K-Disc Recruitment: കേരള സർക്കാരിന് കീഴിൽ കെ-ഡിസ്‌കിൽ ജോലി നേടാം; 30,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?

K-Disc Recruitment 2024: എല്ലാ ജില്ലകളിലുമായി 277 ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

K-Disc Recruitment: കേരള സർക്കാരിന് കീഴിൽ കെ-ഡിസ്‌കിൽ ജോലി നേടാം; 30,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?

കെ-ഡിസ്ക് (Image Credits: K-Disc Website)

Published: 

09 Nov 2024 | 08:16 AM

കേരള സർക്കാരിന്റെ കീഴിൽ കെ-ഡിസ്‌കിൽ (കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജി കൗൺസിൽ) ജോലി നേടാൻ അവസരം. കോർഡിനേറ്റർ, പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. എല്ലാ ജില്ലകളിലുമായി 277 ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 13.

തസ്തിക:

1. കോൺസ്റ്റിട്യുയെൻസി കോർഡിനേറ്റർ (Constituency Coordinator)

  • ഒഴിവുകൾ: 137
  • യോഗ്യത: കേരള സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ബിടെക്/ എംബിഎ / എംഎസ്ഡബ്ല്യൂ എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദം.
  • ശമ്പളം: പ്രതിമാസം 30,000 രൂപ വരെ.
  • പ്രായപരിധി: ഉയർന്ന പ്രായപരിധി 35 വയസ്. (01/10/2024-ന് 35 വയസിൽ കവിയരുത്)

2. പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റന്റ് (Programme Support Assistant)

  • ഒഴിവുകൾ: 140
  • യോഗ്യത: കേരള സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം (ഫുൾ-ടൈം).
  • ശമ്പളം: പ്രതിമാസം 20,000 രൂപ വരെ.
  • പ്രായപരിധി: ഉയർന്ന പ്രായപരിധി 35 വയസ്. (01/10/2024-ന് 35 വയസിൽ കവിയരുത്)

ALSO READ: പത്താം ക്ലാസ് പാസായവർക്ക് കേന്ദ്ര വനം വകുപ്പിൽ ജോലി; 29,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?

ഫീസ്

അപേക്ഷ സമർപ്പിക്കാനായി ഫീസ് അടക്കേണ്ടതില്ല.

തിരഞ്ഞെടുപ്പ്

ആദ്യ ഘട്ടം എഴുത്ത് പരീക്ഷയാണ്. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തസ്തികയ്ക്ക് അനുസരിച്ചുള്ള സ്കിൽ ടെസ്റ്റുകൾ നടത്തും. പിന്നീട്, ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് വ്യക്തിഗത അഭിമുഖം ഉണ്ടാകും.

എങ്ങനെ അപേക്ഷിക്കാം?

  • കെ-ഡിസ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://cmd.kerala.gov.in/ സന്ദർശിക്കുക.
  • ഹോം പേജിൽ റിക്രൂട്ട്മെന്റ് എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
  • അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയുടെ യോഗ്യതകൾ പരിശോധിക്കുക.
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക. നേരത്തെ അക്കൗണ്ട് ഉള്ളവരാണെങ്കിൽ സൈൻ ഇൻ ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകിയ ശേഷം അപേക്ഷ സമർപ്പിക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ