IOCL Recruitment 2025: ഇന്ത്യൻ ഓയിലിൽ 246 ഒഴിവുകൾ; പത്താം ക്ലാസ് പാസായവർക്കും അവസരം; അപേക്ഷിക്കേണ്ടതിങ്ങനെ
IOCL Recruitment for 246 Vacany 2025: താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ഓയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ iocl.comലൂടെ അപേക്ഷിക്കാം. രജിസ്ട്രേഷൻ പ്രക്രിയ ഫെബ്രുവരി 3 ന് ആരംഭിച്ച് 2025 ഫെബ്രുവരി 23 ന് അവസാനിക്കും.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ഓപ്പറേറ്റർ, ജൂനിയർ അറ്റൻഡന്റ്, ജൂനിയർ ബിസിനസ് അസിസ്റ്റന്റ് എന്നീ തസ്തികളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 246 ഒഴിവുകളാണ് ഉള്ളത്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ഓയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ iocl.comലൂടെ അപേക്ഷിക്കാം. രജിസ്ട്രേഷൻ പ്രക്രിയ ഫെബ്രുവരി 3 ന് ആരംഭിച്ച് 2025 ഫെബ്രുവരി 23 ന് അവസാനിക്കും.
ജൂനിയർ ഓപ്പറേറ്റർ തസ്തികയിൽ ആകെ 215 ഒഴിവുകൾ ആണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,000 രൂപ മുതൽ 78,000 രൂപ വരെ ശമ്പളം ലഭിക്കും. പത്താം ക്ലാസ്/ തത്തുല്യവും, ബന്ധപ്പെട്ട ട്രേഡിൽ രണ്ടു വർഷ ഐടിഐ ഡിപ്ലോമയും പാസായവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രേഡിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം അനിവാര്യം. അല്ലെങ്കിൽ രണ്ടു വർഷ ഐടിഐ ഡിപ്ലോമ പൂർത്തിയായതിന് ശേഷം അപ്രന്റീസ് ആയി പ്രവർത്തിച്ചതിന്റെ NCVT/ NCVET അംഗീകൃത സർട്ടിഫിക്കറ്റ് വേണം. 18നും 26നും ഇടയിൽ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
ജൂനിയർ അറ്റൻഡന്റ് തസ്തികയിൽ മൊത്തം 23 ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,000 രൂപ മുതൽ 78,000 രൂപ വരെ ശമ്പളം ലഭിക്കും. 18നും 26നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. അംഗീകൃത സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 40 ശതമാനം മാർക്കോടെ പാസായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം നിർബന്ധം.
ജൂനിയർ ബിസിനസ് അസിസ്റ്റന്റ് തസ്തികയിൽ ആകെ 8 ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,000 രൂപ മുതൽ 1,05,000 രൂപ വരെ ശമ്പളം ലഭിക്കും. 18നും 26നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 45 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. കമ്പ്യൂട്ടർ ടൈപ്പിംഗ് വേഗത, എംഎസ് വേർഡ്, എക്സൽ & പവർ പോയിന്റ് എന്നിവയിൽ അടിസ്ഥാന അറിവ് എന്നിവ ഉണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം. കൂടുതൽ വിശദാംശങ്ങൾക്ക് ഇന്ത്യൻ ഓയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
അപേക്ഷാ ഫീസ് 300 രൂപയാണ്. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ/വിമുക്തഭടന്മാർ എന്നിവർക്ക് ഫീസ് അടയ്‌ക്കേണ്ട. മറ്റ് അപേക്ഷകർ ഡെബിറ്റ് കാർഡുകൾ (റുപേ/വിസ/മാസ്റ്റർകാർഡ്/മാസ്ട്രോ), ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, ഐഎംപിഎസ്, ക്യാഷ് കാർഡുകൾ, മൊബൈൽ വാലറ്റുകൾ എന്നിവ ഉപയോഗിച്ച് ഓൺലൈനായി പണമടയ്ക്കാം.
IOCL റിക്രൂട്ട്മെന്റ് 2025: എങ്ങനെ അപേക്ഷിക്കാം?
- ഇന്ത്യൻ ഓയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ iocl.com സന്ദർശിക്കുക.
- ഹോംപേജിൽ കാണുന്ന റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് “ഓൺലൈനായി അപേക്ഷിക്കുക” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലഭിച്ച ലോഗിൻ ക്രെഡൻഷ്യൽസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- അപേക്ഷാ ഫോം പൂരിപ്പിച്ച്, ഫീസ് അടച്ച് അപേക്ഷ പൂർത്തിയാക്കുക.
- ഭാവി റഫറൻസിനായി അപേക്ഷ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.