K – REAP: സർവ്വകലാശാലകളെല്ലാം ഇനി കെ – റീപ്പിനു കീഴിൽ, അഡ്മിഷൻ മുതൽ സർട്ടിഫിക്കറ്റ് വരെ ഒരു സിസ്റ്റം

K-Reap software: നിലവിൽ സർവകലാശാലകളിലെല്ലാം കംപ്യൂട്ടർ സേവനങ്ങളുണ്ടെങ്കിലും പരസ്പ്പര ബന്ധമില്ലാതെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

K - REAP: സർവ്വകലാശാലകളെല്ലാം ഇനി കെ - റീപ്പിനു കീഴിൽ, അഡ്മിഷൻ മുതൽ സർട്ടിഫിക്കറ്റ് വരെ ഒരു സിസ്റ്റം

പ്രതീകാത്മക ചിത്രം ( IMAGE - Jose Luis Raota/Moment/Getty Images)

Published: 

10 Oct 2024 | 09:41 AM

തിരുവനന്തപുരം: കേരളത്തിലെ കോളേജുകളും സർവ്വകലാശാലകളും പല രീതിയിൽ സർട്ടിഫിക്കറ്റ് വിതരണവും മറ്റ് നടപടികളും നടക്കുന്നത് ഇനി പഴങ്കഥ. ഇതിനായി ഒരു സോഫ്റ്റുവെയർ എത്തുന്നു.
കേരളത്തിൽ സർവകലാശാലകളെയും കോളേജുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കെ-റീപ്പ് സോഫ്റ്റ്വെയർ നടപ്പിലാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാവുകയാണ്. ഇതിന്റെ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം ഐ എം ജിയിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും അസാപ് കേരളയും സംയുക്തമായി നടത്തിയ പരിശീലന പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ സർവകലാശാലകളിലെല്ലാം കംപ്യൂട്ടർ സേവനങ്ങളുണ്ടെങ്കിലും പരസ്പ്പര ബന്ധമില്ലാതെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

ALSO READ – സംസ്ഥാനത്ത് അതിശക്തമായ മഴ; ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

പലതായി ചിതറിക്കിടക്കുന്ന ഈ സിസ്റ്റങ്ങളെ എല്ലാം കെ-റീപ് വഴി ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇതോടെ സർവകലാശാലകളും കോളജുകളും എന്നിവ ഒരു സിസ്റ്റത്തിനു കീഴിലേക്ക് മാറും. കേരള റിസോഴ്സ് ഫോർ എജുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ് (കെ-റീപ്പ്) എന്ന പ്ലാറ്റ്ഫോമിനു കീഴിൽ പ്രവർത്തനങ്ങൾ എത്തുന്നതോടെ വിദ്യാർഥി പ്രവേശനം മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ ഒരേ പോലെ നടക്കും.

അസാപ് കേരളയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി ആൻഡ് കോളേജ് മാനേജ്മെന്റ് സിസ്റ്റം എന്ന പേരിൽ ഇതിനായി സോഫ്റ്റ് വെയർ വികസിപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം. കണ്ണൂർ സർവകലാശാല, കാലടി സംസ്‌കൃത സർവകലാശാല, തിരൂർ മലയാളം സർവകലാശാല എന്നിവിടങ്ങളിൽ ഇത് നടപ്പിലാക്കി കഴിഞ്ഞു എന്നും വിവരമുണ്ട്.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ