IBPS Customer Service Associate: വിവിധ ബാങ്കുകളില്‍ അവസരം, കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ് തസ്തികയിലേക്ക് ഇനിയും അപേക്ഷിക്കാം

IBPS Customer Service Associate Recruitment 2025: ഇതുവരെ അപേക്ഷിക്കാനാകാത്തവര്‍ക്ക് അപേക്ഷിക്കാനുള്ള മികച്ച അവസരമാണിത്. പ്രിലിമിനറി പരീക്ഷ ഒക്ടോബറില്‍ നടക്കും. സെപ്തംബറില്‍ കോള്‍ ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാം. നവംബറില്‍ പ്രിലിമിനറിയുടെ ഫലപ്രഖ്യാപനമുണ്ടാകും. അതേ മാസം തന്നെ മെയിന്‍ പരീക്ഷ നടത്തും

IBPS Customer Service Associate: വിവിധ ബാങ്കുകളില്‍ അവസരം, കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ് തസ്തികയിലേക്ക് ഇനിയും അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം

Published: 

23 Aug 2025 | 05:27 PM

ബിപിഎസ് കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഓഗസ്ത് 28 വരെ അപേക്ഷിക്കാം. നേരത്തെ ഓഗസ്ത് 21 വരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്. ഇതുവരെ അപേക്ഷിക്കാനാകാത്തവര്‍ക്ക് അപേക്ഷിക്കാനുള്ള മികച്ച അവസരമാണിത്. വിവിധ ബാങ്കുകളിലെ കസ്റ്റര്‍ സര്‍വീസ് അസോസിയേറ്റ് തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ ഒക്ടോബറില്‍ നടക്കും. സെപ്തംബറില്‍ കോള്‍ ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാം. നവംബറില്‍ പ്രിലിമിനറിയുടെ ഫലപ്രഖ്യാപനമുണ്ടാകും. അതേ മാസം തന്നെ മെയിന്‍ പരീക്ഷ നടത്തും. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രൊവിഷണല്‍ അലോട്ട്‌മെന്റ് പുറത്തുവിടും.

ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യുസിഒ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക് എന്നീ ബാങ്കുകളിലേക്കാണ് നിയമനം. 24,050-64,480 ആണ് ബേസിക് പേ സ്‌കെയില്‍. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 20-28 വയസ് ആണ് പ്രായപരിധി.

എങ്ങനെ അപേക്ഷിക്കാം?

ibps.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റിലെ ഹോം പേജില്‍ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ വിശദമായി വായിക്കണം. അപേക്ഷിക്കുന്നതിനുള്ള ലിങ്കടക്കം ഇതില്‍ നല്‍കിയിട്ടുണ്ട്. 850 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി, ഇഎസ്എം, ഡിഇഎസ്എം ഉദ്യോഗാര്‍ത്ഥികള്‍ക്ക് 175 രൂപ മതി.

Also Read: KERA Recruitment 2025: കേര പ്രോജക്ടില്‍ അവസരം; 40,000 വരെ ശമ്പളം

പരീക്ഷ എങ്ങനെ?

ഇംഗ്ലീഷ്, ന്യൂമറിക്കല്‍ എബിലിറ്റി, റീസണിങ് എബിലിറ്റി എന്നിവയില്‍ നിന്ന് പ്രിലിമിനറിക്ക് ചോദ്യങ്ങളുണ്ടാകും. ഇംഗ്ലീഷിന് 30 ചോദ്യങ്ങളും, മറ്റ് വിഭാഗങ്ങളില്‍ നിന്ന് 35 ചോദ്യങ്ങളുമുണ്ടാകും. ഓരോ വിഭാഗത്തിനും 20 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. അതായത് 100 മാര്‍ക്കിനുള്ള പരീക്ഷ ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കും.

മെയിന്‍ പരീക്ഷയ്ക്ക് ജനറല്‍/ഫിനാന്‍ഷ്യല്‍ അവയര്‍നസ്, ജനറല്‍ ഇംഗ്ലീഷ്, റീസണിങ് എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് എന്നിവയില്‍ നിന്നാകും ചോദ്യങ്ങള്‍. 120 മിനിറ്റാണ് പരീക്ഷയുടെ ദൈര്‍ഘ്യം. പരമാവധി മാര്‍ക്ക് 200.

Related Stories
Kerala PSC Recruitment: പ്ലസ്ടു ധാരാളം, പരിചയസമ്പത്തും വേണ്ട; ഈ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
JEE Main 2026: ജെഇഇ തയ്യാറെടുപ്പിലാണോ നിങ്ങൾ? അവസാന നിമിഷം പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ANERT Recruitment: അനര്‍ട്ടില്‍ ജോലി അലര്‍ട്ട്; ഡിഗ്രിക്കാര്‍ക്ക് മുതല്‍ അപേക്ഷിക്കാം
World Bank Internship: മണിക്കൂറിന് സ്റ്റൈപെൻഡ്, ലോകബാങ്കിൽ ഇന്റേൺഷിപ്പിന് അവസരം; അപേക്ഷകൾ ക്ഷണിച്ചു
NABARD Vacancy: നബാർഡിൽ ഡെവലപ്‌മെൻ്റ് അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവുകൾ; യോ​ഗ്യത ആർക്കെല്ലാം
Kerala PSC: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും തിരുത്തല്‍ വരുത്താം; ഉദ്യോഗാര്‍ത്ഥികള്‍ക്കായി പിഎസ്‌സിയുടെ ‘സര്‍പ്രൈസ്‌’
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം