Indian Coast Guard Recruitment 2025: കോസ്റ്റ് ഗാർഡിൽ ജോലി നേടാം; പത്താം ക്ലാസുകാർക്കും അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു തസ്തികകളിലായി മൊത്തം 300 ഒഴിവുകളാണ് ഉള്ളത്.

Indian Coast Guard Recruitment 2025: കോസ്റ്റ് ഗാർഡിൽ ജോലി നേടാം; പത്താം ക്ലാസുകാർക്കും അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Representational Image

Updated On: 

29 Jan 2025 19:39 PM

ഇന്ത്യൻ കോസ്റ്റ് ഗാർഡിന് (ഐസിജി) കീഴിൽ തൊഴിൽ അവസരം. നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു തസ്തികകളിലായി മൊത്തം 300 ഒഴിവുകളാണ് ഉള്ളത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 11 മുതൽ ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

നാവിക് (General Duty)

നാവിക് (ജനറൽ ഡ്യൂട്ടി) തസ്തികയിൽ മൊത്തം 260 ഒഴിവുകളാണ് ഉള്ളത്. കൗൺസിൽ ഓഫ് ബോർഡ്സ് ഫോർ സ്‌കൂൾ എജ്യൂക്കേഷൻ (സിഒബിഎസ്ഇ) അംഗീകൃത സ്ഥാപനത്തിൽ നിന്ന് 12-ാം ക്ലാസിൽ ഫിസിക്സും മാത്തമാറ്റിക്സും വിഷയങ്ങളായി പഠിച്ചവർക്ക് അപേക്ഷിക്കാം. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സും ഉയർന്ന പ്രായം 22 വയസ്സുമാണ്. 2003 സെപ്റ്റംബർ 1 നും 2007 ഓഗസ്റ്റ് 31 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷ നൽകാം. എസ്.സി/ എസ്ടി വിഭക്കാരായ ഉദ്യോഗാർത്ഥികൾക്ക് അഞ്ച് വർഷവും ഒബിസി വിഭാഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് മൂന്ന് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷ ഫീസ് 300 രൂപയാണ്. അപേക്ഷ നൽകാൻ ഫീസ് അടയ്‌ക്കേണ്ടതില്ല.

നാവിക് (Domestic Branch)

നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) തസ്തികയിൽ മൊത്തം 40 ഒഴിവുകളാണ് ഉള്ളത്. കൗൺസിൽ ഓഫ് ബോർഡ്സ് ഫോർ സ്‌കൂൾ എജ്യൂക്കേഷൻ അഥവാ സിഒബിഎസ്ഇ അംഗീകൃത സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് പൂർത്തിയായവർക്ക് അപേക്ഷ നൽകാം. നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സും ഉയർന്ന പ്രായപരിധി 22 വയസ്സുമാണ്. 2003 സെപ്റ്റംബർ 1നും 2007 ഓഗസ്റ്റ് 31 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. എസ്.സി/ എസ്ടി വിഭക്കാരായ ഉദ്യോഗാർത്ഥികൾക്ക് അഞ്ച് വർഷവും ഒബിസി വിഭാഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് മൂന്ന് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. എസ്.സി/ എസ്.ടി വിഭാഗക്കാർ ഒഴികെയുള്ളവർക്ക് 300 രൂപയാണ് അപേക്ഷ ഫീസ്.

തിരഞ്ഞെടുപ്പ് പ്രക്രിയ

ഉദ്യോഗാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യതയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് എഴുത്ത് പരീക്ഷ ആദ്യം നടത്തും. ഇതിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് അസസ്‌മെൻ്റ് ടെസ്റ്റ്, ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ് എന്നിവ ഉണ്ടാകും. തുടർന്ന് ഡോക്യുമെൻ്റ് വെരിഫിക്കേഷന് ഉണ്ടാകും. അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് ഇതെല്ലാം അടിസ്ഥാമാക്കി കൊണ്ടാണ്.

അപേക്ഷിക്കേണ്ടത് എങ്ങനെ?

ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://joinindiancoastguard.cdac.in സന്ദർശിക്കുക.

നാവിക് (ജനറൽ ഡ്യൂട്ടി) അല്ലെങ്കിൽ നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) – 02/2025 ബാച്ചിലേക്കുള്ള റിക്രൂട്ട്മെൻ്റ് ലിങ്ക് തിരഞ്ഞെടുക്കുക.

ഇമെയിൽ ഐഡിയും ഫോൺ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

ശേഷം ലോഗിൻ ചെയ്ത്, ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചു നൽകുക.

ആവശ്യപ്പെടുന്ന രേഖകൾ കൂടി സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്ത ശേഷം, ഫീസ് അടച്ച് അപേക്ഷ പൂർത്തിയാക്കുക.

ഭാവി റഫറൻസിനായി അപേക്ഷ ഡൗൺലോഡ് ചെയ്തോ പ്രിന്റ് എടുത്തോ സൂക്ഷിക്കാം.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ