HPCL Recruitment 2025: ഹിന്ദുസ്ഥാൻ പെട്രോളിയത്തിലെ ജൂനിയർ എക്സിക്യൂട്ടീവ് നിയമനം; അഡ്മിറ്റ് കാർഡ് എത്തി, എങ്ങനെ ഡൗൺലോഡ് ചെയ്യാം ?

HPCL Junior Executive Recruitment 2025 Admit Card: മാർച്ച് 27നാണ് പരീക്ഷ നടക്കുക. അതിന് മുമ്പായി അപേക്ഷകർക്ക് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

HPCL Recruitment 2025: ഹിന്ദുസ്ഥാൻ പെട്രോളിയത്തിലെ  ജൂനിയർ എക്സിക്യൂട്ടീവ് നിയമനം; അഡ്മിറ്റ് കാർഡ് എത്തി, എങ്ങനെ ഡൗൺലോഡ് ചെയ്യാം ?

പ്രതീകാത്മക ചിത്രം

Updated On: 

22 Mar 2025 | 03:49 PM

ഹിന്ദുസ്ഥാൻ പെട്രോളിയം കോപ്പറേഷൻ ലിമിറ്റഡിലെ (എച്ച്പിസിഎൽ) ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലെ നിയമനത്തിനായി അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ എത്തി. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, കെമിക്കൽ വിഭാഗങ്ങളിലായി 234 ഒഴിവുകൾ നികത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാർച്ച് 27നാണ് പരീക്ഷ നടക്കുക. അതിന് മുമ്പായി അപേക്ഷകർക്ക് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

2025 ജനുവരി 15നായിരുന്നു ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലെ ഒഴിവുകളിലേക്ക് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ അപേക്ഷ ക്ഷണിച്ചത്. ഫെബ്രുവരി 14 വരെ അപേക്ഷ നൽകാൻ സമയം അനുവദിച്ചിരുന്നു. ഈ കാലയളവിൽ അപേക്ഷ സമർപ്പിച്ചവർക്കുള്ള അഡ്മിറ്റ് കാർഡുകളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. പരീക്ഷാ ദിവസം ഉദ്യോഗാർത്ഥികൾ അഡ്മിറ്റ് കാർഡ് നിർബന്ധമായും കൊണ്ടുപോകണം. അവസാന നിമിഷത്തെ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാർത്ഥികൾ ഉടൻ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്ത് ഒരു കോപ്പി കൈയിൽ കരുതുക.

ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ ആകെ 234 ഒഴിവുകളാണുള്ളത്. 18 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് നിയമനം. എൻജിനീയറിങ് ബിരുദധാരികൾക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 30,000 രൂപ മുതൽ 1,20,000 രൂപ വരെ ശമ്പളം ലഭിക്കും.

ALSO READ: ജെഇഇ മെയിൻ സെഷൻ 2; പരീക്ഷാ കേന്ദ്രം എങ്ങനെ അറിയാം? ചെയ്യേണ്ടത് ഇത്ര മാത്രം

എച്ച്പിസിഎൽ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഗ്രൂപ്പ് ടാസ്‌ക്/ഡിസ്കഷൻ, സ്‌കിൽ ടെസ്റ്റ്, വ്യക്തികത അഭിമുഖം എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ രണ്ട് ഭാഗങ്ങളായാണ് നടക്കുക. ആദ്യ ഭാഗത്തിൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ ആപ്റ്റിറ്റ്യൂഡ്, ലോജിക്കൽ റീസണിംഗ്, ഡാറ്റ ഇന്റർപ്രെട്ടേഷൻ എന്നിവയുൾപ്പെടുന്നു. രണ്ടാം ഭാഗം ഉദ്യോഗാർത്ഥികളുടെ വിഷയവുമായി ബന്ധപ്പെട്ട സാങ്കേതിക/പ്രൊഫഷണൽ പരിജ്ഞാനം പരിശോധിക്കുന്നതിനാണ്. പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുള്ളു.

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • എച്ച്പിസിഎലിന്റെ അദ്ധ്യോഗിക വെബ്‌സൈറ്റായ https://www.hindustanpetroleum.com/ സന്ദർശിക്കുക.
  • ഹോം പേജിലെ ‘കരിയർ’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ‘റിക്രൂട്ട്മെന്റ് ഓഫ് ജൂനിയർ എക്സിക്യൂട്ടീവ് ഓഫീസർ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം ‘ഡൗൺലോഡ് അഡ്മിറ്റ് കാർഡ്’ എന്നത് തിരഞ്ഞെടുക്കുക.
  • ഉദ്യോഗാർത്ഥികൾ അവരുടെ ലോഗിൻ വിവരങ്ങൾ നൽകിയ ശേഷം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
  • അഡ്മിറ്റ് കാർഡിന്റെ ഒരു കോപ്പി ഭാവി ആവശ്യങ്ങൾക്കായി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ