IBPS Clerk Mains Exam 2024: ഐബിപിഎസ് ക്ലർക്ക് മെയിൻസ് പരീക്ഷ ഇന്ന്, മാർ​ഗ നിർദ്ദേശങ്ങൾ ഇങ്ങനെ

IBPS Clerk Mains Exam 2024: ഹാൾ ടിക്കറ്റുകൾക്കൊപ്പം, ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, പാൻ കാർഡ് തുടങ്ങിയ സുപ്രധാന രേഖകളും ഉദ്യോഗാർത്ഥികൾ കരുതണം.

IBPS Clerk Mains Exam 2024: ഐബിപിഎസ് ക്ലർക്ക് മെയിൻസ് പരീക്ഷ ഇന്ന്, മാർ​ഗ നിർദ്ദേശങ്ങൾ ഇങ്ങനെ

പ്രതീകാത്മക ചിത്രം (Image courtesy : Getty image/ representational)

Published: 

13 Oct 2024 10:03 AM

ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) ക്ലർക്ക് മെയിൻ പരീക്ഷ ഇന്ന്. ക്ലാർക്ക് മെയിൻ പരീക്ഷ രാവിലെ 9 മുതൽ 11:40 വരെയാണ് നടക്കുന്നത്. ഉദ്യോഗാർത്ഥികൾ രാവിലെ 8 മണിക്ക് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്തു. ക്ലാർക്ക് മെയിൻ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ അഡ്മിറ്റ് കാർഡ് കൈവശം വയ്ക്കേണ്ടതുണ്ട്.

ഹാൾ ടിക്കറ്റില്ലാതെ ഉദ്യോഗാർത്ഥികളെ പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല. ഹാൾ ടിക്കറ്റുകൾക്കൊപ്പം, ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, പാൻ കാർഡ് തുടങ്ങിയ സുപ്രധാന രേഖകളും ഉദ്യോഗാർത്ഥികൾ കരുതണം.

 

പരീക്ഷാ കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങൾ

 

  1. റിപ്പോർട്ടിംഗ് സമയം: ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. നിശ്ചിത സമയത്ത് പരീക്ഷാ കേന്ദ്രത്തിൻ്റെ ഗേറ്റ് അടച്ചിരിക്കും, ഉദ്യോഗാർത്ഥികൾ രാവിലെ 8 മണിക്ക് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് നിർദ്ദേശിക്കുന്നു.
  2. അഡ്മിറ്റ് കാർഡ്: ഉദ്യോഗാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ ഹാൾ ടിക്കറ്റ് കൈവശം വയ്ക്കണം. ഹാൾ ടിക്കറ്റാണ് ഏറ്റവും പ്രധാനപ്പെട്ട രേഖ, അതില്ലാതെ ഉദ്യോഗാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.
  3. പ്രധാന രേഖകൾ- വോട്ടർ ഐഡി, ആധാർ ഐഡി, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഉദ്യോഗാർത്ഥികൾ കൊണ്ടുവരണം.

ALSO READ – രാജ്യത്തെ മികച്ച കമ്പനികളിൽ അവസരം, പി എം ഇന്റേണ്‍ഷിപ്പ് പദ്ധതിയിൽ രജിസ്ട്രേഷൻ ആരംഭിച്ചു

  1. കൊണ്ടുപോകേണ്ട സാധനങ്ങൾ: പരീക്ഷയ്ക്ക് ആവശ്യമായ വാട്ടർ ബോട്ടിൽ, ഹാൻഡ് സാനിറ്റൈസർ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ വിദ്യാർത്ഥികൾ കരുതണം
  2. നിരോധിത വസ്തുക്കൾ: പരീക്ഷാ കേന്ദ്രത്തിലെ നിരോധിത വസ്തുക്കൾ – സ്മാർട്ട് ഫോൺ, ബ്ലൂടൂത്ത് ഉപകരണങ്ങൾ, ഇയർഫോണുകൾ, പേജറുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ. വളകൾ, മോതിരങ്ങൾ, മൂക്കുത്തികൾ, മാലകൾ, പെൻഡൻ്റുകൾ, കമ്മലുകൾ, ബാഡ്ജുകൾ, ബ്രൂച്ചുകൾ തുടങ്ങിയ ലോഹ വസ്തുക്കളും പരീക്ഷാ കേന്ദ്രത്തിൽ നിരോധിച്ചിരിക്കുന്നു.

ഐബിപിഎസ് ക്ലർക്ക് മെയിൻ പരീക്ഷയിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിനും ഡോക്യുമെൻ്റ് വെരിഫിക്കേഷൻ പ്രക്രിയയ്ക്കും ഹാജരാകണം. 6,128 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെൻ്റ് പരീക്ഷ നടക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ 19900-1000/1-20900-1230/3-24590-1490/4-30550-1730/7-42600-3270/1-45930-1990/1-47920 രൂപയ്‌ക്കിടയിലുള്ള ശമ്പള സ്‌കെയിലിലായിരിക്കും. IBPS ക്ലർക്ക് പരീക്ഷയെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക്, ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക- www.ibps.in .

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്