ്വേറ്റ് പിഎച്ച്.ഡി. പ്രോഗ്രാമിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം

19 കോഡുകളാണ് കുസാറ്റിലെ പ്രോഗ്രാമുകൾ. ഈ കോഡുകൾ പ്രോസ്പെക്ടസിന്റെ 71–73 പേജുകൾ നോക്കി മനസ്സിലാക്കാം. ഈ കോഡുകൾക്കനുസരിച്ചാണ് ടെസ്റ്റ് ഫീസ്. ചില പ്രത്യേക വിഭാഗക്കാർക്ക് പ്രത്യേക ഫീസുകളാണ്. കേരളത്തിലെ പട്ടികവിഭാഗക്കാർക്ക് 700 രൂപയാണ് രണ്ട് ടെസ്റ്റ് കോഡിന് വരെ നൽകേണ്ട തുക. സാധാരണക്കാർക്ക് 1500 രൂപ വരെയാവും. രണ്ടിൽ കൂടുതലുള്ള ഓരോ ടെസ്റ്റ് കോഡിലും 500 രൂപ വീതം നൽകണം. പട്ടികവിഭാഗക്കാർക്ക് 250 രൂപ വീതമാണ് നൽകേണ്ടത്. എംടെക്, എംബിഎ അപേക്ഷയ്ക്ക് അധികത്തുക വേണ്ട. ഗൾഫിലുള്ള ഇന്ത്യക്കാരുടെ മക്കൾക്ക് രണ്ട് ടെസ്റ്റ് കോഡുകൾക്കായി 6500 രൂപ അടയ്ക്കണം. പട്ടികവിഭാഗക്കാർക്ക് 5700 രൂപ അടച്ചാൽ മതിയാവും. കൂടുതലുള്ള ടെസ്റ്റ് കോഡുകളിൽ സാധാരണക്കാർക്ക് 500 രൂപ വീതവും പട്ടികവിഭാഗക്കാർക്ക് 250 രൂപ വീതവും അടയ്ക്കണം. പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് 1500 രൂപ വീതം അടയ്ക്കണം. പട്ടികവിഭാഗക്കാർക്ക് 700 രൂപ വീതമാണ് അടയ്ക്കേണ്ടത്. ഈ തുക ബന്ധപ്പെട്ട വകുപ്പിലടച്ചാണ് അപേക്ഷാഫോറം വാങ്ങേണ്ടത്.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ