IDBI Bank Recruitment 2025: പരീക്ഷയില്ലാതെ ബാങ്കിൽ ജോലി നേടാം; വിവിധ തസ്തികളിൽ അവസരം, അപേക്ഷ ക്ഷണിച്ച് ഐഡിബിഐ ബാങ്ക്

IDBI Recruitment 2025 Registration Begins: താത്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. മാർച്ച് 26 വരെയാണ് അപേക്ഷ നൽകാൻ കഴിയുക.

IDBI Bank Recruitment 2025: പരീക്ഷയില്ലാതെ ബാങ്കിൽ ജോലി നേടാം; വിവിധ തസ്തികളിൽ അവസരം, അപേക്ഷ ക്ഷണിച്ച് ഐഡിബിഐ ബാങ്ക്

പ്രതീകാത്മക ചിത്രം

Updated On: 

13 Mar 2025 | 07:08 PM

ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ഐഡിബിഐ) ജോലി നേടാൻ അവസരം. വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. ചീഫ് ഇക്കണോമിസ്റ്റ്, ഡാറ്റ അനലിറ്റിക്സ് മേധാവി, ഡെപ്യൂട്ടി ചീഫ് ടെക്‌നോളജി ഓഫീസർ (ചാനലുകൾ) എന്നീ തസ്തികളിലാണ് ഒഴിവുള്ളത്. താത്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. മാർച്ച് 26 വരെയാണ് അപേക്ഷ നൽകാൻ കഴിയുക. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വിശദമായ അറിയിപ്പ് പരിശോധിക്കാവുന്നതാണ്.

നിയമന പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തിലും സ്ഥാനാർത്ഥികൾ യോഗ്യരല്ലെന്ന് കണ്ടെത്തിയാൽ അവരുടെ നിയമനം റദ്ധാക്കപ്പെടുമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. അതുപോലെ അപേക്ഷ സമർപ്പിച്ച ശേഷം ബാങ്കിന്റെ ഭാഗത്ത് നിന്നും ഒരു അറിയിപ്പും ലഭിച്ചില്ലെങ്കിൽ, ഷോർട്ട്ലിസ്റ്റ് ചെയ്തവരുടെ പട്ടികയിൽ അവരുടെ പേര് ഉൾപ്പെട്ടിട്ടില്ലെന്നാണ് കരുത്തേണ്ടതെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. കൂടാതെ അപേക്ഷകർ തെറ്റായ വിവരങ്ങൾ സമർപ്പിച്ചാൽ അതിന്റെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കേണ്ടതായി വരുമെന്നും നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ: ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകണോ? കരസേനയിൽ അഗ്നിവീറാകാം, 30,000 ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ

IDBI റിക്രൂട്ട്മെന്റ് 2025: എങ്ങനെ അപേക്ഷിക്കാം?

  • അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാൻ ഐഡിബിഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.idbibank.in/idbi-bank സന്ദർശിക്കുക.
  • ഹോംപേജിൽ കാണുന്ന ‘കരിയേഴ്സ്’ എന്നതിലെ ‘കറന്റ് ഓപ്പണിങ്‌സ്’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
  • ശേഷം ‘റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ ഫോർ അപ്പോയിന്മെന്റ് ഓൺ എക്സ്പെർട്സ്’ എന്നതിൽ ക്ലിക്ക് ചെയ്ത് ‘അപ്ലിക്കേഷൻ ഫോർമാറ്റ്’ എന്നത് തിരഞ്ഞെടുക്കുക.
  • അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം, ഇമെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
  • സബ്ജക്റ്റ് നൽകേണ്ട കോളത്തിൽ തസ്തികയുടെ പേര് നൽകി അപേക്ഷാ ഫോം rec.experts@idbi.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക.
  • ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി/മൊബൈൽ നമ്പറിലേക്ക് അറിയിപ്പ് വരുന്നതാണ്.

അപേക്ഷകരിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായി വ്യക്തിഗത അഭിമുഖം നടത്തുന്നതാണ്. യോഗ്യതാ മാനദണ്ഡങ്ങൾ, ബന്ധപ്പെട്ട മേഖലയിലെ പ്രവർത്തിപരിചയം എന്നിവ പ്രകാരമാണ് ഷോർട്ട്‌ലിസ്റ്റിംഗ് നടപടിക്രമം നടത്തുന്നത്. കൂടുതൽ വിശദാംശങ്ങൾക്ക് ഐഡിബിഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ