DIC Recruitment 2024: ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ അവസരം; ശമ്പളം 50000, എങ്ങനെ അപേക്ഷിക്കാം?

DIC Recruitment 2024 for Young Professional: രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ ശമ്പളം 50000 രൂപ.

DIC Recruitment 2024: ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ അവസരം; ശമ്പളം 50000, എങ്ങനെ അപേക്ഷിക്കാം?

Representational Image (Image Credits: Deepak Sethi)

Updated On: 

29 Sep 2024 | 08:11 AM

യങ് പ്രൊഫഷണൽ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ഡിജിറ്റൽ ഇന്ത്യ കോർപറേഷൻ (ഡിഎസി). പത്ത് ഒഴിവുകളാണ് ഉള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 24.

ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച്, അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 32 വയസ്സാണ്. ഡൽഹിയിൽ ആയിരിക്കും ജോലി. രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവർക്ക് കരാർ നീട്ടികിട്ടാം. 50000 രൂപയാണ് പ്രതിമാസ ശമ്പളം.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് DIC, NeGD, Meity, BHASHINI എന്നീ വെബ്‌സൈറ്റുകൾ വഴി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ തുടർന്നുള്ള ഘട്ടങ്ങൾ ഷോട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളെ മാത്രം അറിയിക്കും. വ്യക്തിഗത അഭിമുഖത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്.

യോഗ്യത

സാങ്കേതിക വിഷയങ്ങളിൽ ബിഇ/ ബിടെക്/ എംടെക്/ എംബിഎ/ എംസിഎ.
കമ്പ്യൂട്ടർ സയൻസ്, എഐ, ഇൻഫർമേഷൻ സിസ്റ്റംസ്, എന്നിവയിൽ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന.

പ്രവർത്തി പരിചയം

എഐ/ എംഎൽ ഫ്രെയിം വർക്ക്/ പ്രോഡക്റ്റ് ടെവലപ്മെന്റ്റ് ലൈഫ് സൈക്കിൾ/ ഫിനാൻഷ്യൽ മാനേജ്‌മന്റ്/ ബിസിനസ് മാനേജ്‌മന്റ്/ സെയിൽസ് ആൻഡ് മാർക്കറ്റിംഗ്/ ആപ്ലിക്കേഷൻ ആർക്കിടെക്ച്ചർ/ ആപ്ലിക്കേഷൻ ഡെവലപ്മെന്റ്/ ക്ലൗഡ് സർവീസസ്/ യുഐ/ UX ഡെവലപ്മെന്റ്/ MLOPs/ Devops/ ഐടി സർവീസ് മാനേജ്‌മന്റ്/ ടാറ്റ അനലിറ്റിക്‌സ്- എന്നിവയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രൊഫഷണൽ പരിചയം.

ALSO READ: വിദേശത്ത് മികച്ച ജോലി സ്വപ്നം കാണുന്നവരേ… ഈ വഴി ഇങ്ങനെ പോയി നോക്കൂ…

എങ്ങനെ അപേക്ഷിക്കാം?

  1. ഡിജിറ്റൽ കോർപറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് https://dic.gov.in സന്ദർശിക്കുക.
  2. ഹോം പേജിലെ ‘കരിയേഴ്സ്’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  3. പേജ് തുറന്ന് വരുമ്പോൾ, ‘യങ് പ്രൊഫഷണൽ പോസ്റ്റ് അഡ്വർടൈസ്‌മെന്റ്‌’ എന്ന് കാണും. അത് ഓപ്പൺ ചെയ്ത് ‘അപ്ലൈ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  4. ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് നൽകി, ഡോക്യൂമെന്റുകൾ സ്കാൻ ചെയ്ത ശേഷം അപ്ലോഡ് ചെയ്യുക.
  5. ‘സബ്മിറ്റ്’ കൊടുത്ത ശേഷം ഭാവി റഫറൻസിനായി അപേക്ഷയുടെ കോപ്പി പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.
Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ